വിവാഹ ഉടമ്പടി ചൊല്ലിയത് മോഹന്‍ലാല്‍! ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹനിശ്ചയ വീഡിയോ വൈറലാവുന്നു

കൊവിഡ് കാലം ചെന്നൈയിലായിരുന്നെങ്കിലും കഴിഞ്ഞ മാസമാണ് മോഹന്‍ലാല്‍ കൊച്ചിയിലുള്ള വീട്ടിലേക്ക് എത്തിയത്. ശേഷം പൊതുപരിപാടികളില്‍ കാര്യമായി പങ്കെടുത്തില്ലെങ്കിലും ഇപ്പോള്‍ ഒരു വിവാഹനിശ്ചയത്തില്‍ പങ്കെടുത്ത വിശേഷങ്ങളാണ് പുറത്ത് വരുന്നത്. മോഹന്‍ലാലിന്റെ നിഴല്‍, സന്തതസഹചാരി എന്നിങ്ങനെ വിശേഷിപ്പിക്കുന്ന വ്യക്തിയാണ് ആന്റണി പെരുമ്പാവൂര്‍.

ഡ്രൈവറായി മോഹന്‍ലാലിനൊപ്പം കൂടിയ ആന്റണി ഇപ്പോള്‍ മലയാള സിനിമയിലെ ഏറ്റവും വലിയ നിര്‍മാതാവാണ്. ആന്റണിയുടെ മകളുടെ വിവാഹനിശ്ചയത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് ഈ ദിവസങ്ങളില്‍ പുറത്ത് വന്നത്. മോഹന്‍ലാലും കുടുംബവുമായിരുന്നു ചടങ്ങിലെ ശ്രദ്ധാകേന്ദ്രം. ഇപ്പോഴിതാ വിവാഹനിശ്ചയ വീഡിയോ പുറത്ത് വിട്ട് എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍.

വിവാഹനിശ്ചയ വീഡിയോ കാണാം

ഓഗസ്റ്റ് മുപ്പതിനായിരുന്നു നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകളും ഡോക്ടറുമായ അനിഷയുടെ വിവാഹനിശ്ചയം നടത്തിയത്. ഡോക്ടര്‍ എമില്‍ വിന്‍സെന്റാണ് വരന്‍. ചെരുമ്പാവൂര്‍ ചക്കിയത്ത് ഡോ. വിന്‍സന്റിന്റെയും സിന്ധുവിന്റെയും മകനാണ് എമില്‍. 27 വര്‍ഷത്തോളം ഇരുകുടുംബംങ്ങളും തമ്മില്‍ അടുത്ത സൗഹൃദം കാത്ത് സൂക്ഷിക്കുന്നവരാണ്. അങ്ങനെയാണ് ആ സൗഹൃദം മക്കളുടെ വിവാഹത്തിലേക്ക് എത്തിയത്. ഡിസംബറിലാണ് ഇവരുടെ വിവാഹം തീരുമാനിച്ചിരിക്കുന്നത്.

Recommended Video

Marakkar Arabikadalinte Simham wont release in OTT Platforms
 വിവാഹനിശ്ചയ വീഡിയോ കാണാം

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു വിവാഹനിശ്ചയം നടത്തിയത്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വെച്ച് നടത്തിയ ചടങ്ങില്‍ 50 പേര്‍ മാത്രമാണ് പങ്കെടുത്തത്. ചടങ്ങില്‍ മോഹന്‍ലാലും കുടുംബവുമായിരുന്നു ശ്രദ്ധാകേന്ദ്രം. മോഹന്‍ലാലായിരുന്നു വിവാഹ ഉടമ്പടി വിളിച്ചു ചൊല്ലിയത്. ഇപ്പോഴിതാ വിവാഹ നിശ്ചയത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിക്കുകയാണ്. മോഹന്‍ലാല്‍ തന്നെയാണ് എമിലിനും അനിഷയ്ക്കും ആശംസ അറിയിച്ച് കൊണ്ട് വീഡിയോ പുറത്ത് വിട്ടത്.
വിവാഹനിശ്ചയ വീഡിയോ കാണാം

 വിവാഹനിശ്ചയ വീഡിയോ കാണാം

'എന്റെ സുഹൃത്ത് ആന്റണി പെരുമ്പാവൂരിന്റെയു ഡോ. വിന്‍സെന്റിന്റെയും മക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ സന്തോഷത്തോടെയായിരിക്കാന്‍ ആശംസകിക്കുകയാണ്' എന്നും പറഞ്ഞാണ് ഫേസ്ബുക്കിലൂടെ മോഹന്‍ലാല്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. മാതാപിതാക്കള്‍ വധു വരന്മാരെ വേദിയിലേക്ക് ആനയിക്കുകയും മോഹന്‍ലാല്‍ ഉടമ്പടി വായിക്കുന്നതും സുചിത്രയും മോഹന്‍ലാലും അത് കൈമാറുന്നതുമെല്ലാം വീഡിയോയില്‍ കാണാം. വേദിയില്‍ വധുവരന്മാര്‍ക്ക് ആശംസ അറിയിച്ച് കൊണ്ട് സുചിത്രയും സംസാരിച്ചിരുന്നു. സംവിധായകന്‍ ഭദ്രനും ചടങ്ങില്‍ സജീവ സാന്നിധ്യമായിരുന്നു.

വിവാഹനിശ്ചയ വീഡിയോ കാണാം

ഈ ദിവസം എന്റെ ജീവിതത്തില്‍ ഞാന്‍ സൂക്ഷിച്ച് വെക്കും. എല്ലാവരോടും നന്ദി പറയുന്നു. സ്‌നേഹം പറയുന്നു. എമിലിനും അനിഷയ്ക്കും എല്ലാവരുടെയും ആശീര്‍വാദം വേണമെന്നുമാണ് അവസാനം ആന്റണി പെരുമ്പാവൂര്‍ നന്ദിയായി പറഞ്ഞിരിക്കുന്നത്. സാധാരണ മോഹന്‍ലാലും സുചിത്രയും പൊതുപരിപാടികളില്‍ എത്തുമ്പോള്‍ മക്കള്‍ ഉണ്ടാവാറില്ലായിരുന്നു. ഇത്തവണ പ്രണവും ഒപ്പമുണ്ടായിരുന്നു എന്നതാണ് ശ്രദ്ധേയം. പൊതുവേദികളില്‍ നിന്നും ഓടിയൊളിക്കാറുള്ള പ്രണവിന്റെ ദൃശ്യങ്ങളും വൈറലായിരുന്നു.

വീഡിയോ കാണാം

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X