അച്ഛനോട് ചാന്‍സ് ചോദിച്ച സുരേഷ് ഗോപിക്ക് അനൂപ് നല്‍കിയ സമ്മാനം! തിരിച്ചുവരവ് പൊളിച്ചു!
സിനിമാലോകവും പ്രേക്ഷകരും ഒരുപോലെ കാത്തിരുന്ന സിനിമകളിലൊന്നായ വരനെ ആവശ്യമുണ്ട് തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോള്‍. സത്യന്‍ അന്തിക്കാടിന്റെ മകനായ അനൂപ് സത്യനാണ് ഈ സിനിമ സംവിധാനം ചെയ്തത്. മികച്ച പ്രതികരണവുമായി മുന്നേറുകയാണ് സിനിമ. ശോഭന, കെപിഎസി ലളിത, ഉര്‍വശി, ലാലു അലക്‌സ് തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്. ദുല്‍ഖര്‍ സല്‍മാനും കല്യാണി പ്രിയദര്‍ശനും നായികാനായകന്‍മാരായെത്തിയ ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അഭിനേതാവായി മാത്രമല്ല നിര്‍മ്മാതാവായി കൂടി എത്തിയിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. സുരേഷ് ഗോപിയുടേയും ശോഭനയുടേയും ഇടവേളയ്ക്ക് ശേഷമുള്ള തിരിച്ചുവരവില്‍ ആരാധകരും സന്തോഷത്തിലാണ്.
അനൂപ് സത്യന്‍ മികച്ച അവസരം തന്നെയാണ് സുരേഷ് ഗോപിക്ക് നല്‍കിയത്. മുന്‍പ് നിരവധി തവണ അച്ഛനോട് ചാന്‍സ് ചോദിച്ചിരുന്നുവെങ്കിലും മകന്‍ ആദ്യ ചിത്രത്തിലൂടെ സുരേഷ് ഗോപിയെ അമ്പരപ്പിക്കുകയായിരുന്നു. സത്യന്‍ അന്തിക്കാടും സുരേഷ് ഗോപിയും മൂന്ന് സിനിമകളിലാണ് ഒരുമിച്ച് പ്രവര്‍ത്തിച്ചത്. ടിപി ബാലഗോപാലന്‍ എംഎ, സമൂഹം, ശ്രീധരന്റെ ഒന്നാം തിരുമുറിവ് ഈ സിനിമകളിലായിരുന്നു ഇരുവരും ഒരുമിച്ചത്. പിന്നീട് ഒരുമിച്ചേക്കുമെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളുണ്ടായിരുന്നുവെങ്കിലും അത് നടന്നിരുന്നില്ല. സത്യന്‍ അന്തിക്കാടിന്റെ മകനിലൂടെയാണ് സുരേഷ് ഗോപിയുടെ മോഹം സാക്ഷാത്ക്കരിക്കപ്പെട്ടതെന്നാണ് ആരാധകരുടെ കണ്ടെത്തല്‍.

Recommended Video
സിനിമയെന്ന ലക്ഷ്യവുമായി അലഞ്ഞുതിരിയുന്ന സമയത്താണ് സത്യന്‍ അന്തിക്കാടിന് അരികിലേക്ക് സുരേഷ് ഗോപി എത്തിയത്. ടിപി ബാലഗോപാലന്‍ എംഎ എന്ന ചിത്രമായിരുന്നു സത്യന്‍ അന്തിക്കാട് ആ സമയത്ത് ചെയ്തിരുന്നത്. ആ ചിത്രത്തില്‍ ചെറിയൊരു വേഷത്തില്‍ സുരേഷ് ഗോപി പ്രത്യക്ഷപ്പെട്ടിരുന്നു. നായകന്റെ സഹോദരിയെ പെണ്ണ് കാണാനെത്തുന്ന ചെക്കന്റെ വേഷത്തിലായിരുന്നു താരം എത്തിയത്. പിന്നീട് വലിയ താരമായി മാറിയിരുന്നുവെങ്കിലും സത്യന്‍ അന്തിക്കാട് സുരേഷ് ഗോപി കൂട്ടുകെട്ടിലൊരു സിനിമ പിറന്നിരുന്നില്ല. ആ കുറവാണ് അനൂപ് പരിഹരിച്ചത്.


Click it and Unblock the Notifications











