ശോഭനയെ വിശ്വസിപ്പിക്കാന്‍ സമയമെടുത്തു! നസ്രിയയ്ക്ക് ഡേറ്റില്ലായിരുന്നുവെന്നും സംവിധായകന്‍!

തുടക്കം മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് വരനെ ആവശ്യമുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്ററും ഗാനങ്ങളുമെല്ലാം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. മൂന്ന് തലമുറകളുടെ സംഗമത്തിന് കൂടിയാണ് ചിത്രം സാക്ഷ്യം വഹിക്കുന്നത്. ശോഭനയ്‌ക്കൊപ്പം സുരേഷ് ഗോപിയേയും നസ്രിയയേയുമായിരുന്നു പ്രധാന താരങ്ങളായി നിശ്ചയിച്ചിരുന്നത്. അവസാനനിമിഷമായിരുന്നു നസ്രിയ പുറത്തേക്ക് പോയതെന്ന് അനൂപ് സത്യന്‍ പറയുന്നു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം കുടുതല്‍ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മുന്‍കുട്ടി അനുവാദം ചോദിച്ചതിന് ശേഷമായിരുന്നു ശോഭനയെ കാണാനായി പോയത്. കഥ ഇഷ്ടമായതോടെ നോക്കമെന്നായിരുന്നു അവര്‍ പറഞ്ഞത്. വിശ്വസിപ്പിച്ച് സിനിമയിലേക്ക് അവരെ എത്തിക്കുകയെന്നത് വലിയ വെല്ലുവിളിയായിരുന്നു. കുറച്ചധികം സമയമെടുത്താണ് ശോഭനയെ ചിത്രത്തിലേക്ക് എത്തിച്ചത്. സുരേഷ് ഗോപി ഓക്കെ പറഞ്ഞിരുന്നുവെങ്കിലും ഡേറ്റുകളുടെ പ്രശ്‌നമുണ്ടായിരുന്നു. മറ്റ് ചില തിരക്കുകള്‍ വന്നതോടെ നസ്രിയ ചിത്രത്തില്‍ നിന്നും മാറുകയായിരുന്നുവെന്നും അനൂപ് സത്യന്‍ പറയുന്നു.

Nazriya

വിപ്രോയില്‍ ജോലി ചെയ്തിരുന്ന സമയം മുതല്‍ ചെന്നൈയിലായിരുന്നു അന്ന് മുതല്‍ ആ നഗരത്തോട് പ്രത്യേകമായൊരു ഇഷ്ടമുണ്ടായിരുന്നു. അതിനാലാണ് പ്രധാന ലൊക്കേഷനായി ചെന്നൈ തീരുമാനിച്ചത്. കഥ കേട്ടതിന് ശേഷം ഈ സിനിമ താന്‍ നിര്‍മ്മിക്കാമെന്ന് പറഞ്ഞ് ഇങ്ങോട്ടേക്ക് വരികയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. അദ്ദേഹത്തിന്‍രെ വേഷത്തിലേക്ക് പുതുമുഖത്തിനെയായിരുനനു തീരുമാനിച്ചത്. ദുല്‍ഖര്‍ വന്നതോടെ കഥയിലും മാറ്റങ്ങള്‍ വരുത്തുകയായിരുന്നു. പരിചസമ്പന്നരായ താരങ്ങള്‍ക്കൊപ്പമുള്ള അനുഭവവും ചെന്നൈയിലെ ഷൂട്ടുമൊക്കെ വലിയ വെല്ലുവിളിയായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X