മരുമകൾ ചെന്നെെയിൽ വന്നാലും വീട്ടിലേക്ക് വരുന്നില്ല; ജ്യോതികയ്ക്ക് മറ്റൊരു ബംഗ്ലാവ്; ഇപ്പോഴും പ്രശ്നം?
സൂര്യയും ജ്യോതികയും മുംബെെയിലേക്ക് താമസം മാറിയിട്ട് നാളേറെയായി. എന്നാൽ ഇപ്പോഴും ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ തുടരുകയാണ്. ജ്യോതിക സിനിമാ രംഗത്ത് തുടരുന്നതിൽ ശിവകുമാറിന് അതൃപ്തിയുണ്ടെന്നും ഇത് സംബന്ധിച്ചുള്ള പ്രശ്നങ്ങൾ കാരണമാണ് താമസം മാറുന്നതെന്നും അഭ്യൂഹങ്ങൾ വന്നു. മുംബെെയിലേക്ക് മാറിയതോടെയാണ് ജ്യോതിക കൂടുതൽ സിനിമകൾ ചെയ്തത്. നടിയുടെ ലുക്കിലും മാറ്റങ്ങൾ വന്നു. വളരെ സ്റ്റെെലിഷായാണ് ജ്യോതികയെ ഇപ്പോൾ കാണാറ്. മുംബെെയിലേക്ക് മാറിയെങ്കിലും ഇടയ്ക്കിടെ ചെന്നെെയിലേക്ക് സൂര്യയും ജ്യോതികയും വരാറുണ്ട്.
ഇതേക്കുറിച്ച് സംസാരിക്കുകയാണ് ഫിലിം ജേർണലിസ്റ്റ് അന്തനൻ. ചെന്നെെയിൽ വന്നാലും ജ്യോതിക ശിവകുമാറും കുടുംബവുമുള്ള ടീനഗറിലെ വീട്ടിലേക്ക് പോകുന്നില്ലെന്ന് അന്തനൻ പറയുന്നു. ഒരു തമിഴ് മീഡിയയിൽ സംസാരിക്കുകയായിരുന്നു അന്തനൻ. നൂതന രീതിയിൽ പണി കഴിപ്പിച്ച വീടാണ് ടീനഗറിലുള്ളത്. സൂര്യയുടെ അച്ഛനും അമ്മയും കാർത്തിയും കടുംബവും ജ്യോതികയുമെല്ലാമാണ് അവിടെ ഉണ്ടായിരുന്നത്. ജ്യോതികയുടെ അമ്മയ്ക്ക് സുഖമില്ലെന്ന് പറഞ്ഞ് അവർ മുംബെെയിലേക്ക് പോയി. അവസാന കാലത്ത് അമ്മയ്ക്കൊപ്പമുണ്ടാകണമെന്ന് പറഞ്ഞ് മക്കളെയും കൊണ്ട് പോയി. ചെന്നെെ-മുംബെെ ഫ്ലെെറ്റ് യാത്രയ്ക്ക് വലിയ സമയമെടുക്കില്ല. എന്നാൽ ഇപ്പോൾ ചെന്നെെയിലേക്ക് വന്ന ജ്യോതിക ടീ നഗറിലേക്ക് പോകുന്നില്ല.

