ഇതും മറ്റൊരു ലൂസിഫറാണോ? വമ്പന്‍ താരങ്ങളെ അണിനിരത്തി മോഹന്‍ലാലിന്റെ ബിഗ് ബ്രദര്‍!
Recommended Video
മോഹന്‍ലാലിനെ നായകനാക്കി സിദ്ദിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ബിഗ് ബ്രദര്‍. അടുത്തിടെ പൂജ ചടങ്ങുകള്‍ കഴിഞ്ഞതിന് പിന്നാലെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്. ആക്ഷന്‍, കോമഡി, സെന്റിമെന്‍സും കൂടി ചേര്‍ന്ന് ഫാമിലി എന്റര്‍ടെയിനറായിട്ടാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ അനൂപ് മേനോന്‍ മോഹന്‍ലാലിന്റെ സഹോദര വേഷത്തില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

അനൂപ് മേനോന്‍ മാത്രമല്ല ആസിഫ് അലിയും ചിത്രത്തിലുണ്ടെന്ന് അടുത്തിടെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ചിത്രത്തില്‍ സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. നടി റെജീന കസന്‍ഡ്രയാണ് ചിത്രത്തില്‍ നായികയായി അഭിനയിക്കുന്നത്. ബോളിവുഡ് താരം അര്‍ബ്ബാസ് ഖാനും ബിഗ് ബ്രദറില്‍ അഭിനയിക്കാന്‍ എത്തും. അര്‍ബ്ബാസ് ഖാന്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.
വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, ടിനി ടോം, തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന ഈ ചിത്രം വൈശാഖ് സിനിമാസ്, എസ് ടാക്കീസ്, നിക്ക് എന്നിവര്‍ ചേര്‍ന്നാണ് നിര്‍മാണം. ബംഗ്ലൂരു, മംഗലാപുരം എന്നിവിടങ്ങളില്‍ നിന്നുമായി തൊണ്ണൂറ് ദിവസത്തെ ഷൂട്ടിംഗാണ് ബിഗ് ബ്രദറിന് വേണ്ടി തീരുമാനിച്ചിരിക്കുന്നത്.


Click it and Unblock the Notifications











