മമ്മൂട്ടിയെ കണ്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്, ദുല്‍ഖറിന്റെ ലാളിത്യത്തെക്കുറിച്ച് യുവതാരം!

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടിയും ദുല്‍ഖര്‍ സല്‍മാനും. മലയാള സിനിമയെ ഒന്നടങ്കം ഭരിക്കുന്ന താരകുടുംബമാണെന്ന യാതൊരുവിധ ജാഡയുമില്ലാതെയാണ് ഇരുവരും മുന്നേറുന്നത്. സിനിമകള്‍ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ദേശം നല്‍കാറുണ്ടെങ്കിലും മമ്മൂട്ടിയുടെ പിന്തുണ പ്രകടമാവാറില്ല. സെക്കന്റ് ഷോയിലൂടെ ദുല്‍ഖര്‍ അരങ്ങേറുമ്പോള്‍ ശക്തമായ പിന്തുണ നല്‍കി പിന്നണിയിലായിരുന്നു മമ്മൂട്ടി. ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര സംവിധായകനൊപ്പം അരങ്ങേറാനുള്ള സാധ്യതകളെല്ലാമുണ്ടായിരുന്നിട്ടും നവാഗതനൊപ്പമായിരുന്നു ഈ താരപുത്രന്‍ തുടക്കം കുറിച്ചത്.

മമ്മൂട്ടിയുടെ മകന്‍ എന്ന ഇമേജ് താന്‍ സിനിമയ്ക്കായി ഉപയോഗിക്കാറില്ലെന്ന് ദുല്‍ഖര്‍ തുറന്നുപറഞ്ഞിരുന്നു. തങ്ങളെ രണ്ട് പേരെയും താരതമ്യപ്പെടുത്തുന്നതിനോട് യോജിപ്പില്ലെന്നും ഈ താരപുത്രന്‍ വ്യക്തമാക്കിയിരുന്നു. തുടക്കത്തില്‍ സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങളെയായിരുന്നു ലഭിച്ചിരുന്നതെങ്കിലും പിന്നീട് ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനായാസമായി അവതരിപ്പിക്കാന്‍ തനിക്ക് കഴിയുമെന്ന് ഈ താരപുത്രന്‍ തെളിയിച്ചിരുന്നു. ദുല്‍ഖറിനും മമ്മൂട്ടിക്കുമൊപ്പവും അഭിനയിച്ചതിന്റെ ത്രില്ലിലാണ് യുവതാരം അന്‍സണ്‍ പോള്‍. മെഗാസ്റ്റാറിന്റെ സമീപകാല സിനിമയായ അബ്രഹാമിന്റെ സന്തതികളില്‍ തുല്യപ്രാധാന്യമായ കഥാപാത്രത്തെയായിരുന്നു ഈ താരം അവതരിപ്പിച്ചിരുന്നത്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം ഇരുവര്‍ക്കുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചുള്ള അനുഭവം തുറന്നുപറഞ്ഞത്.

ആടില്‍ നിന്നും അബ്രഹാമിലേക്ക്

ആടില്‍ നിന്നും അബ്രഹാമിലേക്ക്

മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആട് 2 എന്ന സിനിമയിലെ അണലി ബാബുവിനെ അത്ര പെട്ടെന്നൊന്നും പ്രേക്ഷകര്‍ മറക്കാനിടയില്ല. ആദ്യഭാഗത്തെക്കാളും മികച്ച സ്വീകാര്യത രണ്ടാം ഭാഗത്തിന് ലഭിച്ചിരുന്നു. ഈ ചിത്രത്തിലെ അഭിനയത്തിന് ശേഷമാണ് അന്‍സണ്‍ പോള്‍ മമ്മൂട്ടി ചിത്രത്തിലേക്ക് എത്തിയത്. ഫിലിപ്പ് അബ്രഹാം എന്ന കഥാപാത്രത്തെയാണ് താന്‍ ഈ ചിത്രത്തില്‍ അവതരിപ്പിച്ചത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന സഹോദരങ്ങളായി മികച്ച അഭിനയമാണ് ഇരുവരും പുറത്തെടുത്തതെന്ന് സിനിമാപ്രേമികളും സാക്ഷ്യപ്പെടുത്തിയിരുന്നു.

