For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ബന്ധം വലുതാണ്; സുലുവിനെ കണ്ടാൽ ഉമ്മയുടെ അസുഖവും മാറും, ആൻ്റോ പറയുന്നു

  |

  ഏഴുപതാം ജന്മദിനത്തോട് അനുബന്ധിച്ച് മെഗാസ്റ്റാര്‍ മമ്മൂട്ടിയിലെ അഭിനേതാവിനെ കുറിച്ചും ഗ്ലാമറിനെ കുറിച്ചുമൊക്കെ എല്ലാവരും വാചാരലരായി കഴിഞ്ഞു. സൂപ്പര്‍താരത്തിന് കുടുംബത്തോടുള്ള സ്‌നേഹവും ഉത്തരാവാദിത്തവും എത്രത്തോളമുണ്ടെന്ന് തുറന്ന് പറയുകയാണ് നിര്‍മാതാവ് ആന്റോ ജോസഫിപ്പോള്‍. മമ്മൂട്ടിയ്‌ക്കൊപ്പം പൊതുവേദിയില്‍ നിഴല് പോലെ പിന്തുടരുന്നവരില്‍ ഒരാള്‍ ആന്റോ ആണ്.

  കറുപ്പഴകിൽ അതീവ സുന്ദരിയായി നടി പ്രിയ പ്രകാശ് വാര്യർ, വേറിട്ട ലുക്കിലുള്ള നടിയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാവുന്നു

  മമ്മൂക്കയുടെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്തതിന് ശേഷമാണ് താരരാജാവിനെ കുറിച്ച് ആന്റോ പറയുന്നത്. അദ്ദേഹത്തെ കുറിച്ച് എത്ര എഴുതിയാലും തീരാത്ത അത്രയും ഓര്‍മ്മകള്‍ ഉണ്ടെന്നാണ് ആന്റോ വ്യക്തമാക്കുന്നത്. അതുപോലെ ഭാര്യയോടും മക്കളോടും മാതാപിതാക്കളോടുമുള്ള കടമകള്‍ നിറവേറ്റുന്നത് കണ്ടാല്‍ എല്ലാവരും മാതൃകയാക്കാവുന്നതാണ്. നിര്‍മാതാവിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം വായിക്കാം...

  ഇന്ന്, സെപ്റ്റംബര്‍ ഏഴിന് മമ്മൂക്കയുടെ പിറന്നാള്‍ മധുരം ആ കൈകളില്‍ നിന്ന് തന്നെ ഏറ്റുവാങ്ങിയ ശേഷമാണ് ഇതെഴുതുന്നത്. സത്യമായിട്ടും എനിക്കറിയില്ല എവിടെ തുടങ്ങണമെന്നും, എന്താണ് എഴുതേണ്ടതെന്നും. മനസിലിപ്പോള്‍ അലയടിച്ചു വരുന്നത് എത്രയോ നല്ല നിമിഷങ്ങളാണ്. എത്രയെഴുതിയാലും തീരാത്ത ഓര്‍മകള്‍... മമ്മൂട്ടിയെന്ന നടനെയല്ല, മമ്മൂട്ടിയെന്ന മകനെ, ഭര്‍ത്താവിനെ, അച്ഛനെ, കൊച്ചുമക്കളുടെ പ്രിയപ്പെട്ട ഗ്രാന്‍ഡ്പായെ, അനുജന്മാരുടെ വല്യേട്ടനെ ആണ് എനിക്ക് പരിചയം.

  ഇത്രയും കാലം ഞാന്‍ കണ്ട മമ്മൂക്ക ഹൃദയത്തില്‍ സ്‌നേഹം മാത്രമുള്ള കുടുംബനാഥനാണ്. ലോകമെങ്ങുമുള്ള കുടുംബനാഥന്മാര്‍ റോള്‍ മോഡലാക്കേണ്ടയാള്‍. മമ്മൂട്ടിയെ പോലെ എന്ന പ്രയോഗം മലയാളികള്‍ സൗന്ദര്യത്തെയും അഭിനയത്തെയുമൊക്കെ കുറിച്ചുള്ള സംഭാഷണങ്ങളില്‍ എപ്പോഴും ആവര്‍ത്തിക്കാറുള്ള ഒന്നാണ്. പക്ഷേ ഈ വിശേഷണം ഏറ്റവും കൂടുതല്‍ യോജിക്കുക മമ്മൂട്ടിയെന്ന കുടുംബനായകനാണ്. മമ്മൂട്ടിയെ പോലൊരു കുടുംബനാഥനായിരുന്നെങ്കില്‍ എന്ന് പറയാനാണ് എനിക്കിഷ്ടം.

