ആനിയും മഡോണ സെബാസ്റ്റിയനുമടക്കം; ഈ വര്‍ഷം സോഷ്യല്‍ മീഡിയ കളിയാക്കിയ താരങ്ങള്‍ ഇവരൊക്കെയാണ്

ലോകം മുഴുവന്‍ ഇഷ്ടപ്പെടാത്തൊരു വര്‍ഷമായി 2020 കടന്ന് പോവുകയാണ്. പുതിയ വര്‍ഷത്തില്‍ നല്ലത് മാത്രം ഉണ്ടാവണമെന്നാണ് കൂടുതല്‍ പേര്‍ക്കും ആഗ്രഹിക്കാനുള്ളത്. ന്യൂയറിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കവേ കഴിഞ്ഞൊരു വര്‍ഷത്തിലുണ്ടായ കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് കണക്ക് കൂട്ടേണ്ട സമയമാണ്. ചിലര്‍ക്ക് നല്ല കാര്യങ്ങള്‍ക്കാണെങ്കില്‍ മോശം കാര്യങ്ങള്‍ ഉണ്ടായവരുമുണ്ട്.

അങ്ങനെ ഈ വര്‍ഷം ട്രോളുകളും വിമര്‍ശനങ്ങളും വാരിക്കൂട്ടിയ നിരവധി മലയാള നടിമാരുണ്ട്. ആദ്യം നടി ആനിയ്ക്ക് എതിരെ ആയിരുന്നു. ഒരു കാലത്ത് മലയാള സിനിമയുടെ ഏറ്റവും പ്രിയപ്പെട്ട നായികയായിരുന്നു ആനി. ഷാജി കൈലാസുമായിട്ടുള്ള വിവാഹത്തോടെ കുടുംബിനിയായി കഴിയുന്ന നടി ആനീസ് കിച്ചന്‍ എന്ന പേരിലൊരു ടെലിവിഷന്‍ പരിപാടി നടത്തി വരുന്നു. സിനിമാ സീരിയല്‍ രംഗത്തുള്ള താരങ്ങളുമായി നടത്തുന്ന ചാറ്റ് ഷോ വളരെ പെട്ടെന്ന് ശ്രദ്ധേയമായി. എന്നാല്‍ പരിപാടിയിലെത്തിയ ചില നടിമാരോട് സ്ത്രീത്വത്തെ കുറിച്ച് ആനി സംസാരിച്ച കാര്യങ്ങളാണ് വിമര്‍ശനങ്ങള്‍ക്ക് കാരണമായത്.

actresss

നടി നിമിഷ സജയനോട് മേക്കപ്പ് ഇടുന്നതിനെ കുറിച്ചും സരയൂവിനോട് ഭര്‍ത്താക്കന്മാരുടെ കീഴില്‍ ജീവിക്കുന്നതിനെ പറ്റിയും നവ്യ നായരോട് പാചകം ചെയ്യുന്നതിനെ കുറിച്ചുമൊക്കെയാണ് ആനി സംസാരിച്ചത്. സ്ത്രീ വിരുദ്ധത നിറഞ്ഞ് നില്‍ക്കുന്ന പരാമര്‍ശങ്ങളാണിതെന്ന് ചൂണ്ടി കാണിച്ച് ട്രോളന്മാരും രംഗത്ത് വന്നു. ഇതോടെ ആനിയുടെ പരിപാടിയിലെ പഴയ വീഡയോകളെല്ലാം കുത്തിപൊങ്ങി വരാന്‍ തുടങ്ങി.

വിസ്മയ മോഹൻലാലിൻ്റെ അപൂർവ്വ മേക്കോവർ, പഴയ ചിത്രങ്ങൾ വീണ്ടും വൈറലാവുന്നു

Recommended Video

2020 ല്‍ പരാജയം നേരിട്ട സിനിമകള്‍ ഇവയൊക്കെയാണ് | FilmiBeat Malayalam

ആനിയ്‌ക്കൊപ്പം തന്നെ കളിയാക്കലുകള്‍ ഏറ്റുവാങ്ങിയ നടിയാണ് മഡോണ സെബാസ്റ്റിയന്‍. ചെറുപ്പത്തില്‍ തന്നെ പിതാവ് എന്തൊക്കെ പഠിപ്പിച്ചാണ് വളര്‍ത്തി എടുത്തതെന്ന കാര്യങ്ങളായിരുന്നു പഴയൊരു അഭിമുഖത്തിനിടെ നടി പറഞ്ഞിരുന്നത്. ഒന്നര വയസ് പ്രായമുള്ളപ്പോള്‍ തന്നെ പുഴയിലേക്ക് വലിച്ചെറിഞ്ഞു, മൂന്ന് വയസ് മുതല്‍ താന്‍ നന്നായി നീന്തും. ഇതേ പ്രായത്തില്‍ ഗൗണ്ടിലൂടെ ഒരുപാട് ഓടിച്ചതിനെ കുറിച്ചൊക്കെയാണ് മഡോണ തുറന്ന് പറഞ്ഞത്. ഇത് ട്രോളന്മാര്‍ ഏറ്റുപിടിച്ചതോടെ വ്യാപകമായി വൈറലായി.

Read more about: year ender 2022 2021 ahead
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X