മിമിക്രി കഴിഞ്ഞാല്‍ വാഴക്കുലയാണോ കിട്ടുന്നത്?; സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചു; അന്‍സാര്‍

സിദ്ദീഖ് ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന നിരവധി ഹിറ്റ് ചിത്രങ്ങള്‍ മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രങ്ങള്‍ കൂടിയാണ്. രാംജി റാവു സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി തുടങ്ങിയ നിരവധി ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ സമ്മാനിച്ചവയാണ്.

നാടോടിക്കാറ്റ്, മക്കള്‍ മാഹാത്മ്യം, മാന്നാര്‍ മത്തായി സ്പീക്കിംഗ് തുടങ്ങി ഇരുവരും തിരക്കഥയെഴുതിയ ചിത്രങ്ങളും ഹിറ്റാണ്. ലാലും സിദ്ദീഖും തങ്ങളുടെ കലാജീവിതം ആരംഭിക്കുന്നത് കലാഭവനിലാണ്. മിമിക്രിയും മറ്റു കലാപരിപാടികളും സ്റ്റേജ് ഷോകളുമായി ആളുകളെ ഹരം പിടിപ്പിച്ചിരുന്ന കാലത്ത് നിന്നാണ് ഇരുവരും സിനിമയിലേക്ക് എത്തുന്നത്.

lal

ഇപ്പോള്‍ സിദ്ദീഖും ലാലും ഒരുമിച്ച് സ്റ്റേജ് ഷോ കഴിഞ്ഞ് വരുന്ന കാലത്തുണ്ടായ അനുഭവം പങ്കുവെക്കുകയാണ് മിമിക്രി ആര്‍ടിസ്റ്റും സംവിധായകനും തിരക്കഥ കൃത്തുമായ അന്‍സാര്‍ കലാഭവന്‍. സിനിമാ തെക്കിന് നല്‍കിയ അഭിമുഖത്തില്‍ ഇരുവരെയും കുറിച്ച് അന്‍സാര്‍ പറഞ്ഞ കഥ ഇപ്പോള്‍ വൈറല്‍ ആവുകയാണ്. ഇരുവരെയും മോഷണമെന്ന പേരില്‍ പൊലീസ് പിടിച്ച കഥയാണ് അന്‍സാര്‍ പറഞ്ഞത്.

കോട്ടയത്ത് മാമന്‍മാപ്പിള ഹോളില്‍ പരിപാടിക്ക് പോയി. അവിടെ വെല്‍ക്കം ബോര്‍ഡിന്റെ സൈഡില്‍ വലിയ വാഴക്കുല വെച്ചിരുന്നു. ഇത് ടെമ്പോയില്‍ നിന്ന് സാധനങ്ങള്‍ ഇറക്കുമ്പോള്‍ തന്നെ ലാല്‍ നോട്ടം വെച്ചിരുന്നു. ഇത് കണ്ടപ്പോള്‍ തന്നെ ലാലിന്റെ മനസില്‍ ലഡു പൊട്ടി. പരിപാടിയുടെ ഇടയില്‍ തന്നെ ആ കുല വേണമെന്ന് പറഞ്ഞ് സെക്രട്ടറിയുടെ അടുത്ത് ചെന്ന് ചട്ടം കെട്ടി വെച്ചിരുന്നു.

അങ്ങനെ പരിപാടി കഴിഞ്ഞ് കുല ഇവന് കിട്ടി. ഇവന്‍ ഇത് അപ്പോള്‍ തന്നെ ടെംമ്പോയില്‍ കൊണ്ടുപോയി വെച്ചു. അങ്ങനെ എല്ലാവരും പോയി. വീട്ടില്‍ കിടന്ന് ഉറങ്ങുമ്പോള്‍ സൈനുദ്ദീന്റെ ഫോണ്‍ വന്നു. എടാ അന്‍സാറെ, സിദ്ദീഖിനെയും ലാലിനെയും പൊലീസ് പിടിച്ചെന്ന് പറയുന്നു എന്നാണ് സൈനുദ്ദീന്‍ ഫോണിലൂടെ അറിയിച്ചതെന്ന് അന്‍സാര്‍പറയുന്നു.

'അങ്ങനെ ഞാന്‍ സ്‌കൂട്ടറും എടുത്ത് പോയി നോക്കുമ്പോള്‍ രണ്ട് പേരും കളസവും ഇട്ട് നില്‍ക്കുകയാണ്. ഇവര് ടെമ്പോയില്‍ നിന്നിറങ്ങി പാതിരാത്രി രണ്ട് മണിക്ക് കുലയും പിടിച്ച് നടക്കുകയായിരുന്നു. ലാലിനെ ഒക്കെ കണ്ടാല്‍ തന്നെ കള്ളന്റെ ലുക്ക് ആണ്,' അന്‍സാര്‍ പറഞ്ഞു.

lal

ഇവര് നടന്നു പോകുമ്പോള്‍ പൊലീസ് ഇവരെ കണ്ട് നിര്‍ത്തി. എന്താണ് ഏതാണെന്നൊക്കെ ചോദിച്ചു. അപ്പോള്‍ ഇവര് കൈയ്യില്‍ വാഴക്കുലയാണ്, മിമിക്രി കഴിഞ്ഞ് വരികയാണ് എന്നെല്ലാം പറഞ്ഞു. മിമിക്രി കഴിഞ്ഞ് വരുമ്പോള്‍ വാഴക്കുലയാണോ കിട്ടുന്നത് എന്ന് ചോദിച്ച് പൊലീസ് ഇവരെ പിടികൂടിയിരുന്നു എന്നും അന്‍സാര്‍ പറഞ്ഞു.

വാഴക്കുലയും തേങ്ങാക്കുലയുമുണ്ടായിരുന്നു. അങ്ങനെ പോകുന്ന വഴിക്ക് ചായകുടിക്കാന്‍ വേണ്ടി വഴിയില്‍ നിര്‍ത്തിയപ്പോള്‍ ഇവരെ അറിയുന്ന ആളായിരുന്നു കടക്കാരന്‍. സിദ്ദീഖിനെ കണ്ടപ്പോള്‍ ഇസ്മായിലിന്റെ മകന്‍ സിദ്ദീഖല്ലേ എന്ന് ചായക്കടക്കാരന്‍ പറഞ്ഞു. ഇവരെ അറിയുമോ എന്ന് പോലീസ് ചോദിച്ചപ്പോള്‍ കടക്കാരന്‍ അറിയാമെന്നും മിമിക്രി കാരല്ലേ എന്നും പറഞ്ഞു. അപ്പോള്‍ പൊലീസ് എന്നാലും കുഴപ്പമില്ല എന്ന് പറഞ്ഞാണ് ഇവരെ സ്റ്റേഷനിലേക്ക് കൊണ്ടു പോയത് എന്നും അന്‍സാര്‍ ഓര്‍ത്തെടുത്തു.

More from Filmibeat

Read more about: mimicry
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X