ഇല്ലെങ്കില്‍ എങ്ങനെ ഞാന്‍ ഇവനെ കൊല്ലും? ഒരമ്മച്ചി കൊല്ലടി അവനെ എന്ന് പറയുന്നു; അന്‍സിബ ഹസന്‍
മലയാള സിനിമയിലെ തന്നെ ഒരു ഗെയിം ചേഞ്ചര്‍ ആയിരുന്നു ദൃശ്യം. മോഹന്‍ലാലിനെ കേന്ദ്ര കഥാപാത്രമാക്കി ചെയ്ത സിനിമയില്‍ നടി മീന, അന്‍സിബ ഹസന്‍, എസ്തര്‍ അനില്‍, റോഷന്‍, സിദ്ദീഖ്, ആശാ ശരത് തുടങ്ങി വലിയ ഒരു താരനിര തന്നെ അണി നിരന്നിരുന്നു. ചിത്രത്തില്‍ കലാഭവന്‍ ഷാജോണിന്റെ നെഗറ്റീവ് ഷെയ്ഡുള്ള പൊലീസ് കാരക്ടര്‍ റോളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
വരുണ്‍ പ്രഭാകര്‍ എന്ന ചെറുപ്പക്കാരനെ കൊലപ്പെടുത്തുന്നതും മൃതദേഹം ഒളിപ്പിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ പശ്ചാത്തലം. ചിത്രത്തില്‍ റോഷന്‍ ആണ് വരുണ്‍ പ്രഭാകറായി വേഷമിട്ടത്. ഈ കഥാപാത്രത്തെ കൊല്ലുന്നത് അന്‍സിബയുടെ കഥാപാത്രവുമാണ്.

എന്നാല്‍ ഈ സീന്‍ ചെയ്യുന്ന സമയത്ത് തനിക്ക് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നെന്ന് പറയുകയാണ് അന്‍സിബ. മാത്രമല്ല, റോഷന്‍ പറയുന്ന ആ സമയത്തെ ആ ഡയലോഗ് അതുപോലെ ഉള്ളതുകൊണ്ടാണ് തനിക്ക് അയാളെ കൊല്ലാനുള്ള കാരണമായി അത് മാറുന്നതെന്നും അന്‍സിബ പറയുന്നു. കൈരളി ടിവിയിലെ ജെ ബി ജംഗ്ഷനിലാണ് അന്‍സിബ ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. പഴയ അഭിമുഖത്തിലെ വാക്കുകള്‍ ഇപ്പോള്‍ വീണ്ടും വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്.
'ദൃശ്യത്തില്‍ അങ്ങനെ ഒരു ഡയലോഗ് ആ സമയത്ത് വന്നില്ലായിരുന്നെങ്കില്‍ എനിക്ക് തലക്കടിച്ച് കൊല്ലാന്‍ പറ്റില്ലായിരുന്നു. പ്രേക്ഷകര്‍ക്കും അത് അങ്ങനെ തന്നെയാണ് തോന്നുക. ഞാന്‍ മള്‍ട്ടി പ്ലക്‌സില്‍ പോയിട്ടല്ല ദൃശ്യം കണ്ടത്. ഞാന്‍ കോഴിക്കോട് രാധ തിയേറ്ററില്‍ പോയിട്ടാണ് കണ്ടത്. എനിക്ക് എപ്പോഴും സാധാരണ തിയേറ്ററിലെ സാധാരണക്കാരുടെ റിയാക്ഷന്‍ കാണാന്‍ ആണ് ഇഷ്ടം,' അന്‍സിബ പറയുന്നു.
'അത് കാണുമ്പോഴാണ് സാധാരണക്കാര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്ന് മനസിലാവുക. ഞാന്‍ റോഷന്റെ കാരക്ടറിന്റെ തലയ്ക്ക് അടിക്കുന്ന സമയം മുതല്‍ പടം തീര്‍ന്ന് ഡയരക്ടറുടെ പേര് കാണിക്കുന്നത് വരെ തിയേറ്ററില്‍ അന്ന് ക്ലാപ്‌സ് ആയിരുന്നു. ഞാന്‍ ഇത് അടിക്കുന്ന സമയത്ത് ഒരു അമ്മച്ചി, കൊല്ലടി അവനെ, കൊല്ലടി അവനെ എന്നൊക്കെ പറഞ്ഞിട്ട് ആവേശം കൊള്ളുകയായിരുന്നു.'
അവര്‍ കൈ അടിക്കുന്നു, അങ്ങനെ ഭയങ്കര എക്‌സ്പ്രഷന്‍ ഒക്കെയാണ്. മള്‍ട്ടി പ്ലക്‌സില്‍ പോയി ഇരുന്നാല്‍ എനിക്ക് ഒരിക്കലും ഈ ഫീല്‍ കിട്ടില്ല. ആ ഫീല്‍ കിട്ടാന്‍ വേണ്ടിയാണ് ഞാന്‍ രാധാ തിയേറ്ററില്‍ പോയത്. സാധാ തിയേറ്ററുകളില്‍ ഒക്കെ റോഷന്‍ പോയിരുന്നെങ്കില്‍ അവര്‍ റോഷനെ തല്ലുമായിരുന്നു എന്ന കാര്യം ഉറപ്പാണെന്നും അന്‍സിബ പറയുന്നു.

റോഷന്റെ തലയ്ക്ക് അടിക്കുന്ന സീനില്‍ എനിക്ക് കുറച്ച് പേടി ഉണ്ടായിരുന്നു. അടിക്കുന്നത് ചെറിയ ഫോഴ്‌സ് ഉണ്ടെങ്കില്‍ പൊട്ടാന്‍ ചാന്‍സ് ഉള്ള ഏരിയ ആണല്ലോ. ഉള്ളില്‍ എനിക്ക് ചെറിയ പേടി ഉണ്ടായിരുന്നു. അയ്യോ ഞാന്‍ ഇങ്ങനെ ചെയ്യുമ്പോള്‍ റോഷന് വേദനിക്കുമോ, പൊട്ടല്‍ വരുമോ എന്നൊക്കെ. വടി ഡമ്മി ആണെങ്കിലും അത്യാവശ്യം കനം വരും.
അതില്‍ മൂന്ന് അടിയും നല്ല അടിയായിരുന്നു. ഒന്ന് ചെവിയില്‍ കൊണ്ടു. ഒന്ന് ചെവിയില്‍ കൊണ്ടു, ഒന്ന് കഴുത്തില്‍ കൊണ്ടു. മൂന്നാമത്തെ അടിയാണ് തനിക്ക് തലയ്ക്ക് കിട്ടിയതെന്ന് അതിനിടയില്‍ റോഷനും പറഞ്ഞു.


Click it and Unblock the Notifications











