'ആത്മാവായവൾ'; അപ്രതീക്ഷിതമായി ഭർത്താവിന്റെ മരണം, തനിച്ചായ ഷേമയേയും മകളേയും ജീവിതത്തിലേക്ക് കൂട്ടിയ അനൂപ്
മലയാള സിനിമ പ്രേമികൾക്ക് സുപരിചിതനായ താരമാണ് അനൂപ് മേനോൻ. നിരവധി സിനിമകളിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താരത്തിന് ഇക്കാലയളവിൽ സാധിക്കുകയും ചെയ്തു. ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും തിരക്കഥാകൃത്തും ഗായനരചയിതാവുമെല്ലാമാണ് ഈ നാൽപ്പത്തിയെട്ടുകാരൻ. നായകനായും സഹനടനായും വില്ലനായും എല്ലാം ബിഗ് സ്ക്രീനിൽ അനൂപ് കെട്ടിയാടിയിട്ടുണ്ട്. യുവതാരങ്ങളുടെ അച്ഛൻ കഥാപാത്രങ്ങൾ വരെ ഇമേജ് ഭയമില്ലാതെ അനൂപ് മനോഹരമാക്കിയിട്ടുണ്ട്.
പക്ഷെ എത്രതന്നെ കഥാപാത്രങ്ങൾ മികച്ചതാക്കിയാലും മോഹൻലാലുമായും മറ്റും സാമ്യപ്പെടുത്തിയുള്ള വിമർശനങ്ങൾ അന്നും ഇന്നും നടന് ഏറ്റുവാങ്ങേണ്ടി വരാറുണ്ട്. എന്നാൽ ഒരിക്കൽ പോലും വൈകാരികമായി നടൻ പ്രതികരികരിച്ചിട്ടില്ല. അത് ഓരോരുത്തരുടെ അഭിപ്രായമല്ലേ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഒരു ചെറുപുഞ്ചിരിയോടെ പറയുകയാണ് ചെയ്യാറുള്ളത്.

ടെലിവിഷനിലൂടെയാണ് അനൂപ് മേനോന്റെ കരിയര്‍ തുടങ്ങിയത്. സൂപ്പര്‍ഹിറ്റ് സീരിയലുകളിലൂടെ ജനപ്രിയ താരമായി മാറി. 2002ല്‍ കാട്ടുചെമ്പകം എന്ന ചിത്രത്തിലൂടെയാണ് നടൻ സിനിമാരംഗത്തേക്ക് എത്തിയത്. ഇവര്‍, കയ്യൊപ്പ്, പ്രണയകാലം, റോക്ക് ആന്റ് റോള്‍, തിരക്കഥ, പകല്‍ നക്ഷത്രങ്ങള്‍, കറന്‍സി, ഇവര്‍ വിവാഹിതരായാല്‍, ലൗഡ്‌സ്പീക്കര്‍, കേരള കഫേ, പ്രമാണി, മമ്മി ആന്റ് മി, കോക്ക് ടെയ്ല്‍, ട്രാഫിക്ക്, ബ്യൂട്ടിഫുള്‍, ഗ്രാന്റ്മാസ്റ്റര്‍, ട്രിവാന്‍ഡ്രം ലോഡ്ജ്, ആമി, ബി ടെക്, ഹോം, ട്വന്റി വണ്‍ ഗ്രാംസ്, സിബിഐ 5 ദി ബ്രെയ്ന്‍ എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
സോഷ്യൽ മീഡിയയിൽ എല്ലാം തന്നെ താരം സജീവമാണ്. സഹപ്രവർത്തകരുടെ സിനിമകളെല്ലാം കണ്ട് കൃത്യമായി അഭിപ്രായങ്ങളും രേഖപ്പെടുത്താറുണ്ട്. പ്രൈവറ്റ് ലൈഫ് മീഡിയയിൽ തുറന്ന് കാണിക്കാൻ അധികം താൽപര്യമില്ലാത്തയാളാണ് നടൻ.
വളരെ വിരളമായി മാത്രമാണ് ഭാര്യയുടേയും മകളുടേയും വിശേഷങ്ങൾ താരം സോഷ്യൽമീഡിയയിൽ പങ്കിടാറുള്ളത്. സിനിമ പോലെ തന്നെ ഭാര്യയും മകളും അനൂപിന്റെ എല്ലാമെല്ലാമാണ്. ഇപ്പോഴിതാ പത്താം വിവാഹ വാർഷികദിനത്തിൽ ഭാര്യയ്ക്ക് ആശംസകൾ നേർന്ന് അനൂപ് മേനോൻ പങ്കിട്ട കുറിപ്പാണ് ശ്രദ്ധനേടുന്നത്. 2014 ഡിസംബർ 27നാണ് അനൂപും ഷേമ അലക്‌സാണ്ടറും വിവാഹിതരായത്. ഷേമയുടെ രണ്ടാം വിവാഹമായിരുന്നു.
ആദ്യ ഭർത്താവ് 2006ൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടിരുന്നു. ഷേമയുടെ ആദ്യ വിവാഹത്തിലുള്ള മകൾ ആമിയെ സ്വന്തം മകളെപ്പോലെ സംരക്ഷിക്കുന്നതും അനൂപാണ്. എനിക്ക് ഇത്രയും സുന്ദരമായ ഒരു ജീവിതം സമ്മാനിച്ചതിന് നന്ദി. നമ്മൾ ഒരുമിച്ച് നടത്തിയ എല്ലാ വിപ്ലവങ്ങൾക്കും ഇനിയും നടക്കാൻ പോകുന്ന വിപ്ലവങ്ങൾക്കും നമ്മുടെ സുന്ദരമായ ജീവിതത്തിലും നീ എന്റെ ആത്മാവായി ഒപ്പമുണ്ട്.

