twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    സിനിമ ചർച്ചകൾ നടക്കുമ്പോൾ ലാൽ സാർ തന്നോട് ചോദിക്കും, 30 വർഷം മുമ്പത്തെ കഥ പറഞ്ഞ് ആന്റണി

    |

    മോഹൻലാലിന്റെ പേരിനോടൊപ്പം ഏറ്റവും കൂടുതൽ കേൾക്കുന്ന പേരാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂരിന്റേത്. താര രാജാവിന്റെ ഡ്രൈവറായി തുടങ്ങിയ ആന്റണി ഇന്ന് നടന്റെ കുടുംബത്തിലെ ഒരു ഒരു അംഗമാണ്. തന്റെ ജീവിത വിജയത്തിന് പിന്നിൽ മോഹൻലാൽ ആണെന്നാണ് അദ്ദേഹം പറയുന്നത്. സിനിമയിൽ കൊണ്ട് വരുന്നതിനോടൊപ്പം തന്നെ ആന്റണിയെ ക്യാമറയ്ക്ക് മുന്നിലേയ്ക്ക് കൊണ്ട് വന്നതും മോഹൻലാൽ തന്നെയാണ്. പ്രിയദർശൻ - മോഹൻലാൽ ചിത്രമായ കിലുക്കത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. കിലുക്കത്തിൽ തുടങ്ങി ബ്രോ ഡാഡി വരെ എത്തി നിൽക്കുമ്പോൾ 25-ലേറെ മോഹൻലാൽ സിനിമകളിലാണ് ആന്റണി പെരുമ്പാവൂർ വേഷമിട്ടിരിക്കുന്നത്.

    ഗുഡ് മോർണിംഗ് ശരിയാവാൻ മൂന്ന് , നാല് ടേക്ക് എടുത്തു, ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് അരുൺ രാഘാവ്ഗുഡ് മോർണിംഗ് ശരിയാവാൻ മൂന്ന് , നാല് ടേക്ക് എടുത്തു, ആദ്യം കിട്ടിയ ശമ്പളത്തെ കുറിച്ച് അരുൺ രാഘാവ്

    മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിലും ആന്റണി പെരുമ്പാവൂർ ഒരു വേഷത്തിൽ എത്തിയിരുന്നു. ലൂസിഫറും സംവിധാനം ചെയ്തത് ആശിർവാദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരായിരുന്നു. മോഹൻലാലിന്റെ സ്നേഹവും വിശ്വാസവുമാണ് നിർമ്മാതാവ് മുതൽ നടൻ വരെയുള്ള വേഷത്തിൽ തന്നെ എത്തിച്ചതെന്നാണ് ആന്റണി പറയുന്നത്. മാത്യഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

    ലാലേട്ടന്റെ വീടാണെന്ന് മറന്നു പോയി,പാതിരാത്രി മുറിയിലേയ്ക്ക് വന്നു, ആ സംഭവത്തെ കുറിച്ച് കലേഷ്ലാലേട്ടന്റെ വീടാണെന്ന് മറന്നു പോയി,പാതിരാത്രി മുറിയിലേയ്ക്ക് വന്നു, ആ സംഭവത്തെ കുറിച്ച് കലേഷ്

    സിനിമയിൽ  എത്തിയത്

    ലാൽ സാർ ഇല്ലെങ്കിൽ ഇന്ന് കാണുന്ന ആന്റണി പെരുമ്പാവൂർ ഉണ്ടാകില്ലെന്നാണ് അദ്ദേഹം പറയുന്നത്. ''മോഹൻലാലിന്റെ സ്നേഹവും വിശ്വാസവുമാണ് നിർമാതാവ് മുതൽ നടൻ വരെയുള്ള വേഷങ്ങളിൽ തന്നെ എത്തിച്ചതെന്നാണ് ആന്റണി പറയുന്നത്. "ലാൽ സാർ ഇല്ലായിരുന്നെങ്കിൽ ആന്റണി പെരുമ്പാവൂർ എന്ന ഇന്നത്തെ ഞാൻ ഉണ്ടാകില്ലായിരുന്നു. 30 വർഷം മുമ്പ് 'കിലുക്കം' എന്ന സിനിമയിലൂടെയാണ് ഞാൻ ആദ്യമായി വെള്ളിത്തിരയിൽ മുഖം കാണിക്കുന്നത്. റെയിൽവേ സ്റ്റേഷനിൽനിന്നു രേവതിയെ കയറ്റിക്കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവറായിട്ടാണ് ഞാൻ അഭിനയിച്ചത്. ആന്റണി എന്നായിരുന്നു ആ സിനിമയിലെ കഥാപാത്രത്തിന്റെയും പേര്''.

