twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബറോസിന്റെ ഒരു ദിവസത്തെ ഷൂട്ടിങ് ചെലവ് ലക്ഷങ്ങൾ, വെളിപ്പെടുത്തലുമായി ആന്റണി പെരുമ്പാവൂർ

    |

    മലയാളി പ്രേക്ഷകരുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. താരം ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിത സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ രംഗത്ത് എത്തിയിരിക്കുകയാണ്. ഹോളിവുഡ് സ്റ്റൈലിലാണ് ചിത്രം ഒരുങ്ങുന്നതെന്നാണ് നിർമ്മാതാവ് പറയുന്നു. വെള്ളിത്തിരയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളുപ്പെടുത്തിയത്.

    ഇരുപത് ലക്ഷം രൂപയാണ് ബറോസിന്റെ ഒരു ദിവസത്തെ നിര്‍മ്മാണച്ചെലവ്. മാർച്ച് 31 ന് ആണ് സിനിമയുടെചിത്രീകരണം ആരംഭിച്ചത്. ഫോര്‍ട്ട് കൊച്ചിയിലെ ബ്രണ്ടന്‍ ബോട്ടിയാര്‍ഡ് ഹോട്ടലില്‍ വെച്ച് ബറോസിന്റെ ചിത്രീകരണം ആരംഭിച്ചത്. തുടര്‍ന്ന് മഹാരാജാസ് കോളേജ്, ലോ കോളേജ്, കുമരകം, നെടുമ്പാശ്ശേരി വിമാനത്താവളം എന്നിവിടങ്ങളിലായി ഏപ്രില്‍ ഏഴ് മുതല്‍ ചിത്രീകരണം നടന്നുവെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു. കൊവിഡ് രണ്ടാം തരംഗത്തിനെ തുടർന്ന് സംസ്ഥാനത്ത് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രീകരണം നിർത്തിവെച്ചിരിക്കുകയാണ്.

    ലാലേട്ടന്റെ ആഗ്രഹം

    ത്രീഡിയില്‍ ഒരുക്കുന്നത് കൊണ്ട് തന്നെ സിനിമയ്ക്ക് ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമായിരുന്നു. പല ഘട്ടങ്ങളിലായി വിശദമായ ചർച്ചകൾ നടത്തിയിരുന്നു. ഒരു കാര്യം വിചാരിച്ചാല്‍ അത് നടത്തിയെടുക്കുന്ന ആളാണ് ലാൽ സാർ. സാറിന്റെ ആ സ്വഭാവം എനിക്ക് നല്ലതുപോലെ അറിയാം. ഒരു സിനിമ സംവിധാനം ചെയ്യുക എന്ന ആഗ്രഹം അദ്ദേഹത്തിന്റെ ചിന്തയിൽ വന്നിട്ട് കുറെ നാളുകൾ ആയി. എന്നാൽ കഴിഞ്ഞ രണ്ടര വർഷം മുൻപാണ് അദ്ദേഹം ഈ സിനിമയെ കുറിച്ച് ഗൗരവമായി കണ്ടെതെന്നു ആന്റണി പെരുമ്പാവൂർ പറയുന്നു.

     സംവിധാനം ചെയ്യൻ തീരുമാനിക്കുന്നത്

    അതേസമയം സംവിധാനത്തെ കുറിച്ച് താൻ ഒരിക്കൽ പോലും ചിന്തിച്ചിരുന്നില്ല എന്ന് നടൻ നേരത്തെ ഫിലിം കമ്പാനിയന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. എന്നാൽ ജിജോ വന്ന കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിനോട് ചെയ്യാൻ പോകുകയാണോ എന്ന് തിരക്കിയിരുന്നു. കഥ കേട്ടപ്പോൾ മുതൽ എന്നിലെ കുട്ടി ശല്യം ചെയ്യാൻ തുടങ്ങി. ഒടുവിൽ ജിജോയോട് സംവിധാനത്തെ കുറിച്ച് സൂചിപ്പിക്കുവാന്‍ പ്രേരിപ്പിക്കുകയും ചെയ്തുവെന്ന് മോഹൻലാൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു. അങ്ങനെയാണ് ബറോസ് എന്ന ചിത്രം സംവിധാനം ചെയ്യാൻ നടൻ തീരുമാനിക്കുന്നത്.

    സിനിമയുടെ പ്രമേയം

    കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ചിത്രമായിരിക്കും ബറോസ്. ലോകനിലവാരത്തിലുളള ഒരു ത്രീഡി ചിത്രമായിട്ടായിരിക്കും ബറോസ് തീയേറ്ററുകളിൽ എത്തുക. ഗാമയുടെ നിധിയുടെ കാവൽക്കാരനായ ബറോസിന്റേയും കുട്ടിയുടേയും കഥയാണ് ചിത്രം പറയുന്നത്. ഗാമയുടെനിധി സൂക്ഷിക്കുന്ന കാവൽക്കാരനായ ബറോസിന്റെ മുന്നിലേയ്ക്ക് ഗാമയുടെ പിന്തുടർച്ചക്കാരനായ കുട്ടി എത്തുന്നു. കടലിലൂടെ കുട്ടിയുടെ മുന്‍ഗാമികളെ കണ്ടെത്താന്‍ ബറോസ് നടത്തുന്ന യാത്രയാണ് സിനിമയുടെ ഇതിവൃത്തം.

    Recommended Video

    Mammootty speech About Mohanlal Directing Film
    താരങ്ങൾ

    പോർച്ചുഗീസ് പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തെ കൂടാതെ മറ്റ് ഇന്ത്യൻ ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിനെത്തുന്നുണ്ട്. മോഹൻലാലാണ് ബറോസ് ആയി ചിത്രത്തിൽ എത്തുന്നത്. പ്രതാപ് പോത്തന്‍, സ്പാനിഷ് നടി പാസ് വേഗ, നടന്‍ റാഫേല്‍ അമാര്‍ഗോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങളാണ്. നടൻ പൃഥ്വിരാജ് സുകുമാരനും ബറോസിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

    English summary
    Antony Perumbavoor Revealed The One Day Shooting Expenses Of Mohanlal-Prithviraj's Barroz
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X