For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പിതാവിന്റെ റെക്കോര്‍ഡ് 107 വയസിനുള്ളില്‍ തകര്‍ക്കും!സത്യന്‍ അന്തിക്കാടിന്റെ നേട്ടത്തെ കുറിച്ച് മകന്‍

|

മലയാളത്തില്‍ ഒത്തിരിയധികം ഹിറ്റ് കുടുംബ ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനാണ് സത്യന്‍ അന്തിക്കാട്. ഇക്കൊല്ലം ഫഹദ് ഫാസിലിനെ നായകനാക്കി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഞാന്‍ പ്രകാശന്‍ എന്ന ഫാമിലി എന്റര്‍ടെയിനറും തിയറ്ററുകളിലേക്ക് എത്തി. ഈ ചിത്രമൊരുക്കിയതിലൂടെ മികച്ച സംവിധായകനുള്ള സൈമ അവാര്‍ഡ് സത്യന്‍ അന്തിക്കാടിനെ തേടി എത്തിയിരിക്കുകയാണ്.

ഖത്തറില്‍ വെച്ച് നടന്ന ചടങ്ങിലായിരുന്നു സത്യന്‍ അന്തിക്കാടിന് പുരസ്‌കാരം നല്‍കി ആദരിച്ചത്. പിതാവിന്റെ നേട്ടത്തില്‍ ആശംസകളുമായി സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട കുറിപ്പില്‍ രസകരമായ ചില കാര്യങ്ങലാണ് അനൂപ് സൂചിപ്പിച്ചിരിക്കുന്നത്.

siima-sathyan-anthikad

'എനിക്ക് 107 വയസ് ആകുന്നതിന് മുന്‍പെ ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ ശ്രമിക്കും'എന്നായിരുന്നു അനൂപ് പറഞ്ഞത്. അച്ഛന്റെ നേട്ടത്തിനോടുള്ള ആദരവ് പ്രതിഫലിക്കുന്നതാണ് അനൂപിന്റെ വാക്കുകളെന്നാണ് പലരും ഇതിനെ വിലയിരുത്തിരിക്കുന്നത്. ലാല്‍ ജോസിന്റെ അസോസിയേറ്റ് ആയി സിനിമയില്‍ തുടക്കം കുറിച്ചിരിക്കുന്ന അനൂപ് സ്വതന്ത്ര്യമായി സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കത്തിലാണ്.

സുരേഷ് ഗോപി, ശോഭാന, നസ്രി നസീം എന്നിവരൊക്കെയാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അഭിനയിക്കാന്‍ എത്തുന്നത്. സിനിമയുടെ പ്രാരംഭഘട്ട മിനുക്ക് പണികളിലാണ്. ഉടന്‍ തന്നെ ചിത്രീകരണം ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നേരത്തെ അനൂപ് വ്യക്തമാക്കിയിരുന്നു. സത്യന്‍ അന്തിക്കാടിനെ പോലെ പ്രേക്ഷക മനസ് തിരിച്ചറിയുന്ന സംവിധായകനാവാന്‍ അനൂപിന് കഴിയട്ടെ എന്നാണ് ആരാധകര്‍ക്ക് പറയാനുള്ളത്.

English summary
Anoop Sathyan's Wishes To Father Sathyan Anthikad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more