ആന്റണിക്ക് പ്രമോഷൻ, എസ്.ഐ ആയി, ദൃശ്യം 2' ൽ മോഹൻലാലിനോടൊപ്പം ആന്റണി പെരുമ്പാവൂരും

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു മോഹൻലാൽ- ജീത്തു ജോസഫ് ചിത്രമാണ് ദൃശ്യം 2. 2013 ൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗംവലിയ വീജയമായിരുന്നു . ഇത് തന്നെയാണ് രണ്ടാം ഭാഗത്തിനായുള്ള ഫ്രേക്ഷകരുടെ ആകാംക്ഷ വർധിപ്പിക്കുന്നത്. നിരവധി സംശയത്തോടെയാണ് പ്രേക്ഷകർ ചിത്രത്തിനായി കാത്തിരിക്കുന്നത്. ജോർജ്ജ്കുട്ടി കുടുങ്ങിമോ എന്നാണ് ആരാധകർക്ക് അറിയേണ്ടത്. എന്നാൽ ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായിട്ടാണ് ദൃശ്യം 2 എത്തുന്നതെന്ന് ജീത്തു ജോസഫ് വെളിപ്പെടുത്തിയിരുന്നു. ചിത്രീകരണം പുരോഗമിക്കുകയാണ്.

Antony Perumbavoor-Drishyam

ഇപ്പോഴിത ദൃശ്യം2 നെ കുറിച്ച് മറ്റൊരു വാർത്ത പുറത്തു വരുകയാണ്. ചിത്രത്തിന്റെ നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ ഒരു പ്രധാനപ്പെട്ട വേഷത്തിൽ ദൃശ്യം2 ൽ എത്തുന്നു. എസ്.ഐ ആയാണ് ചിത്രത്തിൽ ആന്റണി പെരുമ്പാവൂരെത്തുന്നത്. ആദ്യ ഭാഗത്തിലും ചെറിയ റോളിൽ എത്തിയിരുന്നു. രാജാക്കാട് ജനമൈത്രി പോലീസ് സ്റ്റേഷനില്‍ ചാര്‍ജ് എടുക്കാന്‍ ആന്റണി എന്ന പോലീസുദ്യോഗസ്ഥന്‍ ബസില്‍ വരുന്നിടത്താണ് ദൃശ്യത്തിന്റെ ആദ്യ ഭാഗം ആരംഭിക്കുന്നത്. ദൃശ്യം 2ല്‍ നിർമ്മാതാവിന് മുഴുനീളം റോളായിരിക്കുമോ എന്നുള്ള ചർച്ചകൾ സോഷ്യൽ മീഡിയയും സിനിമ കേളങ്ങിൽ പുരോഗമിക്കുന്നുണ്ട്. പോലീസ് യൂണിഫോമിൽ നിൽക്കുന്ന ആന്റണി പെരുമ്പാവൂരിന്റെ ചിത്രങ്ങളും വൈറലാണ്.

ദൃശ്യത്തിന്റെ ആദ്യഭാഗത്തിലുള്ള ഭൂരിഭാഗം തരങ്ങളും രണ്ടാം ഭാഗത്തിലും എത്തുന്നുണ്ട്. ജോർജ്ജ്കുട്ടിയായി മോഹൻലാൽ എത്തുമ്പോൾ ഭാര്യ റാണിയായ മീന തന്നെയാണ് എത്തുന്നത്. ഹൻസിബ,എസ്തർ, സിദ്ദിഖ്, ആശ ശരത്ത് എന്നിവരും ആദ്യ ഭാഗത്തിലെ കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഇവരെ കൂടാതെ ഗണേഷ് കുമാര്‍, മുരളി ഗോപി, സായ് കുമാര്‍ തുടങ്ങിയ താരങ്ങളും ഇത്തവണ സിനിമയുടെ ഭാഗമാകുന്നുണ്ട്. ന്നാൽ ആദ്യഭാഗത്തിലേതുപോലെ ത്രില്ലർ ചിത്രമായിരിക്കില്ല ദൃശ്യം2. കുടുംബ ചിത്രമായിരിക്കും. ഒരു ദുരന്തത്തിൽ നിന്നും കുടുംബത്തെ രക്ഷിച്ച ജോർജുകുട്ടിയുടേയും കുടുംബത്തിന്റേയും പിന്നീടുള്ള ജീവിതമാണ് ദൃശ്യം - 2 വിലൂടെ പറയുന്നതെന്ന് സംവിധായകൻ ജീത്തു ജോസഫ് പറഞ്ഞിരുന്നു..

ജീത്തു ജോസഫ് തന്നെയാണ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ തന്നെയാണ് രണ്ടാം ഭാഗവും നിർമിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊച്ചിയിലും തൊടുപുഴയിലുമായിട്ടാണ് ചിത്രീകരണം നടക്കുന്നത്.സെപ്റ്റംബർ 21നാണ് 'ദൃശ്യം 2' ന്റെ ആദ്യ ഘട്ട ചിത്രീകരണം ആരംഭിച്ചത്. കൊവിഡ് ടെസ്റ്റിനെ വിധേയരായതിന് ശേഷമാണ് താരങ്ങളും അണിയറ പ്രവർത്തകരും സെറ്റിൽ എത്തിയിരിക്കുന്നത് ലൊക്കേഷൻ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്. '. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X