അക്കാര്യം ലാലേട്ടൻ ആ​ദ്യമെ പറഞ്ഞു, അമ്മ ലക്ഷ്വൂറിയസായ സംഘടന, ഇത്ര ആസ്തിയുള്ള സംഘടന വേറെയുണ്ടാവില്ല!

അമ്മ സംഘടനയിൽ അടുത്തിടെയുണ്ടായ വിവാദങ്ങൾക്കുശേഷം ഏറ്റവും കൂടുതൽ ജനപിന്തുണ ലഭിച്ചൊരു അഭിനേത്രിയാണ് അൻസിബ ഹ​സൻ. പറയുന്ന കാര്യങ്ങളിലെ വ്യക്തതയും ഉറച്ച നിലപാടും കൊണ്ടാണ് നടി ജനപ്രീതി നേടിയത്. ലക്ഷ്മിപ്രിയ, ശ്വേത മേനോൻ എന്നിവർക്ക് എതിരെ അൻസിബ തിരിയണമെങ്കിൽ അതിന് കൃത്യമായ കാരണമുണ്ടാകുമെന്ന് പ്രേക്ഷകർ മനസിലാക്കിയിരുന്നു. 504 അം​ഗങ്ങൾ ഉള്ള സംഘടനയിൽ ഭൂരിഭാ​ഗം പേരും അൻസിബയ്ക്കൊപ്പമായിരുന്നു.

റസൂൽ പൂക്കുട്ടി കൊടുത്ത ക്വട്ടേഷൻ, അയാൾ വയറിന് ചവിട്ടിയതുകൊണ്ട് കുഞ്ഞിനെ നഷ്ടപ്പെട്ടു, വെറുതെ വിടില്ല!
റസൂൽ പൂക്കുട്ടി കൊടുത്ത ക്വട്ടേഷൻ, അയാൾ വയറിന് ചവിട്ടിയതുകൊണ്ട് കുഞ്ഞിനെ നഷ്ടപ്പെട്ടു, വെറുതെ വിടില്ല!

ആത്മാഭിമാനത്തെ ചോ​ദ്യം ചെയ്തതുകൊണ്ടാണ് താൻ പോരാടാൻ ഇറങ്ങിയതെന്ന് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ അൻസിബ പറഞ്ഞു. നീതി കിട്ടുന്നില്ലെന്ന തോന്നലുണ്ട്. ഭയങ്കരമായൊരു സ്ട്രസ്സാണ് ശരിക്കും പറഞ്ഞാൽ. വല്ലാത്തൊരു അവസ്ഥയാണത്. ഫൈനാഷ്യലി സ്റ്റേബിളായിട്ടുള്ള ആളല്ല ഞാൻ. ചിലരൊക്കെ കളിയാക്കുന്നതുപോലെ ദൃശ്യം സ്റ്റാർ തന്നെയാണ്.

Ansiba Hassan Amma Association

അതിന് പുറമെ ചില സിനിമകളും ടിവി ഷോകളും എല്ലാം ചെയ്യുന്നുണ്ട്. അതിലൂടെ വരുമാനം കണ്ടെത്തി മുന്നോട്ട് പോകുന്നൊരാൾ കൂടിയാണ് ഞാൻ. എന്റെ ആത്മാഭിമാനത്തെ ചോ​ദ്യം ചെയ്തുവെന്നതാണ് എന്റെ പ്രശ്നം. അതുകൊണ്ട് തന്നെ സത്യം തെളിയിക്കണം. അഭിമാനമുള്ള ആളാണ് ഞാൻ. ഏതറ്റം വരെയും പോരാടാനുള്ള ആത്മവിശ്വാസത്തിന്റെ പുറത്താണ് ഞാൻ ഇറങ്ങി തിരിച്ചത് അൻസിബ പറഞ്ഞു.

ജനറൽ ബോഡിയിൽ സൂപ്പർ താരങ്ങളെന്ന് പറയുന്നവരിൽ ലാലേട്ടൻ മാത്രമെ പങ്കെടുത്തിട്ടുള്ളു. വ്യക്തിപരമായി ഒരു കാര്യവും പറയില്ലെന്ന് ലാലേട്ടൻ വ്യക്തമായി പറഞ്ഞിരുന്നു. കാരണം 504 പേരുടെ സംഘടനയാണത്. ഭൂരിഭാ​ഗം പറയുന്നതിന് ഒപ്പമാണ് നിൽക്കുകയെന്ന് പറഞ്ഞു. ജനറൽ ബോഡി എന്ത് പറയുന്നുവോ അതിനൊപ്പം നിൽക്കുമെന്ന് ലാലേട്ടൻ വ്യക്തമായി പറഞ്ഞിരുന്നു.

