നിഖിതയായി ആദ്യം ആലോചിച്ചത് നസ്രിയയെ പിന്നീട് കല്യാണിയിലേക്ക് എത്തി, കാരണം വെളിപ്പെടുത്തി അനൂപ്
മികച്ച പ്രേക്ഷക പ്രതികരണം നേടി വരനെ ആവശ്യമുണ്ട് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. പ്രേക്ഷകരുട പ്രിയപ്പെട്ട താരങ്ങളായ ശോഭനയേയും സുരേഷ് ഗോപിയേയും ഒരിക്കൽ കൂടെ സ്ക്രീനിൽ ഒന്നിച്ചു കണ്ട സന്തോഷത്തിലാണ് ആരാധകർ. ചിത്രത്തിലെ ഒരു ഹൈലൈറ്റ് മലയാളത്തിലെ എവർഗ്രീൻ താരജോഡികളാകുമ്പോൾ മറ്റൊരു ശ്രദ്ധേയമായ ഘടകം ദുൽഖറും കല്യാണിയുമാണ്. വരനെ ആവശ്യമുണ്ട് എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികളായി മാറിയിരിക്കുകയാണിവർ. ഇപ്പോഴിത ചിത്രത്തിലേയ്ക്ക് കല്യാണി എത്തിയതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകൻ അനൂപ് സത്യൻ.

ചിത്രത്തിൽ കല്യാണി ചെയ്ത നിഖിത എന്ന കഥാപാത്രത്തിനായി ആദ്യം പരിഗണിച്ചിരുന്നത് നസ്രിയെയായിരുന്നു. എന്നാൽ അത് നീണ്ടു പോകുകയായിരുന്നു. അങ്ങനെയാണ് ആ ചിന്ത കല്യാണിയിലേയ്ക്ക് എത്തിയതും ആ കഥാപാത്രത്തിലേയ്ക്ക് കാസ്റ്റ് ചെയ്തതെന്നും അനൂപ് സത്യൻ പറഞ്ഞു.
കല്യാണിയുടെ റിയാക്ഷൻസ് എറെ ഇഷ്ടമായിരുന്നു. സാധാരണ രീതിയിലുള്ള പെരുമാറ്റവും ആരെയും ആകർഷിക്കുന്ന ചിരിയും ഒരു ഫ്രഷ്നസ് ഫീൽ ചെയ്തിരുന്നു. പ്രേക്ഷകര്‍ക്കും ഇഷ്ടമാകുമെന്ന് തോന്നിയെന്നും അനൂപ് കൂട്ടിച്ചേർത്തു. ചിത്രത്തിൽ ആദ്യം ശോഭനയുടേയും കല്യാണിയുടേയും യഥാർഥ ശബ്ദം ഉപയോഗിക്കാമെന്ന് ആലോചിച്ചിരുന്നുവെന്നും അനൂപ് സത്യൻ പറഞ്ഞു.


Click it and Unblock the Notifications











