ഇനി ലോകേഷിന് ചോദിക്കുന്നതെല്ലാം കിട്ടില്ല, മണിരത്നത്തിന്റെ അവസ്ഥ, 24 അസിസ്റ്റന്റ് ഡയരക്ടേർസാണ്: അന്തനൻ

ആരാധകരുടെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ ദിവസമാണ് രജിനികാന്ത് നായകനായെത്തിയ കൂലി റിലീസ് ചെയ്തത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത സിനിമയിൽ വലിയ താരനിരയാണ് അണിനിരന്നത്. എന്നാൽ പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണമാണ് കൂലിക്ക് ലഭിച്ചത്. ലോകേഷിൽ നിന്നും ഇങ്ങനെയൊരു സിനിമയല്ല പ്രതീക്ഷിച്ചതെന്ന് ആരാധകർ പറയുന്നു. ഇപ്പോഴിതാ ലോകേഷിനെ വിമർശിച്ച് കൊണ്ട് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. കൂലി തന്നെ നിരാശപ്പെടുത്തിയെന്ന് അന്തനൻ പറയുന്നു. സിനിമയേക്കാൾ ഫിലിം മേക്കേർസ് ഇന്ന് കോടി ക്ലബുകൾക്കാണ് പ്രാധാന്യം നൽകുന്നതെന്നും അന്തനൻ പറയുന്നു.

എത്ര സീരിയസ് പടമായാലും അതിൽ ഹ്യൂമർ വളരെ പ്രധാനമാണ്. അപ്പോഴാണ് പ്രേക്ഷകർ റിലാക്സ് ആവുക. രജിനിയുടെ എത്ര വലിയ സിനിമയായാലും അതിൽ ഹ്യൂമർ ഉണ്ടാകും. രജിനിക്ക് സൺ പിക്ചേർസ് കൊടുത്ത ശമ്പളം രജിനി വാങ്ങാത്ത ശമ്പളമൊന്നുമല്ല. രജിനിക്ക് പണം ഒരു വലിയ വിഷയം അല്ല. ജനങ്ങൾക്ക് വേണ്ടി പടമെടുക്കുന്നു. രജിനിക്ക് ജീവൻ കൊടുക്കാൻ തയ്യാറാകുന്ന ഒരുപാട് ആരാധകരുണ്ട്. അവർക്ക് വേണ്ടിയാണ് നിങ്ങൾ സിനിമ ചെയ്യേണ്ടത്. ഇതിലെ ബിസിനസ് നിങ്ങളുടെ പ്രശ്നമല്ല. നിങ്ങളുടെ ആരാധകർ 100 ശതമാനം തൃപ്തിയോടെ പുറത്തേക്ക് പോകുന്നോ എന്നാണ് നിങ്ങൾ നോക്കേണ്ടത്.

Lokesh Kanagaraj  Rajinikanth

ലോകേഷ് കനകരാജിന് 24 സഹസംവിധായകരുണ്ട്. അവരെ വെച്ച് എന്താണ് ചെയ്തത്. കൂലിക്ക് ശേഷം അദ്ദേഹത്തിന് എന്ത് സംഭവിക്കും. കെെതി 2 വിന് 70 കോടി ലോകേഷ് ശമ്പളമായി ചോദിച്ചെന്നാണ് കേട്ടത്. ഇനി ഈ ശമ്പളം ലഭിക്കുമോ. സമാധാനത്തോ‌ടെ ഒരു സിനിമ ചെയ്യാൻ ഇനി പറ്റുമോ. കൂലി വലിയ ഹിറ്റായിരുന്നെങ്കിൽ അദ്ദേഹം ചോ​ദിക്കുന്നതെല്ലാം നൽകിയേനെ. എന്നാൽ ഒരു പടം പരാജയപ്പെട്ടാൽ സംവിധായകനെ ​ആരും ​ഗൗനിക്കില്ല. മണിരത്നത്തിന് പോലും അതാണ് അവസ്ഥ.

ലോകേഷ് കനകരാജിൽ നമ്മൾക്ക് വിശ്വാസമുണ്ട്. ആ വിശ്വാസം കാക്കണമെങ്കിൽ ആദ്യം അദ്ദേഹം ശരിയാകണം. പത്ത് പേരെ വെച്ച് കഥ കേൾക്കണം. എല്ലാം ഞാൻ ചിന്തിക്കുന്നത് പോലെയായിരിക്കണമെന്ന് തീരുമാനിച്ചാൽ സിനിമയെ ബാധിക്കുമെന്നും അന്തനൻ പറയുന്നു. സൺ പിക്ചേർസ് ചോദിച്ചതെല്ലാം ലോകേഷിന് കൊടുത്തു. രജിനികാന്തിനെ പോലെ ഒരു ഹീറോയെ നിങ്ങൾക്ക് തന്നു. അതിൽ കൂടുതൽ എന്താണ് ലോകേഷ് കനകരാജിന് വേണ്ടിയിരുന്നതെന്ന് അന്തനൻ ചോദിക്കുന്നു.

More from Filmibeat

Read more about: rajinikanth
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X