ട്രോളന്മാരെ വരെ കരയിപ്പിച്ച് ആന്റണി തള്ളാവൂര്‍! കളക്ഷന്‍ ലേശം തള്ളി പറയുമെങ്കിലും ആന്റണി പാവമാണ്..!

നടനവിസ്മയം മോഹന്‍ലാലിന്റെ കാര്‍ ഡ്രൈവറായി സിനിമാ ലോകത്തേക്ക് കടന്ന് വന്ന ആളാണ് ആന്റണി പെരുമ്പാവൂര്‍. കേവലം ഒരു ഡ്രൈവര്‍ എന്നതിലുപരി ഇന്ന് മോഹന്‍ലാലിന്റെ വിജയങ്ങളുടെ പിന്നില്‍ നില്‍ക്കുന്ന വലംകൈ ആന്റണിയാണ്. ആശീര്‍വാദ് ഫിലിംസ് എന്ന പേരില്‍ അദ്ദേഹം ആരംഭിച്ച സിനിമാ നിര്‍മാണ കമ്പനിയും വിജയമായിരുന്നു.

നിര്‍മാതാവ്, വിതരണക്കാരന്‍, പ്രദര്‍ശകന്‍, നടന്‍ എന്നിങ്ങനെ തന്റെ കഴിവിനനുസരിച്ചുള്ള കാര്യങ്ങളെല്ലാം സിനിമ മേഖലയില്‍ ആന്റണി ചെയ്യാറുണ്ട്. മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രമായിരുന്നു ആന്റണി നിര്‍മ്മിക്കാറുണ്ടായിരുന്നത്. അതിനാല്‍ തന്നെ സിനിമയുടെ കളക്ഷന്‍ ലേശം കൂട്ടി പറയാറുണ്ടെന്ന് പറഞ്ഞ് ആന്റണിയെ കളിയാക്കാന്‍ ട്രോളന്മാര്‍ക്കും ഇഷ്ടമായിരുന്നു.

 ആന്റണി പെരുമ്പാവൂര്‍

ആന്റണി പെരുമ്പാവൂര്‍

മലയാള സിനിമയിലെ പ്രമുഖരായ നിര്‍മാതക്കളില്‍ ഒരാളായ ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍ വിജയ സിനിമകളുടെ മാത്രം നിര്‍മാതാവായി മാറി കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ സിനിമകള്‍ മാത്രമായിരുന്നു ആശീര്‍വാദ് ഫിലിംസ് നിര്‍മിക്കാറുണ്ടായിരുന്നത്. പ്രണവ് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച ആദിയിലൂടെ അതിനും ഒരുമാറ്റം വന്നിരുന്നു. സിനിമയില്‍ അതിഥി താരങ്ങളായി മോഹന്‍ലാലും ആന്റണിയും പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

 നിര്‍മാണ വിജയം

നിര്‍മാണ വിജയം

മോഹന്‍ലാലിന്റെ കരിയറിലെ ഏറ്റവും വലിയ സൂപ്പര്‍ ഹിറ്റ് സിനിമയായ നരസിംഹമായിരുന്നു ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിച്ച ആദ്യ സിനിമ. 2000 ലായിരുന്നു ഷാജി കൈലാസിന്റെ സംവിധാനത്തില്‍ നരസിംഹം റിലീസിനെത്തിയത്. അവിടെ നിന്നും മോഹന്‍ലാലിന്റെ 23-ഓളം സിനിമകളായിരുന്നു നിര്‍മ്മിച്ചത്. പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തുന്ന ലൂസിഫറാണ് അടുത്തതായി നിര്‍മ്മിക്കുന്ന സിനിമ. ഈ വര്‍ഷം തന്നെ ലൂസിഫറിന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

 ആന്റണി തള്ളാവൂര്‍

ആന്റണി തള്ളാവൂര്‍

ആന്റണി പെരുമ്പാവൂര്‍ എന്ന പേര് മാറ്റി ട്രോളന്മാര്‍ വിളിക്കുന്നതാണ് ആന്റണി തള്ളാവൂര്‍. അതിന് പിന്നിലെ കാര്യം ആശീര്‍വാദ് ഫിലിംസ് നിര്‍മ്മിക്കുന്ന സിനിമകളുടെ കളക്ഷന്‍ ആന്റണിയുടെ തള്ള് കൂടി ചേര്‍ത്ത് വലിയൊരു സംഖ്യ ആക്കുമെന്നായിരുന്നു. പ്രണവ് മോഹന്‍ലാലിന്റെ ആദിയുടെ അമ്പത് കോടി ക്ലബ്ബിലെത്തിയെന്ന കാര്യം പറഞ്ഞപ്പോള്‍ ആന്റണിയെയും മോഹന്‍ലാലിനെയും ട്രോളന്മാര്‍ കൊന്ന് കൊലവിളിച്ചിരുന്നു. സംഭവം അങ്ങനെയാണെങ്കിലും ആന്റണിയുടെ ലാളിത്യ ജീവിതം കണ്ട് ട്രോളന്മാരുടെ വരെ മനസ് അലിഞ്ഞിരിക്കുകയാണ്.

