twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആദ്യം അഭിനയം പിന്നെ അത് സംവിധാനമായി, കരിയർ തുടങ്ങിയത് വിചിത്രമായി, തുറന്ന് പറഞ്ഞത് ആൻസൺ പോൾ

    അഭിനയവും സംവിധാനവും ഓരുപോലെ മനസ്സിൽ കൊണ്ട് നടക്കുന്ന കാലകാരനാണ് ആൻസൺ പോൾ.

    |

    കെ ക്യൂ എന്ന ഒറ്റ ചിത്രം കൊണ്ട് ജനങ്ങളുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ആൻസൺ പോൾ. ആറടി പൊക്കവും അതിനൊത്ത വണ്ണവുമുള്ള ആ ചുളളൻ ചെക്കനെ പ്രേക്ഷകർ ഇരും കൈകളും നീട്ടി സ്വീകരിക്കികയായിരുന്നു. 2013 ൽ സിനിമയിൽ എത്തിയെങ്കിലും 2016 മുതലാണ് താരം കൂടുതൽ സജീവമായത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങൾ മാത്രമാണ് ഈ കാലയളവിനുളളിൽ ചെയ്തതെങ്കിലും ഇവയെല്ലാം സൂപ്പർ ഹിറ്റുകളുമായിരുന്നു. കുറഞ്ഞ കാലയളവിനുള്ളിൽ മലയാളത്തിൽ മാത്രമല്ല തമിഴിലും താരം നിലയുറപ്പിച്ചിരുന്നു.

    ഒരാൾക്ക് മുന്നിൽ അവസരത്തിനായി വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടിവരും!! നല്ല കലാകാരന്മാർ കലയ്ക്കായി പെണ്ണിനെ ഭോഗിക്കാറില്ല, മുന്നറിയിപ്പുമായി നടി സാധിക വേണുഗോപാൽഒരാൾക്ക് മുന്നിൽ അവസരത്തിനായി വഴങ്ങിയാല്‍ ജീവിതകാലം മുഴുവന്‍ ചെയ്യേണ്ടിവരും!! നല്ല കലാകാരന്മാർ കലയ്ക്കായി പെണ്ണിനെ ഭോഗിക്കാറില്ല, മുന്നറിയിപ്പുമായി നടി സാധിക വേണുഗോപാൽ

    അഭിനയവും സംവിധാനവും ഓരുപോലെ മനസ്സിൽ കൊണ്ട് നടക്കുന്ന കാലകാരനാണ് ആൻസൺ പോൾ. അഭിനയ മോഹം കൊണ്ട് ആക്ടിങ് പഠിക്കുകയും പിന്നീട് സംവിധായകനാകാണമെന്ന് നിശ്ചയിച്ച് ഇറങ്ങി തിരിക്കുകയായിരുന്നു. എന്നാൽ താരത്തിന്റെ കരിയർ തുടങ്ങിയത് അഭിനയത്തിലൂടെയായിരുന്നു. തന്റെ അഭിനയ ജീവിതത്തിനെകുറിച്ച് തുറന്നു പറയുകയാണ് അൻസൺ പോൾ. കേരളകൗമുദിയ്ക്ക് നൽകി അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

     സലീം കുമാറിനെ തേടി കടല്‍ കടന്നൊരു സമ്മാനം!! ബാർബർ ബാലൻ വിദേശത്തും സൂപ്പർ ഹിറ്റ്, കാണൂ... സലീം കുമാറിനെ തേടി കടല്‍ കടന്നൊരു സമ്മാനം!! ബാർബർ ബാലൻ വിദേശത്തും സൂപ്പർ ഹിറ്റ്, കാണൂ...

    കെ  ക്യൂവിൽ  നായകനായത്

    കെ ക്യൂവിൽ നായകനായത്

    അഭിനയം പഠിച്ചു കഴിഞ്ഞപ്പോൾ അസിസ്റ്റന്റ് ഡയറക്ടറായാൽ കൊള്ളമെന്ന മോഹം തോന്നിയിരുന്നു. ഇതിനെ തുടർന്ന് ബൈജു ജോൺസൺ സംവിധാനം ചെയ്ത കെ ക്യൂവിൽ സഹസംവിധായകനായി എത്തിയത്. തമിഴ് താരം ആര്യയെയായിരുന്നു നായകനായി നിശ്ചയിച്ചിരുന്നത്. എന്നാൽ ഷൂട്ടിങ് തുടങ്ങാറാപ്പോൾ ആര്യ അതിൽ നിന്ന് പിൻമാറുകയായിരുന്നു. ആ സമയത്തായിരുന്നു ആറടിപ്പൊക്കമുള്ള എന്നെ അവരുടെ ശ്രദ്ധയിൽപ്പെട്ടത്. അങ്ങനയായിരുന്നു തന്റെ ആദ്യം ചിത്രമെന്ന് ആൻസൻ പറഞ്ഞു.

