twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പ്രമുഖ ചാനൽ ചെയ്ത ക്രൂരത; മേക്കപ്പ്മാൻ അപ്പോൾ തന്നെ എന്നെ വിളിച്ചു; ദുരനുഭവം തുറന്ന് പറഞ്ഞ് അനൂപ് മേനോൻ

    |

    മലയാള സിനിമയിൽ നടൻ, തിരക്കഥകൃത്ത് എന്നീ നിലകളിലെല്ലാം പ്രശസ്തനാണ് അനൂപ് മേനോൻ. ടെലിവിഷനിൽ നിന്നും സിനിമയിലേക്കെത്തി വിജയം കൈവരിച്ചയാളുമാണ് നടൻ. തിരക്കഥ എന്ന സിനിമയിലൂടെ 2008 ലെ മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും ഫിലിം ഫെയർപുരസ്കാരവും അനൂപ് മേനോൻ നേടി.

    പകൽ നക്ഷത്രങ്ങൾ എന്ന സിനിമയിലൂടെ ആണ് തിരക്കഥ രചനിയിലേക്ക് കടക്കുന്നത്. ബ്യൂട്ടിഫുൾ, ട്രിവാൻഡ്ഡ് ലോഡ്ജ്, ആൻ​ഗ്രി ബേബീസ് ഇൻ ല്വ, ഡോൾഫിൻസ്, എന്റെ മെഴുകുതിരി അത്തായങ്ങൾ, മദ്രാസ് ലോഡ്ജ്, കിം​ഗ് ഫിംഷ്, പത്മ തുടങ്ങി നിരവധി സിനിമകളുടെ തിരക്കഥ അനൂപ് മേനോന്റെതാണ്.

    പ്രമുഖ ചാനൽ ചെയ്യാൻ ശ്രമിച്ചതെന്തെന്നും അനൂപ് മേനോൻ വെളിപ്പെടുത്തി

    വരാൽ ആണ് അനൂപ് മേനോന്റെ ഏറ്റവും പുതിയ സിനിമ. കണ്ണൻ സംവിധാനം ചെയ്യുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അനൂപ് മേനോൻ തന്നെയാണ്. പ്രകാശ് രാജ്, സണ്ണി വെയ്ൻ, രഞ്ജി പണിക്കർ, സുരേഷ് കൃഷ്ണ, ശങ്കർ രാമകൃഷ്ണൻ തുടങ്ങിയ അഭിനേതാക്കളും സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ഇപ്പോഴിതാ സിനിമ കാണാതെ റിവ്യൂകൾ എഴുതുന്നതിനെതിരെ സംസാരിച്ചിരിക്കുകയാണ് അനൂപ് മേനോൻ.

    മെഴുകുതിരി അത്തായങ്ങൾ എന്ന 2018 ലെ സിനിമയെ നേരെ പ്രമുഖ ചാനൽ ചെയ്യാൻ ശ്രമിച്ചതെന്തെന്നും അനൂപ് മേനോൻ വെളിപ്പെടുത്തി. വരാലിന്റെ പ്രൊമോഷൻ പരിപാടികളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

    Also Read: ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾAlso Read: ഏതെങ്കിലും അബ്കാരിയുടെ ഭാര്യയായിട്ടുണ്ടാവും; സിനിമയില്‍ വന്നില്ലായിരുന്നെങ്കിൽ ഇതാവും അവസ്ഥയെന്ന് നടി അനുമോൾ

    ചാനലിൽ എന്റെ ഒരു മേക്കപ്പ് മാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു

    'സിനിമ കാണാതെ നിരൂപണം എഴുതുന്ന ആളുകൾ ഉണ്ട്. ഇവിടത്തെ ഒരു പ്രമുഖ വാർത്താ ചാനലിൽ എന്റെ ഒരു മേക്കപ്പ് മാൻ വർക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടത്തെ ഒരു ആങ്കറിനെ മേക്കപ്പ് ചെയ്യുകയായിരുന്നു. അവരാണ് സിനിമ നിരൂപണം പറയുന്നത്. ഏതാ ചേച്ചീ പടം എന്ന് മേക്കപ്പ്മാൻ ചോദിച്ചു. മെഴുകുതിരി അത്തായങ്ങൾ എന്ന സിനിമ ആയിരുന്നു. ഞാൻ‌ വർക്ക് ചെയ്ത സിനിമ ആണ് ചേച്ചി കണ്ടോ എന്ന് മേക്കപ്പ്മാൻ ചോദിച്ചു. ഞാൻ കണ്ടിട്ടൊന്നുമില്ലെന്നാണ് പറഞ്ഞത്'

    'അവർക്ക് പടം കാണാൻ സമയം ഇല്ല'

    'എന്താണ് പറയാൻ പോവുന്നതെന്ന് ചോദിച്ചു. സിനിമയെ കൊല്ലാൻ പറഞ്ഞിട്ടുണ്ടെന്ന് പറഞ്ഞു. അവൻ എന്നെ അപ്പോൾ തന്നെ വിളിച്ചു. ചേട്ടാ ഈ ചാനലിലെ ആരെയെങ്കിലും അറിയാമോ, ഇവരിങ്ങനെയാണ് പറയുന്നത്. അവർക്ക് പടം കാണാൻ സമയം ഇല്ല. കാരണം ഇവർ ഷൂട്ട് ചെയ്യുന്നത് രണ്ടരയ്ക്കാണ്. പന്ത്രണ്ട് മണിയുടെ ഷോ കണ്ട് അവരവിടെ എത്തില്ല. എന്തിനാണ് അത് ചെയ്യുന്നത്. പൈസ കൊടുക്കാത്തത് കൊണ്ടാണോ. അതെനിക്ക് മനസ്സിലാവുന്നില്ല. എവിടെ നിന്നാണ് ഇത്തരം മാധ്യമ പ്രവർത്തനം വരുന്നതെന്ന്'

    Also Read: പ്രായം 40 ആയെന്ന് എല്ലാവരും അറിയട്ടെ; പൃഥിരാജിന് പിറന്നാൾ ആശംസയുമായി നസ്രിയ നസീംAlso Read: പ്രായം 40 ആയെന്ന് എല്ലാവരും അറിയട്ടെ; പൃഥിരാജിന് പിറന്നാൾ ആശംസയുമായി നസ്രിയ നസീം

    'പടം കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എഴുതണം'

    'അത് ക്രൂരതയാണ്. ചെയ്യാൻ പാടില്ല. പടം കണ്ട് ഇഷ്ടപ്പെട്ടില്ലെങ്കിൽ എഴുതണം, എഴുതാം, അതിനുള്ള സർവ സ്വാതന്ത്ര്യവും ഉണ്ട്,' അനൂപ് മേനോൻ പറഞ്ഞു. അനൂപ് മേനോൻ, മിയ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ ആയിരുന്നു എന്റെ മെഴുകുതിരി അത്തായങ്ങൾ. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാണ് പുതിയ സിനിമ വരാൽ. പത്മയ്ക്ക് ശേഷം അനൂപ് മേനോൻ നായകനായെത്തുന്ന സിനിമയുമാണിത്.

    Read more about: anoop menon
    English summary
    Anoop Menon Slams Irresponsible Reviews Of Movies; Shares A Bad Experience From A Channel
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X