ആദിയുടെ സെലിബ്രിഷേന്‍

ആദിയുടെ സെലിബ്രിഷേന്‍

ജിത്തു ജോസഫിന്റെ സംവിധാനത്തിലെത്തിയ പ്രണവ് മോഹന്‍ലാലിന്റെ ആദി നൂറ് ദിവസം കഴിഞ്ഞതിന്റെ ആഘോഷം സംഘടിപ്പിച്ചിരുന്നു. മോഹന്‍ലാലും കുടുംബവുമടക്കം സിനിമയില്‍ നിന്നുള്ള പ്രമുഖരും പങ്കെടുത്തിരുന്നു. പരിപാടിയ്ക്കിടെ മോഹന്‍ലാലിനും പ്രണവിനും ഇരിക്കാന്‍ കസേര കിട്ടിയിരുന്നെങ്കിലും അവര്‍ക്ക് മുന്നില്‍ നിലത്ത് കുത്തിയിരിക്കുന്ന ആന്റണിയുടെ ചിത്രമായിരുന്നു ഏറ്റവുമധികം വൈറലായത്.

 ആന്റണി രാജി വെക്കുക...

ആന്റണി രാജി വെക്കുക...

മമ്മൂട്ടിയുടെ സിനിമയെ തകര്‍ക്കാന്‍ നടക്കുന്നതായി ആന്റണിയ്‌ക്കെതിരെ ചിലര്‍ ആരോപണം ഉന്നയിച്ചിരുന്നു. ശേഷം ആന്റണിയ്‌ക്കെതിരെ പ്രതിഷേധവുമായി തലസ്ഥാനത്തേക്ക് പോവുന്ന ചില പ്രമുഖര്‍. അവരുടെ ആവശ്യം വൈറ്റ് 200 തിയറ്ററില്‍ വീണ്ടും റിറിലീസ് ചെയ്യുക. ഇക്കയുടെ ചവറ് പടങ്ങള്‍ 100 ദിവസം കളിപ്പിക്കുക എന്നതായിരുന്നു. അല്ലെങ്കില്‍ ആന്റണി രാജി വെക്കണം.

ആന്റണിയാണോ കാരണം..?

ആന്റണിയാണോ കാരണം..?

മമ്മൂട്ടി ചിത്രം അങ്കിള്‍ വാഷ് ഔട്ട് ആയതിന് കാരണം താനാണെന്ന് പറഞ്ഞ് കേള്‍ക്കുന്ന ആന്റണി പെരുമ്പാവൂര്‍ അവരോട് പറയുന്നതിങ്ങനെ.. മോനെ നിന്റെ ഇക്കാടെ പടമില്ലേ.. മാസ്റ്റര്‍പീസ്. ബജറ്റ് കൂടി ഒടുക്കം പടം റിലീസ് ചെയ്യാന്‍ പ്രൊഡ്യൂസര്‍ക്ക് പൈസ ഇല്ലാതായപ്പോള്‍ സഹായിച്ചതും റിലീസ് ചെയ്യിപ്പിച്ചതും ഈ ഞാനായിരുന്നു.

കഷ്ടമായി പോയി

കഷ്ടമായി പോയി

മോഹന്‍ലാലിനും പ്രണവിനും മുന്നില്‍ നിലത്ത് കുത്തിയിരിക്കുന്ന ആന്റണി പെരുമ്പാവൂര്‍. അത് കണ്ട ഹേയ്‌റ്റേഴ്‌സ് ഈ മനുഷ്യനെ ആയിരുന്നോ ഇത്രയും കാലം ട്രോളിയിരുന്നതെന്ന് ഓര്‍ത്ത് നിരാശപ്പെടുന്നു.

അങ്ങനെ പറഞ്ഞ് കളഞ്ഞല്ലോ..

അങ്ങനെ പറഞ്ഞ് കളഞ്ഞല്ലോ..

പ്രൊഡക്ഷന്റെ തകരാറ് മൂലം റിലീസ് വൈകേണ്ടി വന്ന ഇക്കയുടെ മാസ്റ്റര്‍പീസ് എന്റെ ഇടപെടല്‍ മൂലം റിലീസ് ആക്കിയ എന്നോട് തന്നെ അങ്കിളിനെ തകര്‍ക്കാന്‍ ആന്റണി പെരുമ്പാവൂര്‍ നടക്കുന്നു എന്ന് പറഞ്ഞ് കളഞ്ഞല്ലേ.. എല്ലാം നന്നായിട്ടുണ്ട്..

അതിനും കാരണം ആന്റണിയാണ്...

അതിനും കാരണം ആന്റണിയാണ്...

അടുത്ത വീട്ടിലെ ചേട്ടന്‍ മരിച്ചാലും അതിന് കാരണവും ആന്റണി പെരുമ്പാവൂര്‍ ആണെന്ന് പറയുന്നവരും കൂട്ടത്തിലുണ്ട്.

ബിഗ് സല്യൂട്ട്

ബിഗ് സല്യൂട്ട്

ജാഡയും അഹങ്കാരവും ഇല്ലാത്ത ഇത്രയ്ക്കും സിംപിളായ ഒരു പ്രൊഡ്യൂസര്‍ക്ക് ട്രോളന്മാരുടെ വക ബിഗ് സല്യൂട്ട്.

 എന്നാലും മോശമായി പോയി..

എന്നാലും മോശമായി പോയി..

പണ്ട് എന്നോട് മാസ്റ്റര്‍പീസിന്റെ പ്രൊഡ്യൂസര്‍ സിനിമ റിലീസ് ചെയ്യുന്നതിനായി ഇത്തിരി കാശിന് ചോദിച്ചു. അന്ന് ഞാന്‍ അത് കൊടുക്കുകയും ചെയ്തു. എന്നിട്ടാണ് ആ പടം റിലീസ് ചെയ്തത്. എന്നിട്ടാണ് അവര്‍ ഇപ്പോള്‍ ഇക്കയുടെ അങ്കിള്‍ ഞാന്‍ വാഷ് ഔട്ട് ചെയ്തു എന്ന് പറഞ്ഞ് നടക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X