സിനിമയിലെത്തിയിട്ട് രണ്ട് പതിറ്റാണ്ട്, കുഞ്ചാക്കോ ബോബന്‍റെ 2017 ഇങ്ങനെയാണ്, ഗംഭീരം തന്നെ!

By Nimisha

ചോക്ലേറ്റ് ഹീറോ ഇമേജില്‍ നിന്നും സ്വാഭാവ നടനിലേക്കും നായകനിലേക്കും മാറിയതിന്റെ ത്രില്ലിലാണ് കുഞ്ചാക്കോ ബോബന്‍. അനിയത്തിപ്രാവ് എന്ന ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച തുടക്കമാണ് താരത്തിന് ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രത്തിന് ശേഷം പ്രണയനായകനായുള്ള കഥാപാത്രങ്ങളാണ് ചാക്കോച്ചനെ തേടിയെത്തിയത്. എന്നാല്‍ കാമുകവേഷത്തില്‍ മാത്രമല്ല സ്വഭാവ നടനായും വില്ലനായും മികച്ച പ്രകടനം കാഴ്ച വെക്കാന്‍ തനിക്ക് സാധിക്കുമെന്ന് താരം തെളിയിക്കുകയും ചെയ്തു.

സിനിമയില്‍ രണ്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കിയെന്ന നേട്ടവും താരത്തിനൊപ്പമുണ്ട്. 2017 ല്‍ മൂന്ന് ചിത്രങ്ങളിലാണ് കുഞ്ചാക്കോ ബോബന്‍ അഭിനയിച്ചത്. ഒന്നിനൊന്ന് വ്യത്യസ്തമായ കഥാപാത്രങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. സ്ത്രീ കേന്ദ്രീകൃതമായ സിനിമകളില്‍ അഭിനയിക്കാനുകയാണെങ്കില്‍ക്കൂടി തന്റെ കഥാപാത്രം അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം കൈയ്യടി നേടുന്നത്. ടേക്ക്ഓഫായാലും രാമന്റെ ഏദന്‍തോട്ടമായാലും തന്റെ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയിട്ടുണ്ട് കുഞ്ചാക്കോ ബോബന്‍.

സിനിമയിലെത്തിയിട്ട് 20 വര്‍ഷം

സിനിമയിലെത്തിയിട്ട് 20 വര്‍ഷം

ധന്യ എന്ന ചിത്രത്തിലെ ബാലതാരമായാണ് കുഞ്ചാക്കോ ബോബന്‍ സിനിമയില്‍ തുടക്കം കുറിച്ചത്. മലയാള സിനിമയ്ക്ക് നിരവധി നല്ല ചിത്രങ്ങള്‍ സമ്മാനിച്ച ഉദയ സ്റ്റുഡിയോയുടെ അമരക്കാരന്റെ കൊച്ചുമകന്‍ കൂടിയായ ചാക്കോച്ചന്‍ കുട്ടിക്കാലം മുതല്‍ സിനിമയെക്കുറിച്ച് മനസ്സിലാക്കിയാണ് വളര്‍ന്നത്. താരങ്ങളും അണിയറപ്രവര്‍ത്തകരുമായി ബന്ധം പുലര്‍ത്താനും അദ്ദേഹത്തിന് സാധിച്ചിരുന്നു.

അനിയത്തിപ്രാവിലൂടെ നായകനായി

അനിയത്തിപ്രാവിലൂടെ നായകനായി

ഫാസില്‍ സംവിധാനം ചെയ്ത അനിയത്തിപ്രാവ് എന്ന സിനിമ കണ്ടവരാരും സുധീഷ് കുമാറിനെയും മിനിയേയും മറക്കില്ല. മലയാള സിനിമയുടെ ഒരുകാലത്തെ പ്രണയസങ്കല്‍പ്പം കൂടിയായിരുന്നു ഈ സിനിമയില്‍ പ്രതിഫലിച്ചത്. മികച്ച ഗാനങ്ങളായിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന പ്രത്യേകത.

റൊമാന്റിക് നായക സങ്കല്‍പ്പത്തിലേക്ക്

റൊമാന്റിക് നായക സങ്കല്‍പ്പത്തിലേക്ക്

പ്രണയനായകനായി തുടക്കം കുറിച്ചതിനാലാണോയെന്നറിയില്ല പിന്നീട് ചാക്കോച്ചനെ തേടിയത്തതത്രയും റൊമാന്റിക് നായക വേഷമായിരുന്നു. മികച്ച ഗാനങ്ങള്‍ ഉള്‍പ്പെടുത്തി ഇറങ്ങിയ പല ചിത്രങ്ങളും ബോക്‌സോഫീസിലും മികച്ച വിജയമായിരുന്നു സമ്മാനിച്ചത്.

