സെറ്റിന് പുറത്ത് ആര്യ കാറുമായി കാത്ത് നിൽക്കും; വിവാഹം കഴിഞ്ഞതോടെ ആളാകെ മാറി: അന്തനൻ
രവി മോഹൻ-ആരതി രവി പ്രശ്നത്തിൽ ഗുരുതരമായ ആരോപണമാണ് ഗായിക സുചിത്ര കഴിഞ്ഞ ദിവസം ഉന്നയിച്ചത്. ആരതി രവിയും നടൻ ധനുഷും തമ്മിൽ ബന്ധമുണ്ടായെന്നും ഇതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സുചിത്ര വാദിക്കുന്നു. മറ്റുള്ളവരുടെ ഭാര്യമാരെ തേടുന്ന ധനുഷ് സെെക്യാട്രിസ്റ്റിനെ കാണണമെന്നും സുചിത്ര പറഞ്ഞു. ഇതാദ്യമായല്ല ധനുഷിനെതിരെ സുചിത്ര പരസ്യ പ്രസ്താവന നടത്തുന്നത്. ധനുഷ് കാരണമാണ് തന്റെ ജീവിതം തകർന്നതെന്ന് സുചിത്ര നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴിതാ സുചിത്രയ്ക്കെതിരെ സംസാരിക്കുകയാണ് തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ.
എല്ലാത്തിലും ധനുഷിന്റെ പേര് വലിച്ചിഴയ്ക്കുന്നത് ശരിയല്ലെന്ന് അന്തനൻ പറയുന്നു. ഒരാൾക്ക് തന്റെ ജീവിതത്തിൽ 24 മണിക്കൂറും ഇക്കാര്യം ചെയ്ത് കൊണ്ടിരിക്കാനാകുമോ. പ്രണയവും പാർട്ടിയുമെല്ലാം ജീവിതത്തിലെ ഒരു ഭാഗം മാത്രമല്ലേ. സുചിത്രയ്ക്കും ധനുഷിനുമിടയിൽ എന്തോ പ്രശ്നമുണ്ടായിട്ടുണ്ട‍്. ഇക്കാരണത്താൽ എല്ലാത്തിലും അവർ ധനുഷിനെ കണക്ട് ചെയ്യുകയാണ്. ധനുഷ്, സിമ്പു, ആര്യ, വിശാൽ, രവി മോഹൻ തുടങ്ങിയവർ ഒത്ത് ചേർന്ന ആർമാദങ്ങൾ എനിക്കും അറിയാം.

അതെല്ലാം ഓരോ പ്രായത്തിൽ നടത്ത കാര്യങ്ങളാണ്. പിക്ക്പ്പ്-ഡ്രോപ്പ് നടൻ എന്നായിരുന്നു ആര്യയുടെ പേര്. നയൻതാരയെ വിവാഹം ചെയ്യുന്നു, അനുഷ്കയെ വിവാഹം ചെയ്യുന്നു എന്നെല്ലാം ഗോസിപ്പ് വന്നിട്ടുണ്ട്. ഗോസിപ്പുകളെ സത്യമാണെന്ന തരത്തിലായിരുന്നു ആര്യയുടെ അന്നത്തെ പോക്കും. ഏതെങ്കിലും നടി ഷൂട്ടിംഗിലാണെങ്കിൽ പുറത്ത് കാറുമായി കാത്തിരിക്കും. അവരെ പിക്ക് ചെയ്ത് തിരിച്ച് വീട്ടിലെത്തിക്കും. എന്നാൽ വിവാഹം ചെയ്ത ശേഷം നല്ല കുടുംബ നാഥനായി മാറി. താനും തന്റെ കുടുംബവും ജോലിയും എന്നായി.
ഭൂരിഭാഗം പേരും അങ്ങനെ മാറി. ആ പ്രായവും പണവും സ്വാതന്ത്രവും ചേർന്ന് വന്നപ്പോൾ നടന്ന കാര്യങ്ങളാണ്. ഇപ്പോഴും ആര്യയും സിമ്പുവും ധനുഷുമെല്ലാം നന്നായി. പഴയ കാര്യങ്ങൾ പറഞ്ഞ് ധനുഷിനെ സുചിത്ര വിമർശിക്കുകയാണെന്നും അന്തനൻ വിമർശിച്ചു. തമിഴകത്ത് പല താരങ്ങളുടെ വിവാഹ ജീവിതത്തിലും പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ രവി മോഹനെയും ആരതിയെയും പോലെ അത് പൊതുമധ്യത്തിലേക്ക് കൊണ്ട് വരാതിരിക്കാൻ അവർ ശ്രദ്ധിച്ചെന്നും അന്തനൻ പറഞ്ഞു. ഫിലിം ജേർണലിസ്റ്റിന്റെ വാക്കുകൾ ഇതിനോടകം ചർച്ചയായിട്ടുണ്ട്.

തമിഴകത്ത് തരംഗം സൃഷ്ടിക്കാൻ കഴിഞ്ഞ നടനാണ് ആര്യ. സ്ത്രീ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ ആര്യക്ക് കരിയറിൽ വളർച്ച പെട്ടെന്നായിരുന്നു. സിനിമാ രംഗത്ത് നിരവധി സൗഹൃദങ്ങളുണ്ടാക്കാൻ ആര്യക്ക് സാധിച്ചു. ഒപ്പം അഭിനയിച്ച പല നടിമാരും ആര്യയുടെ സുഹൃത്തുക്കളായിരുന്നു. പലപ്പോഴും ഗോസിപ്പുകളും നടനെക്കുറിച്ച് വന്നിട്ടുണ്ട്. തമിഴകത്ത് കഴിഞ്ഞ കുറച്ച് വർഷങ്ങളായി പല താരങ്ങളെക്കുറിച്ചും ഗോസിപ്പ് വന്നു.
എന്നാൽ ആര്യയെക്കുറിച്ച് ഗോസിപ്പുകളൊന്നും വന്നില്ല. 2019 ൽ നടി സയേഷയെ വിവാഹം ചെയ്ത ശേഷം കുടുംബ ജീവിതത്തിലേക്കാണ് ആര്യ ശ്രദ്ധ നൽകുന്നത്. ബാച്ചിലറായിരുന്ന കാലത്ത് ആര്യ പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്. ആര്യക്ക് വധുവിനെ തേടി എങ്ക വീട്ട് മാപ്പിളെെ എന്ന റിയാലിറ്റി ഷോ വരെ ഉണ്ടായിട്ടുണ്ട്. ഈ ഷോയിൽ നിന്നും അവസാന നിമിഷം ഒരാളെയും ആര്യ തെരഞ്ഞെടുക്കാഞ്ഞത് വലിയ വിവാദമായിരുന്നു. നടനെതിരെ വ്യാപക വിമർശനം അക്കാലത്ത് വന്നു.


Click it and Unblock the Notifications