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു

കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു

മെഗാസ്റ്റാറിന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഈ ചിത്രത്തിനും ലഭിച്ചിരുന്നു. ബോക്‌സോഫീസില്‍ നിന്നും മികച്ച പ്രകടനമാണ് ചിത്രത്തിന് ലഭിച്ചത്. കുടുംബപ്രേക്ഷകര്‍ ഈ സഹോദരങ്ങളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. തന്റെ പ്രതീക്ഷയ്ക്കും അപ്പുറത്തുള്ള സ്വീകാര്യതയും അംഗീകാരവുമാണ് ഈ ചിത്രത്തിലൂടെ ലഭിച്ചതെന്നും താരം പറയുന്നു. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടി ചിത്രം റിലീസ് ചെയ്തപ്പോഴും മികച്ച സ്വീകാര്യത നിലനിര്‍ത്തിയിരുന്നു.

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍

മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോള്‍

യുവതാരങ്ങള്‍ കൊതിക്കുന്നൊരു കാര്യം കൂടിയാണ് ഈ ചിത്രത്തിലൂടെ സാധ്യമായത്. കുട്ടിക്കാലം മുതല്‍ തന്നെ മമ്മൂട്ടി ആരാധകനായ തന്നെ സംബന്ധിച്ച് മികച്ചൊരുവസരമായിരുന്നു ഈ ചിത്രമെന്നും യുവതാരം പറയുന്നു. അദ്ദേഹം സിനിമയെ സമീപിക്കുന്ന രീതി തന്നെ അത്ഭുതപ്പെടുത്തിയിരുന്നു. കരിയറിലെ തന്നെ മികച്ചൊരു അവസരം കൂടിയായിരുന്നു ഈ ചിത്രത്തിലേത്. സെറ്റില്‍ എല്ലാവരെയും കംഫര്‍്ട്ടാക്കി നിര്‍ത്തിയതിന് ശേഷമാണ് അദ്ദേഹം അഭിനയിക്കുന്നതെന്നും താരം വ്യക്തമാക്കിയിട്ടുണ്ട്.

ദുല്‍ഖറിനൊപ്പവും അഭിനയിച്ചിരുന്നു

ദുല്‍ഖറിനൊപ്പവും അഭിനയിച്ചിരുന്നു

സോലോയില്‍ ദുല്‍ഖറിനൊപ്പം അഭിനയിക്കാനുള്ള അവസരവും അന്‍സണ്‍ പോളിന് ലഭിച്ചിരുന്നു. താരപുത്രനൊപ്പമാണ് അഭിനയിക്കുന്നതെന്നറിഞ്ഞപ്പോള്‍ താന്‍ അത്ഭുതപ്പെട്ടിരുന്നു.ജാഡയായിരിക്കുമോയെന്നൊക്കെയായിരുന്നു ചിന്തിച്ചത്. എന്നാല്‍ തന്നെ അത്ഭുതപ്പെടുത്തുന്ന തരത്തില്‍ വളരെ ഡൗണ്‍ റ്റു എര്‍ത്തായാണ് താരം പെരുമാറിയത്. അത് തന്നെ ആശ്ചര്യപ്പെടുത്തിയിരുന്നു. എല്ലാവരെയും ഒരുപോലെയാണ് അദ്ദേഹം പരിഗണിക്കുന്നതെന്നും അന്‍സണ്‍ പറയുന്നു.

താരപുത്രന്റെ തലക്കനമില്ല

താരപുത്രന്റെ തലക്കനമില്ല

താരപുത്രനാണെന്ന യാതൊരു ജാഡയുമില്ലാതെ പെരുമാറുന്ന ദുല്‍ഖറിന് ആ ശൈലി എവിടെ നിന്നാണ് കിട്ടിയതെന്ന് താന്‍ മനസ്സിലാക്കിയത് മമ്മൂട്ടിക്കൊപ്പം പ്രവര്‍ത്തിച്ചപ്പോഴാണെന്നും അന്‍സണ്‍ പോള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ഇരുവര്‍ക്കൊപ്പവും പ്രവര്‍ത്തിച്ചവരില്‍ പലരും നേരത്തെ ഇതേക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. സിനിമയുടെ പ്രമേയം ഇഷ്ടപ്പെട്ട് കഴിഞ്ഞാല്‍ നവാഗതരെന്നോ അനുഭവസമ്പന്നാണൊയെന്നൊന്നും ശ്രദ്ധിക്കാറില്ലെന്ന് സംവിധായകര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X