ജോർജുകുട്ടി കുടുങ്ങുമോ? ആരാധകരുടെ സംശയത്തിന് മറുപടിയുമായി മോഹൻലാൽ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ദൃശ്യം 2. ആശീർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ ചിത്രീകരണം നിർത്തിവെച്ച റാമിന് ശേഷം മോഹൻലാൽ ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രമാണിത്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്.

Drishyam 2

ലോക്ക് ഡൗൺ കാലത്ത് മോഹൻലാലിന്റെ ഒരൊറ്റ ഫോൺ കോളിൽ നിന്നാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗം ആരംഭിച്ചതെന്ന് ആന്റണി പെരുമ്പാവൂർ. . ഏറെ നാളായി മനസിൽ കരുതി വച്ചിരുന്ന 'ദൃശ്യം 2' എന്ന ചിത്രത്തിന്റെ തുടക്കം ആ വാക്കുകളിലൂടെ ആണെന്നും നിർമ്മാതാവ്. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. നമ്മളായി എന്തെങ്കിലും തുടങ്ങണം. ഇരുന്നാൽ ഇരുന്ന് പോകും. വരുന്നത് വരുന്നിടത്ത് വെച്ച് കാണാം. ടെൻഷനടിച്ചാൽ അതിനേ സമയം കാണു', എന്നായിരുന്നു മോഹൻലാലിന്റെ വാക്കുകൾ.

ചിത്രത്തിനെ കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ... ദൃശ്യത്തിലെ ജോർജ്കുട്ടിയുടെ ജീവിതം ആറ് വർഷം പിന്നിട്ടിരിക്കുന്നു. അയാളെക്കുറിച്ച് വീണ്ടും അന്വേഷണം വരുമോ, അയാൾ എങ്ങനെ സുരക്ഷിതനായി ജീവിക്കും എന്നുളള ചോദ്യങ്ങൾ മുന്നിലുണ്ട്. കുറ്റം ചെയ്ത ആളിൽ അതിന്റെ വേദന എക്കാലത്തും കൂടെയുണ്ടാകും. ആ വേദന ഏതെങ്കിലും ഒരു നിമിഷം പുറത്തു വന്നേക്കാം. ഓരോ വാക്കും സൂക്ഷിച്ച് മാത്രമേ ഉപയോ​ഗിക്കാനാകൂ. ഇതിനെല്ലാമുളള മറുപടിയാണ് 'ദൃശ്യം 2'. ലോകത്ത് പലയിടത്തും തിയറ്റർ തുറന്നുവെങ്കിലും പുതിയ സിനിമകൾ റിലീസിന് എത്താത്തതിനാൽ കാണാൻ ആളുകളില്ല. ഇവിടെ തീയറ്റർ തുറക്കുമ്പോൾ 'ദൃശ്യം 2'വുമായി ഞങ്ങൾ നിങ്ങളെ കാത്തുനിൽക്കും- മോഹൻലാൽ മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ പറയുന്നു.

60 ദിവസം ദൃശ്യം 2 ന്റെ ചിത്രീകരണം തീരുമെന്നാണ് പ്രതീക്ഷയെന്ന് ആന്റണി അഭിമുഖത്തിൽ പറയുന്നു. ചിത്രത്തിന്റെ തിരക്കഥ നൽകിയ ശക്തിയാണ് എല്ലാവിധ റിസ്കും എടുത്ത് ചിത്രീകരണം മുന്നോട്ട് കൊണ്ടുപോകാൻ കാരണം. ജോർജ്കുട്ടി കുടങ്ങുമോ എന്നതാണ് പലരുടേയും സംശയം. സിനിമ റിലീസ് ചെയ്ത് ആദ്യ ഷോ കഴിയുംവരെ മാത്രമേ ക്ലൈമാക്സിൽ ത്രില്ലുളളൂ. അതിന് ശേഷവും ആ ത്രിൽ നിലനിർത്തുന്ന സിനിമകൾ വിജയിക്കും. 'ദൃശ്യം 2' അത്തരമൊരു സിനിമയാണെന്ന് ഞാൻ കരുതുന്നു', ആന്റണി പെരുമ്പാവൂർ പറഞ്ഞു. ദൃശ്യം 2ന്റെ ചിത്രീകരണം ആരംഭിച്ചിട്ടുണ്ട്, കൊച്ചിയിലും തൊടുപുഴയിലുമാണ് ലോക്കേഷനുകൾ. കൊച്ചിയിലെ ചിത്രീകരണം പൂർത്തിയായതിന് ശേഷമായിരിക്കും സംഘം തെടുപുഴയിലേയ്ക്ക് പോകുക.. മോഹൻലാൽ ഉൾപ്പെടെ ആദ്യഭാഗത്തിലെ ഭൂരിഭാഗം താരങ്ങളും രണ്ടാം ഭാഗത്തിലുമുണ്ട്. ടീം അംഗങ്ങളുടെ കൊവിഡ് ടെസ്റ്റിന് ശേഷമാണ് ചിത്രീകരണം ആരംഭിച്ചിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X