»   » ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

ഏട്ടനെ തള്ളി തള്ളി പ്രണവിനുമായി! ആദിയുടെ തള്ള് കളക്ഷന്‍ പുറത്ത്! കൊന്ന് കൊലവിളിച്ച് ട്രോളന്മാര്‍..!

Written By:
Subscribe to Filmibeat Malayalam

ജിത്തു ജോസ്ഫിന്റെ ചിറകിലേറിയായിരുന്നു താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ നായകനായിട്ടുള്ള അരങ്ങേറ്റം. ജനുവരി 26 ന് തിയറ്ററുകളിലേക്ക് എത്തിയ സിനിമ സൂപ്പര്‍ ഹിറ്റായിരുന്നു. ഇക്കൊല്ലത്തെ ആദ്യ ബ്ലോക്ബസ്റ്റര്‍ സിനിമയായിട്ടാണ് ആദി വിലയിരുത്തപ്പെട്ടത്. മോഹന്‍ലാല്‍ ആരാധകര്‍ വലിയ ആവേശത്തോടെ സ്വീകരിച്ച സിനിമ നൂറ് ദിവസം കഴിഞ്ഞിരിക്കുകയാണ്.

വിഷു ആശംസകളുമായി എത്തിയ സിനിമയുടെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂര്‍ ആദിയുടെ വിജയത്തെ കുറിച്ചും പറഞ്ഞിരുന്നു. സിനിമ കോടികള്‍ വാരിക്കൂട്ടി ഉയരങ്ങളിലെത്തിയ കാര്യമാണ് ആന്റണി പറഞ്ഞത്. മുന്‍പ് മോഹന്‍ലാലിന്റെ സിനിമകളുടെ കളക്ഷനെ കുറിച്ച് പഴികേട്ടിരുന്നത് പോലെ ആദിക്കും സംഭവിച്ചിരിക്കുകയാണ്. ഇതും തള്ളാണെന്നാണ് ചില ട്രോളന്മാര്‍ പറയുന്നത്.


ആദിയുടെ വിജയം

രാജാവിന്റെ മകന്റെ സിനിമ മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ചവെച്ചത്. വലിയ പ്രമോഷനുമായി എത്തിയ സിനിമയായിരുന്നതിനാല്‍ തുടക്കം തന്നെ ആദിക്ക് വലിയ പിന്തുണയായിരുന്നു കിട്ടിയത്. കേരള ബോക്‌സ് ഓഫീസിലും കൊച്ചി മള്‍ട്ടിപ്ലെക്‌സിലും പുതിയ റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയായിരുന്നു ആദി ജൈത്രയാത്ര നടത്തിയത്. അസാധ്യമായ മെയ്‌വഴക്കത്തോടെ ആക്ഷന്‍ രംഗങ്ങള്‍ ചെയ്യാന്‍ പ്രണവിന് കഴിഞ്ഞിരുന്നു എന്നതായിരുന്നു സിനിമയുടെ വിജയം. ഇപ്പോള്‍ സിനിമ കളക്ഷന്റെ കാര്യത്തില്‍ വലിയ ഉയരങ്ങളിലേക്ക് എത്തിയെന്നാണ് റിപ്പോര്‍ട്ട്.ആന്റണി പെരുമ്പാവൂര്‍

വിഷു ആശംസകളുമായി ഫേസ്ബുക്കില്‍ പോസ്റ്റിട്ട നിര്‍മാതാവ് ആന്റണി പെരുമ്പാവൂരാണ് ആദിയുടെ വിജയത്തെ കുറിച്ച് പറഞ്ഞത്. എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ വിഷു ആശംസകള്‍... ഒപ്പം നന്ദിയും, ആദി ഇത്ര വലിയ ഒരു വിജയം ആയി ആഘോഷിച്ചതിന്. ആദി റിലീസ് ചെയ്ത് 100 ദിവസങ്ങള്‍ കഴിയുമ്പോള്‍ 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണെന്ന് ഹാഷ് ടാഗിലൂടെയാണ് ആന്റണി പറയുന്നത്. ഇത് കാത്തിരുന്ന ട്രോളന്മാര്‍ വെറുതേ വിടുമോ.. മുന്‍പ് ലാലേട്ടന്റെ സിനിമകളുടെ കളക്ഷനെ കുറിച്ച് തള്ള് പറഞ്ഞത് പോലെ ആദിയും അങ്ങനെയാണെന്നാണ് പലരും പറയുന്നത്.


ചെക്കന്‍ പുലിയാണ്..

ആശീര്‍വാദ് സിനിമയുടെ ബാനറില്‍ നിര്‍മ്മിച്ച പ്രണവ് മോഹന്‍ലാലിന്റെ ആദ്യ സിനിമ തന്നെ അമ്പത് കോടി ക്ലബ്ബിലെത്തി. ശേഷം പ്രേക്ഷകര്‍ ചെക്കന്‍ പുലിയാണ് കേട്ടോ.. ആരും നേടാത്ത കാര്യം നേടിയിരിക്കുകയാണെന്നും പറയുന്നു.


എതിര്‍പ്പൊന്നുമില്ല..

