അനൂപ് ചന്ദ്രനെ ആശീര്‍വദിക്കാനായി സിനിമാലോകവും ബിഗ് ബോസ് താരങ്ങളും ഒരുമിച്ചെത്തി! ചിത്രങ്ങള്‍ വൈറല്‍!
സിനിമയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതനായി മാറിയ അനൂപ് ചന്ദ്രനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത് ബിഗ് ബോസിലേക്ക് എത്തിയതിന് ശേഷമായിരുന്നു. താരത്തിന്റെ യഥാര്‍ത്ഥ സ്വഭാവവും താല്‍പര്യങ്ങളുമൊക്കെ എങ്ങനെയായിരുന്നുവെന്ന് മനസ്സിലായത് ഈ പരിപാടിക്ക് ശേഷമായിരുന്നു. മോഹന്‍ലാലായിരുന്നു പരിപാടി അവതരിപ്പിച്ചത്. അപ്രതീക്ഷിത ട്വിസ്റ്റുകളും ടാസ്‌ക്കുകളുമൊക്കെയായി മുന്നേറുന്നതിനിടയിലാണ് അനൂപ് പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ശക്തമായ പിന്തുണയായിരുന്നു അദ്ദേഹത്തിന് ആരാധകരില്‍ നിന്നും ലഭിച്ചത്.
കൃഷിയില്‍ അതീവ തല്‍പ്പരനാണ് താനെന്ന് അനൂപ് ചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. ഇത്രയും കാലമായിട്ടും വിവാഹത്തെക്കുറിച്ച് ചിന്തിക്കാതിരുന്നതെന്താണെന്ന തരത്തിലുള്ള ചോദ്യങ്ങളായിരുന്നു പലരും ചോദിച്ചത്. മത്സരാര്‍ത്ഥികളും മോഹന്‍ലാലുമൊക്കെ ഇതേക്കുറിച്ച് ചോദിച്ചിരുന്നു. മനസ്സിന് അനുയോജ്യമായ ആളെക്കിട്ടിയാല്‍ വിവാഹമുണ്ടാവുമെന്ന് അന്ന് താരം പറഞ്ഞിരുന്നു. ബിഗ് ബോസില്‍ നിന്നുമിറങ്ങി നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു അദ്ദേഹം വിവാഹത്തെക്കുറിച്ച് പ്രഖ്യാപിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ വിവാഹം. ബിടെക്കുകാരിയായ ലക്ഷ്മി രാജഗോപാലിനെയാണ് അദ്ദേഹം ജീവിതസഖിയാക്കിയത്. വിവാഹത്തിന് പിന്നാലെയായി നടത്തിയ വിരുന്നിടയിലെ വിശേഷങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

ടെലിവിഷന്‍ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടി സ്വീകരിച്ച പരിപാടികളിലൊന്നായിരുന്നു ബിഗ് ബോസ്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലായാണ് പരിപാടിയുടെ മലയാളം പതിപ്പെത്തിയത്. മോഹന്‍ലാല്‍ അവതാരകനായെത്തിയ പരിപാടിയില്‍ സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയ താരങ്ങളായിരുന്നു പങ്കെടുത്തത്. വഴക്കും തര്‍ക്കങ്ങളും ഗ്രൂപ്പുകളുമൊക്കെയായി മുന്നേറുകയായിരുന്നു പരിപാടി. സാബുമോനായിരുന്നു ആദ്യ പതിപ്പില്‍ വിജയിയായത്. ബിഗ് ബോസിലെ ശക്തനായ മത്സരാര്‍ത്ഥികളിലൊരാളായിരുന്നു അനൂപ്. അദ്ദേഹത്തിന്റെ വിവാഹത്തിലും വിവാഹവിരുന്നിലും ബിഗ് ബോസ് താരങ്ങള്‍ നിറഞ്ഞുനിന്നിരുന്നു.