ശിവകുമാർ സാറിന് പ്രായമായി. കുടുംബമെന്നാൽ ഇങ്ങനെയായിരിക്കണം, ഇങ്ങനെ ഡ്രസ് ചെയ്യണം എന്നെല്ലാം നിർബന്ധമുണ്ട്. എല്ലാം നോക്കും. അദ്ദേഹം എന്തെങ്കിലും ഉപദേശിച്ചപ്പോൾ ജ്യോതികയ്ക്ക് ഇഷ്ടപ്പെട്ട് കാണില്ല. എല്ലാ കുടുംബത്തിലും അങ്ങനെയാണ്. ഭർത്താവിന്റെ അച്ഛനും അമ്മയും പറയുന്നത് മകുമകൾ കേൾക്കില്ല. അത് തന്നെയാണ് ഇവിടെയും നടന്നത്.
ചെന്നെെയിൽ സൂര്യയും ജ്യോതികയും വലിയൊരു ബംഗ്ലാവ് പണിതു. അവിടെയാണ് ഈയടുത്ത് ഒരു ഫങ്ഷൻ നടന്നത്. ശിവകുമാറും പോയിരുന്നു. ജ്യോതിക വിവാഹ ശേഷം അഭിനയിക്കരുതെന്ന നിർബന്ധം ശിവകുമാറിനുണ്ടായിരുന്നു. വിവാഹ ശേഷം ഒരിക്കൽ എന്റെ മകൾ തന്നെയാണ് ജ്യോതികയെന്ന് ശിവകുമാർ പറഞ്ഞിട്ടുണ്ട്. കാരണം അദ്ദേഹത്തിന് അഭിമാനമുണ്ടാക്കുന്ന രീതിയിലാണ് ജ്യോതിക അവിടെ നിന്നത്. പറഞ്ഞതെല്ലാം കേട്ടു.

എന്നാൽ വളരെ നല്ല അഭിനേത്രിയായ ജ്യോതികയ്ക്ക് വീണ്ടും സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തീർച്ചയായും വരും. തിരിച്ച് വരവിൽ നല്ല സിനിമകളിൽ ജ്യോതിക അഭിനയിച്ചു. മക്കൾ വളർന്നു. ഇനി അച്ഛന്റെയും അമ്മയുടെയും സാമീപ്യം ആവശ്യമില്ല. സ്വന്തം കാര്യം നോക്കും. അപ്പോൾ എന്തുകൊണ്ട് അഭിനയിച്ച് കൂടെന്ന് ജ്യോതികയ്ക്ക് തോന്നി. തീർച്ചയായും കുടുംബത്തിൽ നിന്ന് എതിർപ്പ് വരുമല്ലോ. അതുകൊണ്ടാണ് ജ്യോതിക മുംബെെയിലേക്ക് താമസം മാറിയതെന്നും അന്തനൻ പറയുന്നു.
2015 ൽ 36 വയതിനിലെ എന്ന സിനിമയിലൂടെയാണ് ജ്യോതിക തിരിച്ചെത്തിയത്. അന്ന് ജ്യോതിക ചെന്നെെയിൽ സൂര്യയുടെ കൂട്ടുകുടുംബത്തിലാണ് കഴിയുന്നത്. മുംബൈയിലേക്ക് മാറിയ ശേഷമാണ് ജ്യോതിക സിനിമാ രംഗത്ത് കൂടുതൽ സജീവമായത്. സൂര്യയും ജ്യോതികയും തമ്മിലുള്ള വിവാഹത്തിന് ഏറ്റവും കൂടുതൽ എതിർത്തത് ശിവകുമാറാണ്. മുംബൈക്കാരിയാണ് ജ്യോതിക. വളർന്ന് വന്ന പശ്ചാത്തലം വ്യത്യസ്തം. ശിവകുമാറും കുടുംബവും യാഥാസ്ഥിതികരാണ്. സിനിമാ നടി മരുമകളായി വരുന്നതിൽ ശിവകുമാറിന് കടുത്ത എതിർപ്പുണ്ടായിരുന്നു. എന്നാൽ വിവാഹത്തിന് ശിവകുമാറിന് സമ്മതിക്കേണ്ടി വന്നു. സിനിമാ രംഗം വിടാൻ ജ്യോതിക തയ്യാറായി. കരിയറിലെ താര റാണിയായിരിക്കുന്ന സമയത്താണ് ജ്യോതിക കുടുംബ ജീവിതത്തിന് വേണ്ടി ഇങ്ങനെയൊരു തീരുമാനം എടുക്കുന്നത്.


Click it and Unblock the Notifications











