ആ സീന്‍ പൂര്‍ത്തിയാക്കിയപ്പോള്‍ ശോഭന മാമിന്റെ കണ്ണുനിറഞ്ഞിരുന്നു! തുറന്നുപറച്ചിലുമായി അനൂപ് സത്യന്‍!

ഇടവേളയ്ക്ക് ശേഷം ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നുവെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരാധകരും സന്തോഷത്തിലായിരുന്നു. സത്യന്‍ അന്തിക്കാടിന് പിന്നാലെയായി സംവിധാനത്തില്‍ ചുവടുവെക്കുന്ന അനൂപ് സത്യന്റെ സിനിമയിലൂടെയാണ് താരം എത്തുന്നത്. 7 വര്‍ഷത്തിന് ശേഷമാണ് ശോഭന മലയാളത്തിലേക്ക് തിരിച്ചെത്തുന്നത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും ഒരുമിക്കുന്ന ചിത്രത്തില്‍ പ്രധാന വേഷത്തില്‍ സുരേഷ് ഗോപിയും എത്തുന്നുണ്ട്. നകുലനും ഗംഗയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിരുന്നു. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്. അഭിനയ ജീവിതത്തില്‍ നിന്നും ഇടവേളയായിരുന്നുവെങ്കിലും നൃത്തവേദികളില്‍ സജീവമായിരുന്നു ശോഭന. മികച്ച അവസരം ലഭിച്ചാല്‍ സിനിമയിലേക്ക് തിരിച്ചെത്തുമെന്ന് അന്നേ താരം വ്യക്തമക്കിയിരുന്നു. ശോഭന സെറ്റിലെത്തിയതിനെക്കുറിച്ച് തുറന്നുപറഞ്ഞായിരുന്നു നേരത്തെ സംവിധായകന്‍ എത്തിയത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയിലെ മറ്റൊരു അനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം. സിനിമയുടെ പേര് ഇതുവരെ തീരുമാനിച്ചില്ലെങ്കിലും പുറത്ത് വരുന്ന വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് ശ്രദ്ധേയമായി മാറുന്നത്.

 ശോഭനയുടെ തിരിച്ചുവരവ്

മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് ശോഭന. മുന്‍നിര താരങ്ങള്‍ക്കും സംവിധായകര്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ച താരത്തിന് ഇന്നും ശക്തമായ പിന്തുണയാണ് ആരാധകര്‍ നല്‍കുന്നത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും തിളങ്ങി നിന്ന അഭിനേത്രി ഇടക്കാലത്ത് വെച്ച് സിനിമയില്‍ നിന്നും ഇടവേളയെടുത്തിരുന്നു. വിനീത് ശ്രീനിവാസന്‍ ചിത്രമായ തിരയിലൂടെയായിരുന്നു ആ ബ്രേക്ക് അവസാനിപ്പിച്ചത്. അന്ന് തിരിച്ചുവരവിന് കാരണക്കാരനായത് ശ്രീനിവാസന്റെ മകനായിരുന്നുവെങ്കില്‍ ഇന്ന് ആ സ്ഥാനത്ത് സത്യന്‍ അന്തിക്കാടിന്റെ മകനാണ്. അനൂപ് സത്യന്റെ കന്നിസംവിധാന സംരഭമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

ഒറ്റ ടേക്കില്‍ ഓക്കെ

ശോഭന സെറ്റിലേക്ക് എത്തിയപ്പോള്‍ മുതല്‍ എല്ലാവരും ത്രില്ലിലായിരുന്നുവെന്ന് അനൂപ് സത്യന്‍ പറഞ്ഞിരുന്നു. ഊഷ്മളമായ വരവേല്‍പ്പായിരുന്നു താരത്തിന് നല്‍കിയതും. ഇപ്പോഴിതാ താരത്തിന്റെ അഭിനയത്തെക്കുറിച്ച് വാചാലനായെത്തിയിരിക്കുകയാണ് അദ്ദേഹം. ശോഭന അഭിനയിക്കുന്ന സീനുകളെല്ലാം ഒറ്റ ടേക്കില്‍ത്തന്നെ ഓക്കേയാവാറുണ്ടെന്നാണ് താരപുത്രനും സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ശോഭനയുടെ അഭിനയമികവിനെക്കുറിച്ച് വ്യക്തമാക്കി നേരത്തെയും താരങ്ങള്‍ എത്തിയിരുന്നു.

