ഗാർഹിക പീഡനം നടത്തിയ അവരുടെ ഭർത്താവിനെതിരെ എഫ്ഐആർ ഇല്ല, എന്നെ ഹരാസ് ചെയ്തു; ഉദ്ദേശിച്ചത് ലക്ഷ്മിപ്രിയയെ?
നടി അൻസിബ ഹസൻ അമ്മ സംഘടനയിലെ വനിതാ എക്സിക്യൂട്ടീവ് അംഗത്തിനെതിരെ ഉന്നയിച്ച ആരോപണം ചോദ്യങ്ങൾ ഉയർത്തുന്നു. നടി ലക്ഷ്മിപ്പിയയെയാണ് അൻസിബ ഉദ്ദേശിച്ചതെന്നാണ് മുൻപ് പുറത്ത് വന്ന വിവരങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ വാദിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത തന്നെ പൊലീസ് സ്റ്റേഷനിൽ മണിക്കൂറുകളോളം ഇരുത്തിയതിന് പിന്നിൽ ഈ നടിയാണെന്ന് അൻസിബ ഹസൻ പറയുന്നു.
പൊലീസ് സ്റ്റേഷനിൽ ഞാൻ മൂന്ന് മണിക്കൂറാണ് ഇരുന്നത്. എക്സിക്യൂട്ടീവ് കമ്മിറ്റിയിലുള്ള വനിതാ അംഗം പരാതി കൊടുത്തതാണ്. ഞാൻ അവർക്കയച്ച വോയിസ് മെസേജ് കാരണം അവരുടെ ഭർത്താവ് വീട്ടിൽ ഡൊമസ്റ്റിക് വയലൻസ് കാണിച്ചെന്ന്. തൃപ്പൂണിത്തറ പൊലീസ് സ്റ്റേഷനിലാണ് പരാതി കൊടുത്തത്. ഡൊമസ്റ്റിക് വയലൻസ് ഭർത്താവ് കാണിച്ചിട്ടുണ്ടെങ്കിൽ ഭർത്താവിനെതിരെ എഫ്ഐആർ ഇടേണ്ടേ എന്ന് ഞാൻ ചോദിച്ചു. എഫ്ഐആർ ഇട്ടെന്നാണ് അന്ന് ആ പൊലീസുകാരി എന്നോട് പറഞ്ഞത്.

എന്നിട്ടെന്നെ മൂന്ന് മണിക്കൂർ ഹരാസ് ചെയ്തു. മെസേജ് അയച്ചതിൽ ഖേദം പ്രകടിപ്പിക്കുന്നു എന്ന് എഴുതി ഒപ്പിട്ട് വാങ്ങിച്ചു. സാധാരണയായി അയച്ച മെസേജ് ആണ്. ആ സ്ത്രീയുടെ ഭർത്താവിനെതിരെ എന്ത് കൊണ്ട് ഇട്ടില്ല. അവരുടെ ഭർത്താവ് സംശയ രോഗിയാണെന്ന് അറിയില്ലേ, അൻസിബ അയച്ച മെസേജാണിതിന് കാരണം എന്ന് പറഞ്ഞപ്പോൾ എന്തായാലും അയാൾക്കെതിരെ എഫ്ഐആർ ഇടേണ്ടതല്ലേ എന്ന് ഞാൻ ചോദിച്ചു. അതൊക്കെ ഞങ്ങൾ നോക്കിക്കോളാം എന്നായിരുന്നു മറുപടി.
നിവൃത്തികേട് കൊണ്ട് എനിക്ക് പൊലീസ് സ്റ്റേഷനിൽ കയറേണ്ടി വന്നതാണ്. ഇനി നിങ്ങളുടെ കുടുംബം അൻസിബ തകർക്കില്ല എന്ന് കൂടെ ഖേദപ്രകടനത്തിൽ എഴുതട്ടേ എന്ന് എസ്ഐ ആ സ്ത്രീയോട് ചോദിച്ചു. എന്താെക്കെയാണിവർ പറയുന്നതെന്ന് ഞാൻ ചിന്തിച്ചു. വിവരാകാശ നിയമപ്രകാരമാണ് ആ സ്ത്രീയുടെ പരാതി ഞാനറിഞ്ഞത്. സ്റ്റേഷനിൽ കൃത്യമായി പരാതി എന്താണെന്ന് പോലും എനിക്ക് വായിച്ച് തന്നിട്ടില്ലെന്നും അൻസിബ ഹസൻ തുറന്ന് പറഞ്ഞു.
ആരാണ് ഈ സ്ത്രീയെന്ന് അൻസിബ ഹസൻ തുറന്ന് പറഞ്ഞിട്ടില്ല. അതേസമയം ഈ സംഭവത്തെക്കുറിച്ച് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായപ്പോൾ പുറത്ത് വന്ന പേര് നടി ലക്ഷ്മിപ്രിയയുടേതാണ്. അതിനാൽ ലക്ഷ്മിപ്രിയയിലേക്കാണ് ഇപ്പോൾ ചോദ്യങ്ങൾ. ആദ്യം പേര് വെളിപ്പെടുത്താതെ സംവിധായകൻ ആലപ്പി അഷ്റഫ് ഇക്കാര്യത്തെക്കുറിച്ച് സംസാരിച്ചു. എന്നാൽ പിന്നീട് അൻസിബ, ലക്ഷ്മിപ്രിയ എന്നീ പേരുകൾ വെളിപ്പെടുത്തി.
ലക്ഷ്മിപ്രിയ തന്നെ വിളിച്ച് സംസാരിച്ചതിനെക്കുറിച്ചും ആലപ്പി അഷ്റഫ് അന്ന് പരാമർശിച്ചു. ആ എപ്പിസോഡ് കണ്ട ലക്ഷ്മിപ്രിയ ഇക്കയ്ക്ക് ആരാണ് ഈ വാർത്ത തന്നതെന്ന് ചോദിച്ചു. തൃപ്പൂണിത്തറ ഹിൽ പാലസ് വനിതാ പൊലീസ് സ്റ്റേഷനിൽ നിന്നും കിട്ടയ വിവരമാണെന്ന് ഞാൻ പറഞ്ഞു. അൻസിബയുടെ മെസേജ് കാരണം ലക്ഷ്മിപ്രിയയുടെ കുടുംബ ജീവിതത്തിലുണ്ടായ പ്രശ്നമായതിനാൽ പേര് പുറത്ത് വിടാതിരുന്നതായിരുന്നെന്നും അന്ന് ആലപ്പി അഷ്റഫ് പറഞ്ഞു.


Click it and Unblock the Notifications