സ്വന്തം കുടുംബത്തിലെന്ന പോലെ പെരുമാറി! വിവാദങ്ങൾക്കിടെ ആത്മ യോ​ഗത്തിൽ ഫിറോസ്! പോസ്റ്റ് വൈറൽ
സ്വന്തം കുടുംബത്തിലെന്ന പോലെ പെരുമാറി! വിവാദങ്ങൾക്കിടെ ആത്മ യോ​ഗത്തിൽ ഫിറോസ്! പോസ്റ്റ് വൈറൽ

അല്ലാതെ എന്റെ ഭാ​ഗത്ത് നിൽക്കാം എന്നൊന്നും ലാലേട്ടന് ഉണ്ടായിരുന്നില്ല. ജനറൽ ബോഡി എന്ത് പറയുന്നവോ അതിനൊപ്പം ആയിരുന്നു അദ്ദേഹം. എന്റെ ഭാ​ഗം തെളിയിക്കണമെന്നത് എന്റെ അത്യാവശ്യകതയായിരുന്നു. ജനറൽ ബോഡിയിൽ എനിക്ക് വേണ്ടി ഒരുപാട് പേർ സംസാരിച്ചു. ഉഷ ഹസീന ചേച്ചി, മാലാ പാർവതി ചേച്ചി, പൊന്നമ്മ ആന്റി, കന്യ തുടങ്ങിയവരെല്ലാം അതിൽ പെടും.

അവർക്കൊന്നും പ്രത്യേകിച്ച് ഞാൻ ഒന്നും കൊടുത്തിട്ട് എനിക്ക് വേണ്ടി സംസാരിച്ചതല്ല. അവർക്ക് കൊടുക്കാൻ എന്റെ കയ്യിൽ ഒന്നും ഇല്ലാന്താനും. ജനറൽ ബോഡിയിൽ പങ്കെടുത്ത 99 ശതമാനം ആളുകളും എനിക്ക് വേണ്ടിയാണ് സംസാരിച്ചത് നടി പറഞ്ഞു. സത്യസന്ധമായി പറഞ്ഞാൽ ലക്ഷ്വൂറിയസായ സംഘടനയാണ് അമ്മ സംഘടന. ഇത്രയും ആസ്തിയുള്ള സംഘടന ഇന്ത്യൻ സിനിമയിൽ തന്നെയുണ്ടാവില്ല.

Ansiba Hassan Amma Association

പുറത്ത് ആളുകൾ ഐക്യമില്ലെന്ന് പറഞ്ഞാലും മറ്റ് ഭാഷകളിലേതുമായി താരതമ്യം ചെയ്ത് നോക്കുമ്പോൾ ഇത്രയും ഐക്യമുള്ള വേറൊരു സംഘടനയും ഇന്ത്യൻ സിനിമയിൽ ഇല്ല. വളരെ ഈസിയായി സ്മൂത്തായി കൊണ്ടുപോകാൻ പറ്റുന്ന ഒരു സംഘടനയാണ് അമ്മ. കുറച്ചുനാൾ പ്രവർത്തിച്ചതിലൂടെ ഞാൻ മനസിലാക്കിയ കാര്യമാണ് ഇതെല്ലാം. ദിവസവും ഒരുപാട് ആക്ടിവിറ്റി നടക്കുന്ന സംഘടനയുമല്ല.

ഒരോ ജോലിക്കും ഒരു സിസ്റ്റമുണ്ടാക്കി സ്റ്റാഫിനെ അസൈൻ ചെയ്ത് ഡ്യൂട്ടി ഏൽപ്പിച്ച് കഴിഞ്ഞാൽ കൃത്യമായി കാര്യങ്ങൾ നടക്കും അപ്ഡേഷനുകൾ കിട്ടും. സ്റ്റാഫിനെ വെച്ച് സാലറി കൊടുക്കാൻ ബുദ്ധിമുട്ടുള്ള സംഘടനയുമല്ല അമ്മ. അതുപോലെ കുടുംബസം​ഗമം. എല്ലാ വർഷവും കുടുംബസം​ഗമം നടത്തണമെന്ന് ഒരു നിർബന്ധവുമില്ല. ഒരു ഭരണസമിതിയുടെ കാലയളവ് മൂന്ന് വർഷമാണ്. ആ മൂന്ന് വർഷത്തിനിടയിൽ ഒരു പ്രാവശ്യം നടത്തിയാലും മതി.

മുൻഭാര്യക്ക് കൊടുത്ത സ്വത്തുക്കൾക്ക് കണക്കില്ല, വിജയ് കണ്ട് പഠിക്കണം; ഏഴ് തലമുറയ്ക്കുള്ളത് സം​ഗീതയ്ക്കില്ല?
മുൻഭാര്യക്ക് കൊടുത്ത സ്വത്തുക്കൾക്ക് കണക്കില്ല, വിജയ് കണ്ട് പഠിക്കണം; ഏഴ് തലമുറയ്ക്കുള്ളത് സം​ഗീതയ്ക്കില്ല?

അമ്മ ഷോയും അതുപോലെ തന്നെ. സിസ്റ്റമാറ്റിക്കായി പോയാൽ മതി. ഈസിയായി നടക്കും. മുമ്പും പലതവണ ചെയ്ത് ശീലമുള്ളതാണല്ലോ. പിന്നെ എന്താണ് അവിടെ പ്രശ്നമെന്ന് എനിക്ക് മനസിലാവുന്നില്ല. എല്ലാം ഈസിയായി ചെയ്യാനുള്ള എല്ലാ ഘടകങ്ങളും ഉള്ള സംഘടനയാണ്. ആസ്ഥാന മന്ദിരം അടക്കമുണ്ടെന്നും ഇത്രയും വർഷം അമ്മ സംഘടനയിൽ പ്രവർത്തിച്ചപ്പോഴുള്ള അനുഭവം പങ്കിട്ട് താരം പറഞ്ഞു.

Read more about: ansiba hassan mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X