ധനുഷിന് സ്വന്തം മക്കളെ കാണാൻ പോലും സമയമില്ല; ശിവകാർത്തികേയന്റെ ചതിയോ? അന്തനൻ പറയുന്നു

നടി മന്യ ആനന്ദ് കഴിഞ്ഞ ​​ദിവസം ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശം വലിയ ചർച്ചയായിരുന്നു. ധനുഷിന്റെ മാനേജർ ശ്രേയസിനെ കാസ്റ്റിം​ഗ് കൗച്ച് ആരോപണമാണ് മന്യ ആനന്ദ് ഉന്നയിച്ചത്. ആരോപണം ശ്രേയസ് നിഷേധിച്ചു. ധനുഷിന്റെ പേരും ആരോപണത്തിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടതോടെ മന്യ ആനന്ദ് പ്രതികരിച്ചു. ധനുഷിന്റെ പേര് ​ദുരുപയോ​ഗം ചെയ്യുകയാണെന്നും താൻ ഒരു ആരോപണമായല്ല ഇക്കാര്യം പറഞ്ഞതെന്നും ബോധവൽക്കരണത്തിന് ആണെന്നും മന്യ ആനന്ദ് വിശദീകരിച്ചു.

വിഷയത്തിൽ തമിഴ് ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. എന്താണ് സംഭവിച്ചതെന്ന് നമുക്കറിയില്ല. ധനുഷിന്റെ പേര് എന്തിന് വലിച്ചിഴയ്ക്കുന്നെന്ന് അറിയില്ല. ധനുഷിന് ഇതിനൊന്നും നേരമില്ല. ഓടിക്കൊണ്ടിരിക്കുകയാണ്. തിരക്കഥയെഴുതുന്നു, സിനിമ നിർമിക്കുന്നു. ഇതിനിട‌യിൽ ഇതിനൊക്കെ എവിടെ സമയം. കൂടെ അഭിനയിക്കുന്ന നടിയോടാണ് ചോദിച്ചതെങ്കിൽ പറയുന്നത് ​ഗൗനിക്കാം. പക്ഷെ ഇവർ എവിടെയോ സീരിയലിൽ അഭിനയിക്കുന്ന നടിയാണ്.

Dhanush  Sivakarthikeyan

അവർ സീരിയൽ തന്നെ കാണുന്നില്ല. മക്കളെ കാണാൻ പോലും ധനുഷിന് നേരമില്ല. ധനുഷിന്റെ എതിരാളികളായ അഭിനേതാക്കളാണ് നടനെതിരെ ഇത്തരം വിവാദങ്ങൾ തുടരെ ഉണ്ടാക്കുന്നതെന്ന വാദം തെറ്റാണ്. അജിത്ത്, വിജയ് ആരാധകർ വളരെ മോശമായി കുറേക്കാലമായി വഴക്കിടുന്നു. അത് വേറെ. കാരണം അവർ രണ്ട് പേരും തന്നെ പ്ലാൻ ചെയ്തതാണ് അത്. അതിലൂടെ വളരാൻ വേണ്ടി. ശിവകാർത്തികേയന് ധനുഷിനെ ചീത്ത കേൾപ്പിച്ചിട്ട് എന്ത് ലാഭം.

ശിവകാർത്തികേയനാണിതിന് പിന്നിലെന്ന് കുറച്ച് പേർ പറയുന്നു. പക്ഷെ ധനുഷും ശിവകാർത്തികേയനും തങ്ങളുടേതായ പാതയിൽ മുന്നോട്ട് പോകുകയാണ്. എവിടെയെങ്കിലും വെച്ച് കണ്ടാൽ കെെ കൊടുക്കും. ഒരു കാലത്ത് ധനുഷും സിമ്പുവും എതിരാളികളായിരുന്നു. എന്നാൽ പിന്നീട് അവർക്ക് പക്വത വന്നെന്ന് അന്തനൻ പറയുന്നു. സിനെ ഉലകത്തിന് നൽകിയ അഭിമുഖത്തിലാണ് പരാമർശം.

More from Filmibeat

Read more about: dhanush
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X