ആന്റണി ചേട്ടന്‍ ഇങ്ങനെ തള്ളി മറിക്കുന്നതില്‍ ഞങ്ങള്‍ റിയല്‍ ഫൈറ്റേഴ്‌സിന് എതിര്‍പ്പ് ഒന്നുമില്ല. കളക്ഷന്റെ കാര്യം പറയുമ്പോള്‍ ആന്റണി പെരുമ്പാവൂര്‍ ഇത്തിരി കൂട്ടി പറയുമെന്നാണ് ചില ട്രോളന്മാര്‍ പറയുന്നത്.


വേറെ ആരുണ്ട്..

ആദ്യം അഭിനയിച്ച സിനിമയ്ക്ക് മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം കിട്ടി. ആദ്യം നായകനായി അഭിനയിച്ച സിനിമയ്ക്ക് കോടികള്‍.
സൗത്ത് ഇന്ത്യയില്‍ നിന്നും ആദ്യ സിനി തന്നെ 50 കോടി കളക്ഷന്‍ നേടിയ എതെങ്കിലും നടന്‍ വേറെ കാണുമോ?


തള്ളി കയറ്റിയതാണ്..

ആന്റണി പെരുമ്പാവൂര്‍ പ്രണവിനെയും 50 കോടി ക്ലബ്ബിലേക്ക് തള്ളി കയറ്റി. ഇത് കണ്ട പ്രേക്ഷകര്‍ ഇവനെയാരാ ഇവിടെ പിടിച്ചിരുത്തിയത്. അച്ഛനെ പോലെ തള്ളി കേറാനാണോ പോടെ വെളിയില്‍ എന്നും പറഞ്ഞ് ആട്ടി ഇറക്കി വിടുന്നു.ആര് വിശ്വസിക്കാന്‍

ആദി അമ്പത് കോടി ക്ലബ്ബിലെത്തിയെന്ന സത്യം പറയാന്‍ വരുന്ന ആന്റണി പെരുമ്പാവൂര്‍. ഇത് കേട്ട പ്രണവ് ഇതൊക്കെ ആരോട് പറയാനാണ്. അല്ലെങ്കില്‍ ഇത് കേട്ടാല്‍ ആരെങ്കിലും വിശ്വസിക്കുമോ എന്ന് ചോദിക്കുന്നു.


ഒന്ന് പോയി കാണ്

പ്രണവിന്റെ ആദി 50 കോടി ക്ലബ്ബിലെത്തി. ഇതൊക്ക കണ്ട് വായും പൊളിച്ചിരിക്കാന്‍ ഇക്കയോട് പറയുന്ന ഫാന്‍സ്. എന്നോട് വന്ന് സങ്കടം പറഞ്ഞിട്ട് യാതൊരു കാര്യവുമില്ലെന്ന് മമ്മൂട്ടിയുടെ മറുപടി. ആദ്യം ലാലിന്റെ പടം ഡിഗ്രേഡ് ചെയ്യുന്നത് നിര്‍ത്തി എന്റെ പടം തിയറ്ററില്‍ ഒന്ന് പോയി കാണുക എങ്കിലും ചെയ്തൂടേ... എന്ന് ചോദിക്കുന്നു.


സന്തോഷം..

തന്റെ ആദ്യ സിനിമ 50 കോടി ക്ലബ്ബില്‍ എത്തിയതറിഞ്ഞ പ്രണവ് മോഹ്ന്‍ലാലിന് സന്തോഷം കൊണ്ട് ഇരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ആര് സ്വന്തമാക്കും ഈ നേട്ടം.എങ്ങനെ സാധിക്കുന്നു...

താന്‍ നിര്‍മ്മിച്ച സിനിമ അമ്പത് കോടി നേടിയെന്ന് പറഞ്ഞ ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്. ഇതൊക്കെ നിനക്ക് എങ്ങനെ സാധിക്കുന്നുവെന്ന് ചോദിക്കുന്ന പ്രേക്ഷകനും.നിലവിളിച്ചോളു..

മമ്മൂക്കയുടെ പരോള്‍ പൊട്ടി എന്ന തരത്തില്‍ റിപ്പോര്‍ട്ടുകളുണ്ട്. ആ വിഷമത്തില്‍ നില്‍ക്കുന്നവര്‍ ഈ പോസ്റ്റില്‍ വന്ന് ഉറക്കെ നിലവിളിച്ചോട്ടെ.. കാരണം ആദി 50 കോടി ക്ലബ്ബിലെത്തിയിരിക്കുകയാണ്.ആന്റണി തള്ളാവൂര്‍

മുന്‍പ് പല സിനിമകളുടെയും കളക്ഷന്‍ പുറത്ത് വിട്ടതോടെ ആന്റണി പെരുമ്പാവൂരിന്റെ പേര് ആന്റണി തള്ളാവൂര്‍ എന്നാക്കിയിരിക്കുകയാണ്. കാരണം അതുപോലെയുള്ള തള്ളുകളാണ് വന്ന് കൊണ്ടിരിക്കുന്നത്. ലേശം ഉളുപ്പുണ്ടോ എന്ന് ചോദിക്കുന്ന പ്രേക്ഷകരുമുണ്ട്.
English summary
Antony Perumbavoor's facebook post Aadhi 50 crore club

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X