അരിപ്പൊടിയിൽ ഫേസ്പാക്ക്, കരിക്കിൻ വെള്ളം കൊണ്ട് മുഖം കഴുകുമായിരുന്നു, ആനിയുടെ സൗന്ദര്യത്തിന്റെ രഹസ്യം
മലായളി പ്രേക്ഷകരുട പ്രിയപ്പെട്ട താരമാണ് ആന ഷാജി കൈലാസ്.1993 ൽ ബാലചന്ദ്ര മേനോൻ സംവിധാനം ചെയ്ത 'അമ്മയാണെ സത്യം' എന്ന സിനിമയിലൂടെയാണ് അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് മലാളത്തിൽ ഭാഗ്യനായികയായി താരം മാറുകയായിരുന്നു. 16ാം ഓളം ചിത്രത്തിൽ നടി അഭിനയിച്ചിട്ടുണ്ട്. ഇവയെല്ലാം സൂപ്പർ ഹിറ്റായിരുന്നു. അമ്മയാണെ സത്യം എന്ന ചിത്രത്തിന് ശേഷം നടി ഒരു ചെറിയ ഇടവേള എടുത്തിരുന്നു. പിന്നീട് ഷാജി കൈലാസ് സംവിധാനം ചെയ്ത രുദ്രാക്ഷം എന്ന സിനിമയിലൂടെ സുരേഷ് ഗോപിയുടെ നായികയായി അഭിനയ രംഗത്ത് തിരിച്ചെത്തുകയായിരുന്നു, തുടർന്ന് അക്ഷരം എന്ന സിനിമയിലും സുരേഷ് ഗോപിയുടെ നായികയായി. കമൽ സംവിധാനം ചെയ്ത മഴയെത്തും മുൻപേ ആനിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു. മമ്മൂട്ടിയ്ക്കും ശോഭനയ്ക്കുമൊപ്പം ഉഗ്രൻ പ്രകടനമായിരുന്നു നടി കാഴ്ച വെച്ചത്. ഇന്നും മഴയെത്തും മുൻപേ മിനിസ്ക്രീനിൽ കാഴ്ചക്കാരെ നേടുന്നുണ്ട്.

സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴാണ് ആനിയുടെ വിവാഹിതയാവുന്നത്. ഇതോടെ അഭിനയത്തിൽ നിന്ന് ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ സജീവമല്ലെങ്കിലും മിനിസ്ക്രീനിൽ ആനി സാജീവമാണ്. അമൃത ടിവിയിൽ ആനീസ് കിച്ചൺ എന്നൊരു പരിപാടി അവതരിപ്പിക്കുന്നുണ്ട്. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ച് ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ''വിവാഹ ശേഷം അഭിനയിക്കുന്നതില്‍ അന്നേ താല്‍പര്യമില്ലായിരുന്നു, അതേകുറിച്ച് ചേട്ടനോട് പറഞ്ഞിരുന്നു, വിവാഹ ശേഷം കുട്ടികള്‍ക്കും കുടുംബത്തിനുമൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനായി തീരുമാനിക്കുകയായിരുന്നുവെന്ന് ആനി ഒരു അഭിമുഖത്തിൽ പറഞ്ഞു.
ആനിയുടേയും ഷാജി കൈലാസിന്റേയും പ്രണയ വിവാഹമായിരുന്നു. ഇതിനെ കുറിച്ചും താരം അതേ അഭിമുഖത്തിൽ വാചാലയായിരുന്നു. ''തനിക്കൊരു പെണ്‍കുട്ടിയെ ഇഷ്ടമാണ്. അത് താനാണെങ്കില്‍ എന്ത് ചെയ്യുമെന്നായിരുന്നു അന്ന് ചോദിച്ചത്. അങ്ങനെയാണ് പ്രണയം പറഞ്ഞത്. ക്രിസ്ത്യാനി രീതികളില്‍ നിന്നും മാറി ഹിന്ദു കുടുംബത്തിലേക്ക് വന്നതില്‍ ചെറിയ ആശങ്കയുണ്ടായിരുന്നു. പെട്ടെന്ന് എല്ലാമായി അഡ്ജസ്റ്റ് ചെയ്യാനായി എന്നും നടി പറഞ്ഞു.
കിരീടമില്ലാത്ത രാജാക്കന്മാര്‍ ആയിരുന്നു നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം. വിവാഹ ശേഷം വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആനി വീണ്ടും ചാനല്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയത്.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അനിയുടെ ബ്യൂട്ടി സീക്രട്ടാണ്. സൗന്ദര്യ സംരക്ഷണത്തിനായി നടൻ വസ്തുക്കളാണ് നടി ഉപയോഗിക്കുന്നത്. വനിതയോടെ തന്റ് ബ്യൂട്ട സീക്രട്ട് താരം പങ്കുവെച്ച്. നാടൻ കൂട്ടുകളാണ് ഉപയോഗിക്കുന്നതെന്നാണ് ആനി പറയുന്നത്.
''ചെറിയ ഉള്ളിയും കറിവേപ്പിലയും കുരുമുളകു പൊട്ടിച്ചതും ചേർത്ത് കാച്ചിയെടുക്കുന്ന എണ്ണയായിരുന്നു എന്റെ മുടിയുടെ കരുത്ത്. അന്ന് സമൃദ്ധമായി മുടി ഉണ്ടായിരുന്നു. സ്കൂൾ കാലം മുതൽ ആഴ്ചയിൽ ഒരു ദിവസം മുടിയിൽ കാച്ചെണ്ണ പുരട്ടും. പിന്നെ കാച്ചെണ്ണ തൊട്ട് മൃദുവായി തലയോടിൽ ഒന്നു മസാജ് ചെയ്യും. ചെമ്പരത്തി താളിയും കഞ്ഞിവെള്ളവും ചേർത്താണു മുടി കഴുകുന്നത്. ഷാംപൂ ഉപയോഗിക്കില്ല. കോളജ് പഠനകാലത്ത് കുറേ സൗന്ദര്യക്കൂട്ടുകളുണ്ടായിരുന്നു. അന്ന് കരിക്കിൻ വെള്ളം കൊണ്ടു മുഖം കഴുകിയിരുന്നു. അതു പോലെ അരിപ്പൊടി കുഴച്ച് പായ്ക്കായി മുഖത്തിടും. രക്തചന്ദനം കല്ലിൽ തേൻ ചേർത്ത് ഉരച്ചെടുത്ത് മുഖത്തു പുരട്ടുമായിരുന്നു. ഇന്നും കാച്ചെണ്ണയാണ് തലയിൽ തേയ്ക്കുന്നത്. നാടൻ സൗന്ദര്യപരിചരണമാണ് ഇന്നും ഇഷ്ടമെന്നും താരം പറയുന്നു.


Click it and Unblock the Notifications