  മമ്മൂട്ടിയെന്ന മകന്‍ ഉമ്മയുടെ ഹൃദയമിടിപ്പ് ഒന്ന് കൂടിയാല്‍ ഇടറിപ്പോകുന്നയാളാണ്. മമ്മൂട്ടിയെന്ന ഭര്‍ത്താവ് ഏതു തിരക്കിനിടയിലും എത്ര അകലെയായിരുന്നാലും ഭാര്യയുടെ കാതിനരികെയെത്തുന്നയാളാണ്. മമ്മൂട്ടിയെന്ന അച്ഛന്‍ മക്കള്‍ വരുന്നതും കാത്ത് വഴിക്കണ്ണുമായി ഇരിക്കുന്നയാളാണ്. മമ്മൂട്ടിയെന്ന ഗ്രാന്‍പാ മിഠായി ്മധുരമുള്ള ചക്കരയുമ്മയാണ്. മമ്മൂട്ടിയെന്ന വല്യേട്ടന്‍ ബന്ധങ്ങളുടെ വേരോട്ടമുള്ള വലിയൊരു തണല്‍മരമാണ്. മമ്മൂക്കയുടെ ഉമ്മയും ഭാര്യയും തമ്മിലുള്ള ഹൃദയബന്ധം വലുതാണ്.

  സുലുവിനെ കണ്ടാല്‍ ഉമ്മയുടെ എല്ലാ അസുഖങ്ങളും മാറും എന്നാണ് മമ്മൂക്ക എപ്പോഴും പറയാറുള്ളത്. എന്തു കൊണ്ടാണ് ഇവര്‍ തമ്മില്‍ ഇത്ര അടുപ്പം എന്ന് ഞാന്‍ ചോദിച്ചപ്പോള്‍ മമ്മൂക്ക പറഞ്ഞത് ഇങ്ങനെയാണ്: 'സുലു എന്റെ ഉമ്മയെ എത്രയധികം സ്‌നേഹിക്കുന്നുവോ അതിനിരട്ടി സുലുവിന്റെ സഹോദര ഭാര്യ സുലുവിന്റെ ഉമ്മയെ സ്‌നേഹിക്കുന്നുണ്ട്. ആ ഭാഗ്യമാണ് എനിക്ക് കിട്ടിയിട്ടുള്ളത്.'രക്തബന്ധത്തിനപ്പുറവും ചിലതുണ്ട് എന്ന് എനിക്ക് പഠിപ്പിച്ചു തരികയായിരുന്നു മമ്മൂക്കയിലെ മകനും ഭര്‍ത്താവും. ഇതിനപ്പുറം എന്ത് സൗന്ദര്യമാണുള്ളത്?

  Dulquer Salmaan's wish to his Father Mammootty

  കോടിക്കണക്കായ ആരാധകര്‍ മമ്മൂക്കയ്‌ക്കൊപ്പം ഒരു നിമിഷത്തിന് വേണ്ടി കൊതിക്കുമ്പോള്‍ ഓരോ ദിവസവും പുലരുന്നതു മുതല്‍ രാവേറും വരെ അദ്ദേഹത്തിനൊപ്പം നില്‍ക്കാനും നടക്കാനും യാത്ര ചെയ്യാനും ഈശ്വരന്‍ എനിക്ക് ഭാഗ്യം തന്നു. ആ ദാനത്തിന് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. സുകൃതം എന്ന വാക്കിന്റെ അര്‍ഥം ഞാനിപ്പോള്‍ അറിയുന്നു. മമ്മൂക്കയുടെ ഈ ജന്മദിനത്തില്‍ ഈശ്വരനോട് പ്രാര്‍ഥിക്കുന്നതും അതാണ്. ഇനിയും അങ്ങനെ തന്നെയാകണേ... ഞാന്‍ എന്നും കാണുന്ന സ്വപ്നത്തിന്റെ പേരാണ് മമ്മൂട്ടി. പ്രിയപ്പെട്ട മമ്മൂക്ക....നിങ്ങള്‍ ഈ ഭൂമിയില്‍ അവതരിച്ചില്ലായിരുന്നെങ്കില്‍.. എനിക്ക് നിശ്ചലം ശൂന്യമീ ലോകം.. എന്നുമാണ് ആന്റോ ജോസഫ് പറയുന്നത്.

  ചുംബന രംഗം ഭാര്യയ്ക്ക് ഇഷ്ടമല്ല; സാമന്തയ്ക്കൊപ്പമുള്ള ലിപ്‌ലോകില്‍ നിന്നും രാംചരണ്‍ മാറിയതിൻ്റെ കാരണമിതാണ്

  English summary
  Anto Joseph Opens Up About Megastar Mammootty's Wife Sulu And Mother's Love
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X