 കണ്ണ് നിറഞ്ഞിരുന്നു

കടല്‍ത്തീരത്ത് വെച്ച് ഒരു രംഗം ചിത്രീകരിക്കുന്നതിനിടയിലുണ്ടായ സംഭവത്തെക്കുറിച്ചും അനൂപ് സത്യന്‍ പറഞ്ഞിരുന്നു. നേരത്തെ പ്ലാന്‍ ചെയ്തത് പോലെ തന്നെ എല്ലാ കാര്യങ്ങലും ചെയ്ത തീര്‍ക്കുകയായിരുന്നു. എന്നാല്‍ അപ്പോഴാണ് തിരക്കഥയില്‍ ഇല്ലാത്ത ഒരു രംഗം ഷൂട്ട് ചെയ്യാനായി തോന്നിയത്. ലൈറ്റ് പോവുമെന്നുള്ളതിനാല്‍ അതേക്കുറിച്ച് ഒരുപാടൊന്നും വിശദീകരിക്കാനായി കഴിഞ്ഞിരുന്നില്ല. സംഭാഷണം പ്രോംപ്റ്റ് ചെയ്യാം അഭിനയിച്ചോളൂ എന്നായിരുന്നു പറഞ്ഞത്. ആ സീന്‍ പൂര്‍ത്തീകരിച്ചപ്പോള്‍ ശോഭന മാഡത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു.

ഫോര്‍മാലിറ്റിയൊന്നുമില്ല

യുവതാരനിരയിലെ പ്രധാനികളിലൊരാളായ ദുല്‍ഖര്‍ സല്‍മാനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ശോഭനയ്ക്കും സുേരഷ് ഗോപിക്കുമൊപ്പം അഭിനയിക്കാനുള്ള അവസരം കൂടിയാണ് താരപുത്രന് ലഭിച്ചിട്ടുള്ളത്. ദുല്‍ഖറും താനും തമ്മില്‍ ഫോര്‍മാലിറ്റിയൊന്നുമുണ്ടായിരുന്നില്ലെന്ന് അനൂപ് സത്യന്‍ പറയുന്നു. മമ്മൂട്ടിക്ക് കരിയര്‍ ബ്രേക്ക് ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള സംവിധായകരിലൊരാളായ സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇവരുടെ മക്കള്‍ ഒരുമിച്ചെത്തുമ്പോഴും അത് സംഭവിക്കുമോയെന്നാണ് ആരാധകര്‍ക്ക് അറിയേണ്ടത്.

സുരേഷ് ഗോപിക്കൊപ്പമുള്ള അനുഭവം

സിനിമയില്‍ നിന്നും ഇടയ്ക്ക് വെച്ച് മാറിനിന്ന സുരേഷ് ഗോപി തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ലേലം 2 ലൂടെ താരം തിരിച്ചെത്തുമെന്ന റിപ്പോര്‍ട്ടുകള്‍ വളരെ മുന്‍പ് തന്നെ പുറത്തുവന്നിരുന്നു. അനൂപ് സത്യന്‍ ചിത്രത്തിന് പിന്നാലെയായി മറ്റൊരു ആക്ഷന്‍ ചിത്രത്തിലും താരം എത്തുമെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. സുരേഷ് ഗോപിയുമൊത്തുള്ള ജോലി വളരെ എളുപ്പമായിരുന്നുവെന്നാണ് അനൂപ് സത്യന്‍ പറഞ്ഞത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X