     കവിളൊക്കെ വച്ച് വയറൊക്കെ ചാടി

    കവിളൊക്കെ വച്ച് വയറൊക്കെ ചാടി

    കെക്യൂവിനെ ശേഷമായിരുന്നു ജയസൂര്യ രഞ്ജിത് ശങ്കർ ചിത്രമായ സുസു സുദ്ദീവാത്മീകത്തിൽ എത്തിയത്. കെക്യൂവിന്റെ ബ്രേക്കിൽ വർക്കൗട്ടിലായിരുന്നു പൂർണ്ണ ശ്രദ്ധ. ബോഡി നന്നാക്കുക എന്നുമാത്രമായിരുന്നു ലക്ഷ്യം. ആ സമയത്തായിരുന്നു ഫിലിം ഫെ.ർ അവാർഡ് ദാന ചടങ്ങിൽവെച്ച് ജയസൂര്യയെ കാണുന്നത്. അദ്ദേഹം എന്നോട് സംവിധായകൻ രഞ്ജിത്ത് ശങ്കറിന് കാണാൻ പറയുകയായിരുന്നു. രണ്ടു ദിവസങ്ങൾക്ക് ശേഷം അദ്ദേഹം എന്നെ വിളിച്ചു. ഈ സമയത്ത് നല്ല രീതിയിൽ വർക്കൗട്ട് ചെയ്തിട്ടായിരുന്നു രഞ്ജിത് ശങ്കറിനെ കാണാൻ പോയത്. അദ്ദേഹം എന്നോട്, മോനോ 40 വയസ്സുള്ള വിജയ് ബാബു എന്ന കഥാപാത്രമാണ് നീ ചെയ്യേണ്ടത്. എന്റെ മനസ്സിലുളള വിജയ് ബാബുവിന് അൽപം കവിളൊക്കെയുണ്ട്.. ആദ്യം ഇതു കേട്ട് ഞെട്ടിയെങ്കിലും ഷൂട്ടിങ്ങിനെത്തിയപ്പോൾ കവിളൊക്കെ വച്ച് ഞാൻ റെഡ്ഡിയായിരുന്നു.

     തിരിച്ചറിവ്

    തിരിച്ചറിവ്

    ആ ചിത്രം തനിയ്ക്കൊരു തിരിച്ചറിവായിരുന്നെന്നും അൻസൺ പോൾ പറഞ്ഞു. ആ കഥാപാത്രം സ്ക്രീനിൽ കണ്ടപ്പോഴാണ് ആ മാറ്റത്തിനെ കുറിച്ച് തനിയ്ക്ക് മനസ്സിലായത്. ശരീരത്തിൽ മാറ്റം വരുത്തിയാൽ കഥാപാത്രത്തിന് ഗുണം ചെയ്യുമെന്ന് അന്ന് മനസ്സിലായെന്നും താരം പറഞ്ഞു.

     കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്

    കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നത്

    തന്നെ തേടിയെത്തുന്ന എല്ലാ കഥാപാത്രങ്ങളും തിരഞ്ഞെടുക്കാൻ താൻ തയ്യാറല്ല. കഥയ്ക്കോ കഥാപാത്രത്തിനോ എന്നെ സ്വാധീനിക്കാൻ കഴിയണം. ഞാൻ ചെയ്ത പല കഥാപാത്രങ്ങളും ഇന്നുവരെ കാണ്ടിട്ടില്ല. അതിനൊരുദാഹരണമാണ് ആട് 2 ലെ അണലി സാബു. അത്തരത്തിൽ രൂപമോ സ്വഭാവമോയുളള ആരേയും താൻ ഇന്നുവരെ കണ്ടിട്ടില്ല. കഥാപാത്രത്തിനെ കുറിച്ചുള്ള ചർച്ച നടന്നപ്പോൾ സംവിധായകൻ മിഥുൻ എന്നോട് പറഞ്ഞു അണലി ചീറ്റുമെന്ന്. അതിന് പകരം പാക്ക് മുറുക്കി തുപ്പി, മുടിയൊക്കെ കൊട്ടിവച്ച് എന്നെ ആകെ കറുപ്പിച്ചെടുത്തു. നല്ല രസമായിരുന്നു ആ മേക്കോവർ.

     വില്ലനായുള്ള ഗെറ്റപ്പ്

    വില്ലനായുള്ള ഗെറ്റപ്പ്

    മലയാളത്തിലെ ഊഴവും തമിഴിലെ റൊമോയും ഒരുപോലുള്ള വില്ലൻ കഥാപാത്രങ്ങളായിരുന്നു. രണ്ടിലും ഏകദേശം ഓരേ ലുക്കായിരുന്നു. അതുകൊണ്ട് തന്നെ രണ്ട് ചിത്രങ്ങളും ഓരേ സമയം ചെയ്യാൻ പറ്റി. ആ ചിത്രങ്ങൾക്ക് വേണ്ടി ജിമ്മിലൊക്കെ പോയി മസ്സുലൊക്കെ ശരിപ്പെടുത്തിയെടുത്തു. പിന്നെ വീണ്ടും ഒരു ചെറിയ ബ്രേക്കെടുത്തു ഈ സമയത്താണ് ബിജോയ് നമ്പ്യാരുടെ സോളോ എന്നെ തേടി എത്തുന്നത്.

    English summary
    Anson Paul says about his cinima life
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X