മോശം പറയാന്‍ ഒന്നുമില്ലായിരുന്നു അന്നും ഇന്നും! പെരുമാറ്റവും അതേപോലെ! ആനിയെക്കുറിച്ച് മഞ്ജു പറഞ്ഞത്?
മലയാളികളുടെ പ്രിയനായികമാരിലൊരാളായിരുന്നു ആനി. വ്യത്യസ്ത വേഷങ്ങളിലൂടെയായി ഒരുകാലത്ത് തിളങ്ങിയ നടി ഇപ്പോള്‍ ചാനല്‍ പരിപാടിയില്‍ സജീവമാണ്. ഏറ്റവും പ്രിയപ്പെട്ട കാര്യങ്ങളിലൊന്നാണ് പാചകം. പാചകവും വാചകങ്ങളുമായി ആനീസ് കിച്ചണുമായി സജീവമാണ് ആനി ഇപ്പോള്‍. ആനിയുമായി വര്‍ഷങ്ങളായുള്ള ബന്ധമാണ് തനിക്ക് എന്ന് മഞ്ജു തോമസ് പറയുന്നു. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ബന്ധു കൂടിയായ ആനിയെക്കുറിച്ച് മഞ്ജു വാചാലയായത്. ഒന്നിച്ചുള്ള ചിത്രങ്ങളും കുറിപ്പിനൊപ്പമായി ചേര്‍ത്തിരുന്നു. സിനിമയില്‍ സജീവമല്ലെങ്കിലും ആനിയോട് പ്രത്യേകമായൊരു ഇഷ്ടമുണ്ട് പ്രേക്ഷകര്‍ക്ക്.
അമ്മയാണേ സത്യം! ഇത് ഒരു 'ചിത്ര'കഥയാണ്. ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്റെ അമ്മയുടെ ഫസ്റ്റ് കസിൻ സോഫിയാന്റിയുടെ കല്യാണം. കല്യാണാലോചന വന്നപ്പോഴേ കുടുംബത്തിൽ ചർച്ചയായ ഒരു വ്യക്തി, ചെക്കന്റെ ചേട്ടന്റെ മകളായിരുന്നു. പത്താം ക്ലാസ്സിൽ പഠിക്കുന്ന ആ കുട്ടിയെ ബാലചന്ദ്രമേനോന്റെ പുതിയ സിനിമയിൽ അഭിനയിക്കാൻ വിളിച്ചിട്ടുണ്ടെന്ന്.

കുട്ടിയുടെ പേര് ആനി. വീട്ടിൽ വിളിക്കുന്നത് ചിത്ര എന്നാണത്രേ. എന്നെപ്പോലെ ഒരു ടീനേജ് പെൺകുട്ടിക്ക് ആനന്ദലബ്ധിക്കിനിയെന്ത് വേണ്ടൂ. പഠിക്കുന്ന ക്ലാസ്സിലും കൂട്ടുകാരുടെയിടെയിലും ഒക്കെ ന്യൂസ് പരന്നു. മഞ്ജു തോമസിന്റെ കസിനാണ് അമ്മയാണേ സത്യത്തിലെ നായിക ആനി. പിന്നീടങ്ങോട്ട് ചിത്രച്ചേച്ചിയുടെ ഉയർച്ചയിൽ ഞങ്ങളെല്ലാവരും ഏറെ അഭിമാനിച്ചു. ചേച്ചിയുടെ ഷൂട്ടിംഗ് ലൊക്കേഷനിലെ ഫോട്ടോസൊക്കെ ഫ്രണ്ട്സിനെ കാണിച്ച് കുറേ ഷൈൻ ചെയ്തിട്ടുണ്ട് അന്നൊക്കെ.
ഇത്രയും നക്ഷത്രത്തിളക്കത്തിൽ നിൽക്കുമ്പോഴും, ഞങ്ങൾ ബന്ധുക്കൾ അവരുടെ വീട്ടിൽ ചെന്നാൽ ഒരു സാധാരണ കുട്ടിയെ പോലെ ഞങ്ങളോടൊക്കെ മിണ്ടിപ്പറഞ്ഞിരിക്കുമായിരുന്നു. ഓരോ തവണ പോകുമ്പോഴും ചിത്രച്ചേച്ചിയുടെ വക എന്തെങ്കിലും ഒരു ഡെസേർട്ട് ചേച്ചി വിളമ്പുമായിരുന്നു. (16 വയസ്സുള്ള ആനിയുടെ കാര്യമാണ് പറയുന്നത് കേട്ടോ) കുടുംബത്തിനുള്ളിലും പുറത്തുള്ളവർക്കും മോശമായി പറയാൻ ഒന്നുതന്നെ ഉണ്ടായിരുന്നില്ല, അന്നും ഇന്നും.
ഞങ്ങളുടെ കുടുംബത്തിലുള്ള മിക്ക കല്യാണങ്ങൾക്കും ചേച്ചി ഒരു താരസാന്നിധ്യമായിരുന്നു. എനിക്ക് പണ്ടേ ഫോട്ടോ ഒരു വീക്ക്നെസ് ആയതുകൊണ്ട് എപ്പോൾ കണ്ടാലും ചേച്ചിയുടെ കൂടെ ഫോട്ടോ എടുക്കുമായിരുന്നു. കുറിപ്പിനൊപ്പമുള്ള ഫോട്ടോ പകർത്തിയ സന്ദർഭങ്ങളെക്കുറിച്ചും മഞ്ജു കുറിച്ചിരുന്നു. ആദ്യത്തേത് എട്ടാം ക്ലാസ്സിൽ വച്ച് ചിത്രച്ചേച്ചി അമ്മയാണെ സത്യത്തിന്റെ ഷൂട്ട് കഴിഞ്ഞ സമയത്ത് എന്റെ വീട്ടിൽ വന്നപ്പോൾ എടുത്തതാണ്.
രണ്ടാമത്തേത് ഞാൻ പ്രീഡിഗ്രി ഫസ്റ്റ് ഇയർ പഠിക്കുമ്പോൾ ട്രിവാൻഡ്രം ലൂർദ് പള്ളിയിൽ വച്ച് ഒരു കല്യാണത്തിന് കണ്ടപ്പോൾ എടുത്തത്. മൂന്നാമത്തേത് എന്റെ കല്യാണത്തിന്, ചേച്ചിയും മോനും വന്നപ്പോൾ പകർത്തിയ ഫോട്ടോയാണ്. നാലാമത്തേത് 2019 ൽ മറ്റൊരു കല്യാണത്തിന് കണ്ടപ്പോൾ. കൂടെയുള്ളത് എന്റെ മകനാണ്. ഇതിലെ ഹൈലൈറ്റ് ഈ 32 വർഷങ്ങളിൽ ചേച്ചിയുടെ സ്നേഹത്തിനും പെരുമാറ്റത്തിനും ഒരു കുറവും വന്നിട്ടില്ല എന്നതാണ്. ഇന്ന് പഴയ ഫോട്ടോസ് കണ്ടപ്പോൾ ഇതൊക്കെ ഓർമ വന്നു. നിങ്ങളോട് ഷെയർ ചെയ്യണമെന്ന് തോന്നിയെന്നായിരുന്നു മഞ്ജു കുറിച്ചത്.


Click it and Unblock the Notifications