 സ്റ്റീരിയോടൈപ്പില്‍ നിന്നും മോചനം

സ്റ്റീരിയോടൈപ്പില്‍ നിന്നും മോചനം

ഗുലുമാല്‍ എന്ന സിനിമയിലൂടെ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളില്‍ നിന്നും മോചനം നേടിയ താരത്തിനെത്തേടി നിരവധി അവസരങ്ങളായിരുന്നു കാത്തിരുന്നത്. പ്രണയനായകനായി മാത്രമല്ല വില്ലനായും സഹനടനായും ഹാസ്യ കഥപാത്രമായും മാറാന്‍ തനിക്ക് കഴിയുമെന്ന് താരം തെളിയിച്ചതോടെ കുഞ്ചാക്കോ ബോബന്റെ സിനിമാജീവിതത്തിന്റെ ഗതിയും മാറുകയായിരുന്നു.

 2017 എങ്ങനെയായിരുന്നു?

2017 എങ്ങനെയായിരുന്നു?

2017 പോയവര്‍ഷമായി മാറാന്‍ ദിവസങ്ങള്‍ കൂടിയേ ശേഷിക്കുന്നുള്ളൂ. കുഞ്ചാക്കോ ബോബന്‍ എന്ന നടനെ സംബന്ധിച്ച് 2017 വളരെ മികച്ചൊരു വര്‍ഷമായിരുന്നു. ഒന്നിനൊന്ന് വ്യത്യസ്തമായ മൂന്ന് ചിത്രങ്ങളിലാണ് ഇക്കാലയളവില്‍ താരം അഭിനയിച്ചത്.

മൂന്ന് ചിത്രങ്ങളില്‍

മൂന്ന് ചിത്രങ്ങളില്‍

കിട്ടുന്ന സിനിമകളെല്ലാം ഏറ്റെടുത്ത് ഓടിനടന്ന് അഭിനയിക്കുന്ന പതിവ് ചാക്കോച്ചനില്ല. ഏറ്റെടുക്കുന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമാക്കിയാണ് ഈ താരം മുന്നേറുന്നത്. മഹേഷ് നാരായണന്റെ ടക്ക്ഓഫ്, രഞ്ജിത് ശങ്കര്‍ ചിത്രമായ രാമന്റെ ഏദന്‍തോട്ടം, സിദ്ധാര്‍ത്ഥ് ഭരതന്റെ വര്‍ണ്യത്തില്‍ ആശങ്ക ഈ മൂന്ന് ചിത്രങ്ങളിലാണ് താരം 2017 ല്‍ അഭിനയിച്ചത്.

ടേക്ക് ഓഫിലെ ഷാഹിദ്

ടേക്ക് ഓഫിലെ ഷാഹിദ്

സമീറയെന്ന നഴ്‌സിനെ ചുറ്റിപ്പറ്റിയാണ് ടേക്ഒാഫ് പുരോഗമിക്കുന്നത്. പാര്‍വ്വതിയായിരുന്നു സമീറയ്ക്ക് ജീവന്‍ പകര്‍ന്നത്. സമീറയുടെ പ്രശ്‌നങ്ങളില്‍ സാന്ത്വനവുമായി എത്തുന്ന സുഹൃത്തും ഭര്‍ത്താവുമായ ഷാഹിദിനെയാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. കഥയുടെ ഒഴുക്കില്‍ സിനിമയുടെ തന്നെ അവിഭാജ്യ ഘടകവുമായി മാറുകയും ചെയ്യുന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഏദന്‍തോട്ടത്തിലെ രാമന്‍

ഏദന്‍തോട്ടത്തിലെ രാമന്‍

രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത രാമന്റെ ഏദന്‍തോട്ടത്തിലെ രാമനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട് പ്രേക്ഷകര്‍ക്ക്. രാമനെന്ന കഥാപാത്രത്തെ അത്രയധികം ഉള്‍ക്കൊണ്ടാണ് കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ചത്. അത് തന്നെയായിരുന്നു ഈ കഥാപാത്രത്തിന് ഇത്ര സ്വീകാര്യത ലഭിക്കാന്‍ കാരണമായത്.

കട്ടശിവനായി വര്‍ണ്യത്തില്‍ ആശങ്കയില്‍

കട്ടശിവനായി വര്‍ണ്യത്തില്‍ ആശങ്കയില്‍

കുഞ്ചാക്കോ ബോബന്റെ അഭിനയ ജീവിതത്തില്‍ ഏറെ വ്യത്യസ്തതയുള്ള കഥാപാത്രമാണ് കട്ട ശിവന്‍. കട്ട ശിവനെന്ന മോഷ്ടാവായാണ് താരം വര്‍ണ്യത്തില്‍ ആശങ്കയില്‍ എത്തിയത്. താരത്തിന്റെ ഗെറ്റപ്പും അഭിനയവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X