twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ലാല്‍ സാര്‍ എന്നെ കൂടെ കൂട്ടിയത് പോലും സ്വപ്‌നം പോലെ തോന്നുന്നു: ആന്റണി പെരുമ്പാവൂര്‍

    By Prashant V R
    |

    മോഹന്‍ലാല്‍ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയനായ നിര്‍മ്മാതാവാണ് ആന്റണി പെരുമ്പാവൂര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലാലേട്ടനൊപ്പം ഡ്രൈവറായി ചേര്‍ന്ന ആന്റണി പിന്നീട് നിര്‍മ്മാണ രംഗത്തേക്കും എത്തുകയായിരുന്നു. 2003ല്‍ പുറത്തിറങ്ങിയ നരസിംഹം മുതലുളള മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അധികവും നിര്‍മ്മിച്ചത് ആന്റണി പെരുമ്പാവൂരായിരുന്നു. പ്രൊഡക്ഷന്‍ കമ്പനിയായ ആശീര്‍വാദ് സിനിമാസിന്റെ ബാനറിലാണ് അദ്ദേഹം സിനിമകള്‍ നിര്‍മ്മിച്ചിരുന്നത്. മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ നിരവധി വിജയ ചിത്രങ്ങള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിരുന്നു.

    നരസിംഹം മുതല്‍ ഇട്ടിമാണി വരെ 26 ചിത്രങ്ങളാണ് ആന്റണി പെരുമ്പാവൂരിന്റെ നിര്‍മ്മാണത്തില്‍ ഇറങ്ങിയത്. ഇതില്‍ ഒരു ചിത്രം മോഹന്‍ലാലിന്‌റെ മകന്‍ പ്രണവിനെ നായകനാക്കിയായിരുന്നു ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ചിരുന്നത്. അതേസമയം മോഹന്‍ലാല്‍ എന്ന മഹാനടനുമായുളള ബന്ധത്തെ കുറിച്ച് ഒരഭിമുഖത്തില്‍ ആന്റണി പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധേയമായി മാറിയിരുന്നു.

    ലാലേട്ടനെ

    ലാലേട്ടനെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ടുമുട്ടിയതും തുടര്‍ന്ന് അദ്ദേഹത്തിനൊപ്പമുളള യാത്രയെകുറിച്ചുമൊക്കെയാണ് ആന്റണി പെരുമ്പാവൂര്‍ മനസുതുറന്നത്. 32 വര്‍ഷം മുന്‍പ് അദ്ദേഹത്തിന്റെ ഒപ്പം വണ്ടി ഓടിക്കാന്‍ പോയ ആളാണ് താനെന്ന് ആന്റണി പറയുന്നു. ഒരു ചിത്രീകരണ സ്ഥലത്ത് താന്‍ ഓടിച്ചിരുന്ന വണ്ടിയില്‍ അദ്ദേഹം കയറുകയും തന്നോട് സ്‌നേഹം തോന്നി കൂടെകൂട്ടുകയുമായിരുന്നുവെന്നും നിര്‍മ്മാതാവ് പറയുന്നു.

    32 വര്‍ഷമായി

    32 വര്‍ഷമായി ഞാന്‍ ലാല്‍ സാറിന്റെ കൂടെ ആയിട്ട്. എന്റെ തുടക്കം വാഹനം ഓടിക്കല്‍ ആയിരുന്നു. പത്ത് വര്‍ഷം ജോലി ചെയ്തു. ഈ സാഹചര്യത്തിലേയ്ക്ക് എന്നെ വളര്‍ത്തികൊണ്ടുവന്നത് ലാല്‍ സാറാണ്. സിനിമ നിര്‍മ്മിക്കുന്നത് പോലും എന്റെ മനസില്‍ തോന്നിയിട്ടില്ല.

    അദ്ദേഹം എന്നെ കൂടെ കൂട്ടിയത് പോലും സ്വപ്‌നം പോലെ

    അദ്ദേഹം എന്നെ കൂടെ കൂട്ടിയത് പോലും സ്വപ്‌നം പോലെ തോന്നുന്നു. ആന്റണി പെരുമ്പാവൂര്‍ പറഞ്ഞു. അതേസമയം ചരിത്ര പശ്ചാത്തലത്തില്‍ ഒരുങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് ഈ കൂട്ടുകെട്ടില്‍ റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. മാര്‍ച്ചില്‍ റിലീസ് ചെയ്യാനിരുന്ന സിനിമ കോവിഡ് വ്യാപനം കാരണം മാറ്റിവെക്കുകയായിരുന്നു.

    ലോകമെമ്പാടുമുളള

    ലോകമെമ്പാടുമുളള തിയ്യേറ്ററുകളിലായി വമ്പന്‍ റിലീസിങ്ങിനൊരുങ്ങിയതായിരുന്നു മരക്കാര്‍. എന്നാല്‍ അപ്രതീക്ഷിത കോവിഡ് വ്യാപനം എല്ലാ പദ്ധതികളെയും തകിടംമറിക്കുകയായിരുന്നു. മരക്കാറിന് പുറമെ ലൂസിഫറിന്‌റ രണ്ടാം ഭാഗമായ എമ്പുരാന്‍, മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ്, ജീത്തു ജോസഫ് ചിത്രം ദൃശ്യം 2 എന്നിവയും മോഹന്‍ലാല്‍-ആന്റണി പെരുമ്പാവൂര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങളാണ്.

    Recommended Video

    Marakkar Arabikadalinte Simham wont release in OTT Platforms
    ദൃശ്യം 2വിന്‌റെ

    ദൃശ്യം 2വിന്‌റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആദ്യ ഭാഗത്തിന്റെ
    വലിയ വിജയത്തിന് പിന്നാലെയാണ് ദൃശ്യത്തിന് രണ്ടാം ഭാഗം വരുന്നത്. അണിയറയില്‍ ഒരുങ്ങിയ റാം എന്ന സിനിമ മാറ്റിവെച്ചാണ് മോഹന്‍ലാലും ജീത്തു ജോസഫും ദൃശ്യം 2വിനായി ഒന്നിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ആരാധകര്‍ ഒന്നടങ്കം ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ദൃശ്യം 2വിന് പുറമെ ബറോസും എമ്പുരാനുമെല്ലാം മോഹന്‍ലാല്‍ ആരാധകര്‍ ആകാംക്ഷകളോടെ കാത്തിരിക്കുന്ന സിനിമകളാണ്‌.

    Read more about: mohanlal antony perumbavoor
    English summary
    antony perumbavoor reveals about mohanlal
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X