For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അന്ന് ഒന്നിച്ച് എടുത്ത തീരുമാനമായിരുന്നു, ജയസൂര്യക്കൊപ്പം സിനിമ ചെയ്യാത്തതിനെ കുറിച്ച് അനൂപ് മേനോന്‍

  |

  മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട കോമ്പോയാണ് ജയസൂര്യ- അനൂപ് മേനോന്‍ കൂട്ട്‌കെട്ട്. നിരവധി ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. ഇതില്‍ പലതും ഹിറ്റുമായിരുന്നു.ജയസൂര്യയുടേയും അനൂപ് മേനോന്റേയും തുടക്കകാലത്തെ ചിത്രമായ കാട്ടുചെമ്പകത്തിലൂടെയാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ഈ ചിത്രത്തിന് ശേഷം പതിനഞ്ചോളം സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.

  മലയാള സിനിമയില്‍ വേര്‍തിരിവുണ്ട്, ആ പഴയ കാലത്തേയ്ക്ക് സിനിമ വരും, തുറന്ന് പറഞ്ഞ് നവ്യ

  2013 ല്‍ പുറത്ത് ഇറങ്ങിയ ഹോട്ടല്‍ കാലിഫോര്‍ണിയ ആണ് ഇരുവരും ഒന്നിച്ചെത്തിയ ചിത്രം. ഈ സിനിമയ്ക്ക് ശേഷം അനൂപ് മേനോനും ജയസൂര്യയും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇപ്പോഴിത ഒരുമിച്ച് സിനിമ ചെയ്യാത്തതിന്റെ കാരണം വെളിപ്പെടുത്തുകയാണ് അനൂപ് മേനോന്‍. തന്റെ ഏറ്റവും പുതിയ ചിത്രമായ 21 ഗ്രാംസിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. ഒന്നിച്ചെടുത്ത തീരുമാനം ആയിരുന്നു അതെന്നാണ് നടന്‍ പറയുന്നത്.

  ദൃശ്യത്തിലെ വേഷം പ്രതിഫലത്തില്‍ തട്ടി പോയതാണ്, താന്‍ അങ്ങനത്തെ ആളല്ല,ജോലി ചെയ്താല്‍ പൈസ കിട്ടണം

  അനൂപ് മേനോന്റെ വാക്കുകള്‍ ഇങ്ങനെ... ''ഹോട്ടല്‍ കാലിഫോര്‍ണിയ ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് ഞങ്ങള്‍ തന്നെ എടുത്ത തീരുമാനമാണ് അടുത്ത രണ്ടു വര്‍ഷത്തേക്കു ഒന്നിച്ചു സിനിമ ചെയ്യുന്നില്ല എന്നത്. അതിനു കാരണം എനിക്കു എന്റേതായ ഒരു യാത്രയും അയാള്‍ക്കു അയാളുടേതായ യാത്രയും അനിവാര്യമായതുകൊണ്ടാണ്. ഒരു കോമ്പോ ജേര്‍ണിയല്ല ഞങ്ങള്‍ക്കു വേണ്ടത് എന്ന തിരിച്ചറിവുകൊണ്ടാണ്. അതു ശരിയായ തീരുമാനവുമായിരുന്നു. കാരണം ഞാനും ജയനും (ജയസൂര്യയും) ഇതിനോടകം വളരെയധികം സിനിമകളുടെ ഭാഗമായി. അതിനുശേഷം ഞങ്ങള്‍ ഓരോ വര്‍ഷം കാണുമ്പോളും അടുത്ത പടം ചെയ്യുന്നതിനെ പറ്റി ആലോചിക്കും. എന്നാല്‍ അതിതുവരേ നടന്നില്ല'' എന്നാണ് അനൂപ് മേനോന്‍ പറയുന്നത്.

  അഭിനയിക്കുന്നതിനെക്കാള്‍ ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാണ് തിരക്കഥ എഴുത്തെന്നും അനൂപ് മേനോന്‍ പറയുന്നു. സംവിധായകനെ സഹായിക്കാന്‍ ഒരുപാട് പേര് ഉണ്ടാവും. എന്നാല്‍ തിരക്കഥകൃത്തിന്റെ കാര്യം അങ്ങനെയല്ല. ഏറ്റവും ഏകാകിയായ മനുഷ്യനാണെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. അനൂപ് മോനോന്റെ വാക്കുകള്‍ ഇങ്ങനെ...''ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണ്. ഏറ്റവും ബുദ്ധിമുട്ടുള്ള പണിയാകട്ടെ തിരക്കഥാ രചനയും. തിരക്കഥാകൃത്താണ് ഏറ്റവും ഏകാകിയായ മനുഷ്യന്‍. സംവിധായകനെ സഹായിക്കാന്‍ ഒരുപാടു പേരുണ്ടാവും. പക്ഷെ തിരക്കഥാകൃത്തിന്റെ കാര്യം വരുമ്പോള്‍ അങ്ങനെയല്ല അനൂപ് മേനോന്‍ വ്യക്തമാക്കി.

  സെറ്റിലിരുന്നു തിരക്കഥ എഴുതാനാണ് ഇഷ്ടമെന്നും അനൂപ് മേനോന്‍ പറയുന്നു. ''തിരക്കഥയെഴുത്ത് എപ്പോഴും നമ്മള്‍ അതെഴുതുന്നയിടത്തെ അന്തരീക്ഷത്തിനെ അനുസരിച്ചിരിക്കും. താരങ്ങളോടൊത്തു ഷൂട്ടിങ്ങ് സെറ്റിലിരുന്നു തിരക്കഥയെഴുതാനാണ് ഞാന്‍ എപ്പോഴും താല്‍പര്യപ്പെടുന്നത്. സിനിമയുടെ ഒരു വണ്‍ലൈന്‍ കയ്യില്‍ കാണും. സീന്‍ ഓര്‍ഡറും കൈയില്‍ കാണും. ശേഷം എഴുത്തു തുടങ്ങും. അതൊരിക്കലും നല്ലൊരു പ്രവണതയല്ല. തിരക്കഥ നേരത്തേ എഴുതി വയ്ക്കുന്നതും തന്നെയാണ് നല്ലത് '' എന്നു പറഞ്ഞു.

  Recommended Video

  മമ്മൂക്കയുടെ രാക്ഷസ രാജാവ് ശരിക്കും രാക്ഷസ രാമനായിരുന്നു..നാദിർഷയും പേരുമാറ്റും

  അനൂപ് മേനോന്റെ ഏറ്റവും പുതിയ ചിത്രമാണ് 21 ഗ്രാംസ്. ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രം മാര്‍ച്ച് 18 ആണ് തിയേറ്ററുകളില്‍ എത്തിയത്.
  ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി നന്ദകിഷോര്‍ എന്ന കഥാപാത്രമായിട്ടാണ് അനൂപ് മേനോന്‍ എത്തുന്നത്. നടനോടൊപ്പം ലെന, സംവിധായകന്‍ രഞ്ജിത്, രണ്‍ജി പണിക്കര്‍, ലിയോണ ലിഷോയ്, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്‍, നന്ദു, ശങ്കര്‍ രാമകൃഷ്ണന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.നവാഗതനായ ബിബിന്‍ കൃഷ്ണ സംവിധാനം ചെയ്ത ചിത്രം സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.

  Read more about: anoop menon jayasurya
  English summary
  Anoop Menon Revealed What Happend Between His Onscreen Combo With Jayasurya
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X