വിജയ്ക്ക് ഒരു കുലുക്കവുമില്ല, നഷ്ടം ജനനായകന്റെ നിർമാതാക്കൾക്ക്; ബിസിനസ് നടക്കുന്നില്ലെന്ന് അന്തനൻ
ജനനായകൻ റിലീസിന് മുമ്പ് ഓൺലെെനിൽ ലീക്കായതിൽ വലിയ ആശങ്കയിലാണ് ചിത്രത്തിന്റെ നിർമാതാക്കൾ. വിജയുടെ അവസാന സിനിമയായി കണക്കാക്കപ്പെടുന്ന ജനനായകന്റെ റിലീസ് അനിശ്ചിതത്വത്തിലായിരിക്കെയാണ് സിനിമ മുഴുവനായും ലീക്കായത്. സംഭവത്തിൽ നിയമ നടപടിയുമായി മുന്നോട്ട് പോകുകയാണ് ജനനായകൻ നിർമിച്ച കെവിഎൻ പ്രൊഡക്ഷൻസ്. നിരവധി താരങ്ങൾ ജനനായകന് വേണ്ടി സോഷ്യൽ മീഡിയയിലൂടെ പ്രതികരണമറിയിച്ചു. സംഭവത്തിൽ ഫിലിം ജേർണലിസ്റ്റ് അന്തനൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.
ഓൺലെെനിൽ ഒരുപാട് പേർ സിനിമ കണ്ടു. വിദേശത്ത് ചിത്രത്തിന്റെ പ്രദർശനാനുമതി വാങ്ങാനിരുന്നവർ ഇപ്പോൾ വേണ്ടെന്ന് പറയുന്നു. കാരണം വിദേശത്ത് ഒരുപാട് ആളുകൾ സിനിമ കണ്ടു. വിജയ് ഇതുവരെയും ഒരു ട്വീറ്റ് പോലും ചെയ്തിട്ടില്ല. എല്ലാവരും സംഭവത്തിൽ പ്രതികരിക്കണമെന്ന് പറയുന്നതിൽ എന്ത് കാര്യമാണുള്ളത്. കാരണം സിനിമയുമായി ബന്ധപ്പെട്ടവർ തന്നെ ഇത് കാര്യമാക്കുന്നില്ല. വിജയ്കാന്ത് ആയിരുന്നു ഈ സ്ഥാനത്തെങ്കിൽ ഉടനെ ഇടപെട്ടേനെ.

നിർമാതാവിന് വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. വിജയ്നെ വിശ്വസിച്ച് വന്നതാണവർ. കുറ്റവാളികളെ കണ്ടെത്തേണ്ടതുണ്ടെന്നും വിജയ് ഒരു രൂപ പോലും വാങ്ങാതെ ജനനായകന്റെ നിർമാതാക്കൾക്ക് മറ്റൊരു സിനിമയ്ക്ക് ഡേറ്റ് നൽകണമെന്നും അന്തനൻ പറഞ്ഞു.
ജനനായകന് വേണ്ടി സംസാരിച്ച നടൻ സൂര്യയെ അന്തനൻ അഭിനന്ദിക്കുകയും ചെയ്തു. ആദ്യം പ്രതികരിച്ചത് സൂര്യയുടെ ഫാൻസ് അസോസിയേഷനാണ്. പിന്നീട് സൂര്യയും പോസ്റ്റിട്ടു. എന്നാൽ വിജയ് ഇപ്പോഴും മൗനത്തിലാണെന്നും അന്തനൻ ചൂണ്ടിക്കാട്ടി.
ജനനായകൻ റിലീസ് പ്രശ്നം
ജനുവരി 9 ആയിരുന്നു ആദ്യം തീരുമാനിച്ച തിയ്യതി. എന്നാൽ സെൻസർ ബോർഡ് സർട്ടിഫിക്കേഷൻ ലഭിക്കാത്തതിനാൽ അന്ന് ജനനായകന്റെ റിലീസ് നടന്നില്ല. സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിക്കാതെ മാസങ്ങൾ കടന്ന് പോയി. സെൻസറിംഗ് വെെകുന്നതിനെതിരെ മേക്കേർസ് മദ്രാസ് ഹെക്കോടതിയെ സമീപിച്ചു. കേസ് പിൻവലിച്ച് സെൻസർ ബോർഡ് പറയുന്ന സീനുകൾ ഒഴിവാക്കാൻ മേക്കേർസ് തയ്യാറായി. എന്നാൽ റിവെെസിംഗ് കമ്മിറ്റി ഇവ പരിശോധിക്കാൻ വെെകുന്നു. ഇതിനിടെയാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾ.
ചിത്രത്തിന്റെ 120 കോടിയുടെ ഒടിടി ഡീലിൽ നിന്ന് ആമസോൺ പ്രെെം പിന്മാറിയെന്ന റിപ്പോർട്ട് ഈയടുത്ത് വന്നിരുന്നു. എച്ച് വിനോദ് ആണ് ജനനായകൻ സംവിധാനം ചെയ്തത്. തെലുങ്ക് ചിത്രം ഭഗവതി കേസരിയുടെ തമിഴ് റീമേക്കാണ് ജനനായകൻ. 2023 ലാണ് ഭഗവതി കേസരി റിലീസ് ചെയ്തത്. നന്ദമൂരി ബാലകൃഷ്ണയും ശ്രീലീലയുമാണ് ചിത്രത്തിൽ പ്രധാന വേഷം ചെയ്തത്.


Click it and Unblock the Notifications
















