തീരുമാനിക്കുന്നത് എന്നിലെ പ്രേക്ഷകൻ; ഒരു സിനിമ മോഹൻലാൽ സാറിലേക്ക് എത്തിക്കുന്നതിങ്ങനെ; ആന്റണി പെരുമ്പാവൂർ

മോഹ​ൻലാലിന്റെ കരിയറിൽ വലിയ നിയന്ത്രണമുള്ള നിർമാതാവാണ് ആന്റണി പെരുമ്പാവൂർ. മോഹൻലാലിൽ ആന്റണിയുടെ അത്രയും സ്വാധീനമുള്ള മറ്റൊരു വ്യക്തിയും മലയാള സിനിമയിൽ ഇന്നില്ല. ആന്റണി പെരുമ്പാവൂർ-മോഹൻലാൽ കൂട്ടുകെട്ട് അടുത്ത കാലത്ത് പ്രേക്ഷകർക്കിടയിൽ വലിയ തോതിൽ ചർച്ചയായിട്ടുണ്ട്. കരിയർ ​ഗ്രാഫ് പരിശോധിച്ചാൽ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് മോഹൻലാൽ കടന്ന് പോകുന്നത്. ഒന്നിന് പിറകെ ഒന്നായി പരാജയങ്ങൾ ആരാധകരെ നിരാശപ്പെടുത്തി.

മലയാള സിനിമയിൽ കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കുള്ളിൽ വന്ന മാറ്റങ്ങളുടെയൊന്നും ഭാ​ഗമാകാൻ മോഹൻലാൽ തയ്യാറായില്ല എന്ന വിമർശനം ഉണ്ട്. പുതുമുഖ സംവിധായകരുടെ സിനിമകൾ ചെയ്യുന്നില്ല എന്നതാണ് പ്രധാന വിമർശനം. ഇതിൽ വലിയൊരു പങ്കും പഴി കേൾക്കുന്നത് ആന്റണി പെരുമ്പാവൂരിനാണ്. മോ​ഹൻലാലിലേക്ക് നേരിട്ട് ഒരു കഥയുമായി സമീപിക്കാൻ പറ്റില്ല. ആന്റണി പെരുമ്പാവൂർ മുഖേനെയേ മോഹൻലാലിനെ സമീപിക്കാൻ പറ്റൂ. മോഹൻലാലിന് ഇന്ന് സംഭവിച്ച വീഴ്ചയ്ക്ക് ഇതൊരു കാരണമാണെന്ന അഭിപ്രായം ഒരുപക്ഷത്തിനുണ്ട്.

Antony Perumbavoor, Mohanlal

അതേസമയം മോഹൻലാലിന്റെ കരിയറിലെ വളർച്ചയിൽ ആന്റണി പെരുമ്പാവൂർ വഹിച്ച പങ്ക് ചെറുതല്ല എന്ന അഭിപ്രായവും ഉണ്ട്. നേര് ആണ് മോഹൻലാലിനെ നായകനാക്കി ആന്റണി പെരുമ്പാവൂർ നിർമ്മിച്ച പുതിയ സിനിമ. മോഹൻലാലുമായുള്ള സഹകരണത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂർ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഒരു സിനിമയുടെ കഥ മോഹൻലാലിലേക്ക് എങ്ങനെ എത്തിക്കുന്നു എന്നതിനെക്കുറിച്ചാണ് നിർമാതാവ് സംസാരിച്ചത്. മൂവി വേൾഡ് മീഡിയയോ‌ടാണ് പ്രതികരണം.

കഥയുടെ തുടക്കം മുതൽ അവസാനം വരെ മോഹൻലാൽ സാർ ആ ക്യാരക്ടർ ചെയ്യുമ്പോൾ എന്നിലെ പ്രേക്ഷകന് തൃപ്തി തരുന്ന സിനിമയാണെന്ന് തോന്നുമ്പോൾ ആ സിനിമ നിർമ്മിക്കാൻ തീരുമാനിക്കുന്നു. വേറൊരാൾ നിർമ്മിക്കുന്ന സിനിമയാണെങ്കിലും എന്നിലെ പ്രേക്ഷകന് ഇഷ്ടപ്പെട്ടാൽ അത് സപ്പോർട്ട് ചെയ്യും. വിശ്വാസവും സ്നേഹവുമുള്ള ആളാണ് കഥ പറയുന്നതെങ്കിൽ, നമ്മളേക്കാൾ കൂടുതൽ ഉത്തരവാദിത്തമുള്ള ആളാണ് സംസാരിക്കുന്നതെങ്കിൽ തീർച്ചയായും അവരുടെ കൂടെ യാത്ര ചെയ്യാൻ കൂടുതൽ താൽപര്യമുണ്ടാകും.

Antony Perumbavoor, Mohanlal

ജിത്തു ജോസഫ് ഒരു ലെെൻ പറഞ്ഞാൽ മോഹൻലാൽ സാറിനോട് പറഞ്ഞാൽ ഇഷ്ടമാകാൻ സാധ്യതയുണ്ടോ എന്ന് ആദ്യം ചിന്തിക്കും. സാധ്യതയുണ്ടെങ്കിൽ ഞാൻ സംസാരിക്കാമെന്ന് പറയും. ഇതുവരെ അങ്ങനെ ചെയ്തതെല്ലാം ശരിയായാണ് സംഭവിച്ചത്. അങ്ങനെയുള്ള സിനിമകൾ ലാൽ സാർ വീണ്ടും ജിത്തുവുമായി ഇരുന്ന് കേൾക്കാറുണ്ട്. ഒരുപാട് വിജയങ്ങളുണ്ടായിട്ടുണ്ടെന്നും ആന്റണി പെരുമ്പാവൂർ ചൂണ്ടിക്കാട്ടി. ജിത്തു ജോസഫാണ് നേര് സംവിധാനം ചെയ്തിരിക്കുന്നത്. ഡിസംബർ 21 ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.

മോഹൻലാൽ-ജിത്തു ജോസഫ് കൂട്ടുകെ‌ട്ടിൽ പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയുണ്ട്. പ്രിയാമണി, സിദ്ദിഖ് തു‌ടങ്ങിയവർ നേരിൽ മറ്റ് പ്രധാന വേഷങ്ങൾ ചെയ്യുന്നു. അണിയറയിൽ ഒരുങ്ങുന്ന മറ്റ് സിനിമകളിലും മോഹൻലാൽ ആരാധകർക്ക് വലിയ പ്രതീക്ഷയുണ്ട്. റാം, മലൈക്കോട്ടെെ വാലിബൻ എന്നിവയാണ് മോഹൻലാലിന്റെ റിലീസ് ചെയ്യാനുള്ള സിനിമകൾ.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന റാമിന്റെ ചിത്രീകരണം പൂർത്തിയായിട്ടില്ല. ലിജോ ജോസ് പെല്ലിശേരിയാണ് മലൈക്കോട്ടെ വാലിബൻ സംവിധാനം ചെയ്യുന്നത്. മോഹൻലാലിനൊപ്പം ലിജോ ചെയ്യുന്ന ആദ്യത്തെ സിനിമയാണ് മലൈക്കോട്ടെെ വാലിബൻ. അടുത്ത വർഷം സിനിമ പ്രേക്ഷകരിലേക്ക് എത്തും.

Read more about: antony perumbavoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X