    സിനിമ ചെയ്തത്

    പ്രിയൻ സാറും ലാൽ സാറും അങ്ങനെയൊരു വേഷം ചെയ്യാൻ പറഞ്ഞപ്പോൾ അതു ചെയ്തെന്നു മാത്രം. പിന്നീട് പല സിനിമകളുടെ ചർച്ചകൾ നടക്കുമ്പോഴും ലാൽ സാർ ചോദിക്കും, 'ആന്റണി ഇതിൽ അഭിനയിക്കുന്നില്ലേ' എന്ന്. സത്യത്തിൽ ആ ചോദ്യമാണ് എന്നെ ഇത്രയും സിനിമകളിൽ എത്തിച്ചതെന്നാണ് ആന്റണി സിനിമ അഭിനയത്തിൽ എത്തിയതിനെ കുറിച്ച് പറയുന്നത്.

    ബോണസാണ്

    ഞാൻ ഒരു നടനാണെന്ന് ഇനിയും വിശ്വസിക്കാത്ത ഒരാളാണ് താനെന്നാണ് ആന്റണി പെരുമ്പാവൂർ പറയുന്നത്. നടൻ എന്ന നിലയിലുളള ജീവിതത്തെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മറുപടി.എന്റെ ജീവിതത്തിൽ ഇതുവരെ കിട്ടിയതെല്ലാം ബോണസാണ്. അഭിനയം എന്നു പറയുന്നത് എന്താണെന്നറിയാൻ എനിക്ക്‌ ലാൽ സാറിനെക്കാൾ വലിയൊരു അനുഭവമില്ല. അദ്ദേഹത്തിനൊപ്പം എത്രയോ വർഷങ്ങളായി നിഴൽ പോലെ ഞാനുണ്ട്. തന്റെ ആഗ്രഹം കുറെ നല്ല സിനിമകൾ ചെയ്യാനാണ്. നടൻ എന്നതിനെക്കാൾ നിർമാതാവ് എന്ന നിലയിലാണ് തനിക്ക്‌ മലയാള സിനിമയിൽ എന്തെങ്കിലുമൊക്കെ ചെയ്യാനുള്ളതെന്നാണ് തോന്നുന്നതെന്നും ആന്റണി പറയുന്നു.

    അഭിപ്രായം  പറയും

    ലാൽ സാർ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്', ലൂസിഫറിന്റെ രണ്ടാം ഭാഗമായ 'എമ്പുറാൻ' എന്നിവയടക്കം കുറേ നല്ല സിനിമകൾ മലയാളത്തിനു സമ്മാനിക്കണമെന്നാണ് എന്റെ ആഗ്രഹം. നിർമാതാവ് എന്ന വേഷത്തിൽ ലാൽ സാറിനൊപ്പം മുന്നോട്ടു പോകുമ്പോൾ അതിന്റെ കൂടെ വരുന്ന കൊച്ചു വേഷങ്ങളിൽ ഇനിയും പ്രത്യക്ഷപ്പെടുന്നതിൽ സന്തോഷമേയുള്ളുവെന്നും അദ്ദേഹം പറയുന്നു . കൂടാതെ ബ്രോ ഡാഡിയിലെ കഥാപാത്രത്തിനെ കുറിച്ചും പറയുന്നുണ്ട്. ആ പോലീസ് കഥാപാത്രത്തിന്റെ വിജയത്തിന് പിന്നിലെ എല്ലാ ക്രെഡിറ്റും കൊടുക്കുന്നത് പൃഥ്വിരാജിനാണ്. രാജുവിന്റെ സംവിധാന മികവിലാണ് തനിക്ക്‌ ആ പോലീസ് വേഷം അങ്ങനെ ചെയ്യാൻ പറ്റിയത്. ഏതെങ്കിലും സിനിമ ചെയ്തു കഴിയുമ്പോൾ അതിലെ എന്റെ വേഷത്തെപ്പറ്റി രാജുവും ജയസൂര്യയും അജു വർഗീസുമൊക്കെ വിളിച്ചു സംസാരിക്കാറുണ്ടെന്നും അഭിമുഖത്തിൽ പറയുന്നു,

    Read more about: antony perumbavoor mohanlal
    English summary
    Antony Perumbavoor Opens Up About How He Comes To acting , Latest interview Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X