'കൗണ്ടർ അടിച്ച് നിൽക്കാൻ പറ്റുമോയെന്ന് സംശയം'; ടൊവിനോ സ്റ്റാർ മാജിക്കിലേക്ക് വരാൻ തയ്യാറാവുന്നില്ലെന്ന് അനൂപ്!

മിനിസ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ടെലിവിഷൻ ഷോകളിൽ ഒന്നാണ് ഫ്ലവേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക്. തുടക്കത്തിൽ ഠമാർ പഠാർ എന്ന പേരിലായിരുന്നു ഷോ പ്രേക്ഷകരിലേക്ക് എത്തിയിരുന്നത്. പിന്നീട് പ്രേക്ഷക സ്വീകാര്യത കൂടിയപ്പോൾ സ്റ്റാർ മാജിക്ക് എന്ന പേരിലേക്ക് മാറുകയായിരുന്നു.

ബി​ഗ് സ്ക്രീനിലും മിനി സ്ക്രീനിലും നിറഞ്ഞ് നിൽക്കുന്ന ഒരുപിടി താരങ്ങളാണ് സ്റ്റാർ മാജിക്കിലെ പ്രധാന ഘടകങ്ങൾ. ഇവരുടെ കൗണ്ടറുകളും കോമഡി സ്കിറ്റുകളും ​ഗെയിമും ചാട്ടവാർ അടിയും കാണാനാണ് ഷോ പ്രേക്ഷകർ കാണുന്നത് പോലും. ഷോയിലെ എല്ലാ താരങ്ങളും വർഷങ്ങളായി മലയാളി കുടുംബപ്രേക്ഷകർക്ക് വീട്ടിലെ അം​ഗത്തെപ്പോലെയാണ്.

ലക്ഷ്മി നക്ഷത്രയാണ് സ്റ്റാർ മാജിക്കിന്റെ അവതാരക. സ്റ്റാർ മാജിക്കിൽ സ്ഥിരം സാന്നിധ്യമായ ശേഷം സിനിമയിൽ അടക്കം നിരവധി അവസരങ്ങൾ മിമിക്രി താരങ്ങൾക്ക് ലഭിക്കാറുണ്ട്. ബിനു അടിമാലി, കൊല്ലം സുധി, അസീസ് നെടുമങ്ങാട്, നോബി, നെൽസൺ തുടങ്ങിയവരെല്ലാം കൂടുതൽ ശ്രദ്ധക്കപ്പെട്ടത് സ്റ്റാർ മാജിക്കിന്റെ ഭാ​ഗമായശേഷമാണ്.

Anoop John Tovino Thomas

അനൂപ് ജോണാണ് വർഷങ്ങളായി ഷോ ഡയറക്ടർ. സ്റ്റാർ മാജിക്കിലെ താരങ്ങളെ പോലെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരനാണ് അനൂപ് ജോൺ. ഷോയുടെ വിജയത്തിന് പിന്നിൽ പ്രവർത്തിക്കുന്ന പ്രധാന തലച്ചോറും അനൂപിന്റേതാണ്. യുട്യൂബിൽ എപ്പിസോ‍ഡുകൾ അപ്ലോഡ് ചെയ്യാൻ വൈകിയാൽ അപ്പോഴേക്കും അനൂപിന്റെ ഇൻബോക്സ് മെസേജുകൾ കൊണ്ട് നിറയും.

പ്രവാസികൾ അടക്കം ലക്ഷക്കണക്കിന് ആളുകളാണ് യുട്യൂബിലൂടെ സ്റ്റാർ മാജിക്ക് ആസ്വദിക്കുന്നത്. സിനിമയിലും സീരിയലിലുമൊക്കെയായി സജീവമായ താരങ്ങൾ സ്റ്റാർ മാജിക്കിൽ അതിഥികളായി എത്താറുണ്ട്.