അത് തന്നെയാണ് എന്റെ ശക്തിയും. ഞങ്ങളുടെ ഈ സ്വപ്നതുല്യമായ ജീവിതത്തിന് സാക്ഷ്യം വഹിക്കുന്നതിന് ആമിക്കും മുഴുവൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞങ്ങൾ നന്ദി പറയുന്നു. നീയാണ് എന്റെ വഴിവിളക്കും എന്റെ ശക്തിയും എന്നാണ് അനൂപ് മേനോൻ കുറിച്ചത്. പത്തനാപുരത്തെ ഒരു സമ്പന്ന ക്രിസ്ത്യൻ കുടുംബത്തിലെ അംഗമാണ് ഷേമ അലക്‌സാണ്ടർ. വിവാഹത്തിന് മുമ്പ് അനൂപിന്റെ അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്നു ഷേമ.
അവൾ ഒരുപാട് ദുഖം അനുഭവിച്ചവളാണ്. ആ ദുഖത്തെ എല്ലാം മനോധൈര്യം കൊണ്ട് നേരിട്ടവളാണ്. അവളുടെ ബോൾഡ്നെസും പോസിറ്റിവ് എനർജിയുമാണ് എനിക്ക് ഇഷ്ടപ്പെട്ടത് എന്നാണ് മുമ്പൊരിക്കൽ ഭാര്യയെ കുറിച്ച് സംസാരിക്കവെ അനൂപ് മേനോൻ പറഞ്ഞത്. ഡിവോഴ്സായ ഒരാളെ വിവാഹം ചെയ്യുന്നു എന്നതിൽ ഒരു വിശാലതയുമില്ല.
ഒരാളെ നമ്മള്‍ക്ക് ഇഷ്ടമാകുന്നു. അയാളെ വിവാഹം കഴിക്കുന്നു എന്നല്ലാതെ ഒരു വിശാലതയുടേയും കാര്യം അതിലില്ല. നമ്മുടെ പെര്‍ഫെക്ട് പങ്കാളിയായി ഒരാളെ കാണുമ്പോള്‍ കുറേനാള്‍ ആ സൗഹൃദം മുന്നോട്ട് പോകുമ്പോള്‍ ഒരു പോയന്റിലെത്തുമ്പോള്‍ തീരുമാനിക്കും ഇനി കൂടെ ഉണ്ടാകേണ്ടത് ഇയാള്‍ ആണെന്ന്. അത്രയേയുള്ളൂ എന്നാണ് വിധവയായ പെൺകുട്ടിയെ ജീവിതത്തിലേക്ക് കൂട്ടാനുണ്ടായ കാരണം വ്യക്തമാക്കി മുമ്പൊരിക്കൽ നടൻ പറഞ്ഞത്.


Click it and Unblock the Notifications