അവതാരകയായാണ് രഞ്ജിനി ഹരിദാസ് തുടക്കം കുറിച്ചത്. മലയാളവും ഇംഗ്ലീഷും കലര്‍ന്ന അവതരണ രീതിയാണ് താരത്തിന്റേത്. ഇതിന് പിന്നാലെയായാണ് സിനിമയിലും താരമെത്തിയത്. സിനിമയിലായാലും മിനിസ്‌ക്രീനിലായാലും പ്രേക്ഷകര്‍ക്ക് സുപരിചിതമായ മുഖമാണ് രഞ്ജിനിയുടേത്. വേറിട്ട മേക്കോവറുമായാണ് രഞ്ജിനി എത്തിയത്. സോഷ്യല്‍ മീഡിയയിലൂടെ തംര ചിത്രം പങ്കുവെച്ചിരുന്നു. സാരിയില്‍ അതീവ സുന്ദരിയായെത്തിയ താരത്തിന്റെ മേക്കോവറിനെക്കുറിച്ചാണ് ആരാധകരും ചോദിക്കുന്നത്.

ബിഗ് ബോസില്‍ സഹതാരങ്ങളുമായി അടുത്ത ബന്ധമായിരുന്നു അനൂപിന്. വഴക്കിലും തര്‍ക്കങ്ങളിലും പെടാതെ അകന്നുനില്‍ക്കാറുണ്ട് അദ്ദേഹം. ചേട്ടനെപ്പോലെയാണ് അദ്ദേഹത്തെ കാണുന്നതെന്ന് ഷിയാസും ദീപനുമൊക്കെ പറഞ്ഞിരുന്നു. അനൂപിന്റെ വിവാഹവിരുന്നില്‍ പങ്കെടുക്കാനായി ഷിയാസും സാബുവും അര്‍ച്ചന സുശീലനും ദിയയും എത്തിയിരുന്നു. കുടുംബ സമേതമായാണ് ബഷീര്‍ ബാഷി എത്തിയത്. നാളുകള്‍ക്ക് ശേഷമുള്ള കൂടിക്കാഴ്ച ഇവരെല്ലാം ആസ്വാദ്യകരമാക്കുകയായിരുന്നു.

സിനിമയില്‍ നിന്നുള്ളവരും അനൂപിനെ അനുഗ്രഹിക്കാനായി എത്തിയിരുന്നു. ശ്രീനിവാസനും ഭാര്യ വിമലയും കണിച്ചുകുളങ്ങരയിലെ വിരുന്നില്‍ പങ്കെടുത്തിരുന്നു. ബിന്ദുപണിക്കരും സായ്കുമാറും നവദമ്പതികളെ കാണാനായി എത്തിയിരുന്നു. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളുമായാണ് അനൂപ് സിനിമയില്‍ എത്തിയത്.

അഭിനേതാവ് എന്നതിനും അപ്പുറത്ത് തനിനാടനായ ഒരാളാണ് താനെന്ന് അനൂപ് നേരത്തെ വ്യക്തമാക്കിയിരുന്നു. ജൈവപച്ചക്കറി കൃഷിയും പശു വളര്‍ത്തലുമൊക്കെയായി സജീവമാണ് അദ്ദേഹം. സിനിമ കഴിഞ്ഞാല്‍ കൃഷിയും കുറച്ച് രാഷ്ട്രീയവും നാട്ടുകാര്യങ്ങളുമൊക്കെയായി നടക്കാനിഷ്ടപ്പെടുന്നയാളാണ് താനെന്നും അനൂപ് പറഞ്ഞിരുന്നു. പ്രകൃതിയെ മനസ്സിലാക്കുന്ന കുട്ടിയെ ജീവിതസഖിയായി ലഭിച്ചതില്‍ അതിയായ സന്തോഷമുണ്ടെന്ന് താരം നേരത്തെ പറഞ്ഞിരുന്നു.

അച്ഛന്റെ സുഹൃത്തായ രാജമുഹമ്മദായിരുന്നു ശ്രീലക്ഷ്മിയെക്കുറിച്ച് പറഞ്ഞത്. കൃഷിയില്‍ താല്‍പര്യമുണ്ടെന്ന് മനസ്സിലാക്കിയതോടെ അവരെ കാണാനായി തീരുമാനിക്കുകയായിരുന്നു. സ്വന്തം ഫാമിലെ പശുവിനെ കറന്ന് ചായ ഇട്ടായിരുന്നു അവര്‍ സ്വീകരിച്ചത്. ഇതൊക്കെ കണ്ടതോടെ അധികം ആലോചിക്കാതെ ലക്ഷ്മിയെ ജീവിതപങ്കാളിയാക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് അനൂപ് നേരത്തെ ഒരഭിമുഖത്തിനിടയില്‍ പറഞ്ഞിരുന്നു.


Click it and Unblock the Notifications