ഇതുവരെ ദിലീപ്, സലിംകുമാർ, ശ്വേത മേനോൻ, ബാബു ആന്റണി, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ, നവ്യ നായർ, നിത്യ ദാസ് തുടങ്ങി ഒട്ടുമിക്ക താരങ്ങളും ഷോയിൽ അതിഥികളായി വന്നിട്ടുണ്ട്. എന്നാൽ ഇതുവരെയും ഷോയിലേക്ക് എത്താത്തൊരു സെലിബ്രിറ്റി നടൻ ടൊവിനോ തോമസാണ്.

അതിനുള്ള കാരണമെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ ഷോ ഡയറക്ടർ അനൂപ് ജോൺ. സ്റ്റാർ മാജിക്കിൽ വരാൻ ടോവിനോ തയ്യാറാവുന്നില്ലെന്നും പലതവണ ശ്രമിച്ചിരുന്നുവെന്നുമാണ് അനൂപ് ജോൺ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.

Anoop John Tovino Thomas

'സ്റ്റാർ മാജിക്കിലേക്ക് കൊണ്ടുവരാൻ വേണ്ടി പലതവണ ടൊവിനോയെ അപ്രോച്ച് ചെയ്തിരുന്നു. ടൊവിനോ പക്ഷെ ഇന്ന് വരാം നാളെ വരാം എന്നൊക്കെ പറയുന്നു. ഷോയിൽ വന്നാൽ അവിടെയുള്ളവരുമായി കൗണ്ടർ അടിച്ച് പിടിച്ച് നിൽക്കാൻ പറ്റുമോയെന്ന് സംശയമാണെന്നും അതുകൊണ്ടാണ് വരാൻ മടിക്കുന്നത് എന്നുമാണ് വേറെ ആൾക്കാർ വഴി അറിഞ്ഞത്.'

'ടൊവിനോയ്ക്ക് ഷൈ ആയതുകൊണ്ടാണോ വരാത്തത് എന്നും അറിയില്ല. ടൊവിനോയെ പേഴ്സണലായി എനിക്ക് അറിയില്ല. പക്ഷെ കൂടെ വർക്ക് ചെയ്യുന്നവർ പറയാറുണ്ട്. അവിടുത്തെ വൈബിലേക്ക് വരാൻ പറ്റാത്തതുകൊണ്ടാകും ഒഴിവാകുന്നതെന്ന്. ഞങ്ങളുടെ കൂടെ നിന്ന് തന്നാൽ മതിയെന്നാണ് ആർട്ടിസ്റ്റുകൾ വരുമ്പോൾ പറയാറുള്ളത്.'

'അല്ലാതെ കോമഡി പറയാനോ കൗണ്ടർ പറയാനോ നിൽക്കേണ്ടെന്നും ഞങ്ങൾ പറയാറുണ്ട്. ജയസൂര്യ, ദിലീപ് പോലുള്ള താരങ്ങളെ കൊണ്ടുവന്നത് പ്രേക്ഷകരുടെ നിരന്തരമായ ആവശ്യപ്രകാരമാണ്. മോഹൻലാലിനെ കൊണ്ടുവരണമെന്നും ആവശ്യം വരാറുണ്ടെന്നും', അനൂപ് ജോൺ പറയുന്നു.

ലക്ഷ്മി നക്ഷത്ര വരുന്നത് വരെ തുടരെ തുടരെ അവതാരകർ മാറിക്കൊണ്ടിരിക്കുകയായിരുന്നു. പക്ഷെ ലക്ഷ്മി താരങ്ങളുമായി പെട്ടന്ന് ജെല്ലായിയെന്നും അനൂപ് ജോൺ കൂട്ടിച്ചേർത്തു. ബോഡി ഷെയ്മിങ് കോമഡികൾ പറയുന്നുവെന്നതിന്റെ പേരിൽ എപ്പോഴും വിമർശിക്കപ്പെടാറുള്ള ഷോ കൂടിയാണ് സ്റ്റാർ മാജിക്ക്.

Read more about: tovino thomas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X