For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആന്‍റണി പെരുമ്പാവൂരിന്‍റെ വഴിയെ നെല്‍സണ്‍ ഐപ്പും! രാജയെക്കാണാന്‍ ഇവരെത്തിയപ്പോള്‍! കാണൂ!

  |

  ലൂസിഫറിന് പിന്നാലെ മധുരരാജയും തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍-മമ്മൂട്ടി ബോക്‌സോഫീസ് താരപോരാട്ടം എന്നും പ്രേക്ഷകരെ ഹരം കൊള്ളിച്ചിട്ടേയുള്ളൂ. ഇപ്പോഴിതാ നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ അത്തരമൊരു മത്സരമാണ് ബോക്‌സോഫീസില്‍ അരങ്ങേറുന്നത്. പൃഥ്വിരാജ് സുകുമാരനെന്ന അഭിനേതാവിനേയും ഗായകനേയും നിര്‍മ്മാതാവിനേയുമൊക്കെയായിരുന്നു നേരത്തെ പ്രേക്ഷകര്‍ക്ക് പരിചിതമെങ്കില്‍ ഇപ്പോഴിതാ സംവിധായകനായും മികവ് തെളിയിച്ചിരിക്കുകയാണ് അദ്ദേഹം. അഹോരാത്രം നീണ്ടുനിന്ന പ്രയത്‌നത്തിനൊടുവില്‍ തിയേറ്ററുകളിലേക്കെത്തിയ ചിത്രത്തിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. ബോക്‌സോഫീസില്‍ നിന്നും 100 കോടി നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ചിത്രം. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

  മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് മധുരരാജ എത്തിയത്. 27 കോടി ബജറ്റിലാണ് ചിത്രമൊരുക്കിയത്. നെല്‍സണ്‍ ഐപ്പാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്. നിര്‍മ്മാതാവെന്ന നിലയില്‍ ശക്തമായ പിന്തുണയായിരുന്നു അദ്ദേഹം നല്‍കിയതെന്ന് വ്യക്തമാക്കി അണിയറപ്രവര്‍ത്തകര്‍ എത്തിയിരുന്നു. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തെക്കുറിച്ചും അവയെ അതിജീവിച്ചതിനെക്കുറിച്ചുമൊക്കെ വാചാലനായി അദ്ദേഹം രംഗത്തെത്തിയിരുന്നു. സിനിമയുടെ പ്രമോഷണല്‍ പരിപാടികളിലെല്ലാം അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. ലൂസിഫറിലെപ്പോലെ തന്നെ മധുരരാജയിലും നിര്‍മ്മാതാവ് പ്രത്യക്ഷപ്പെട്ടിരുന്നു. ഇതേക്കുറിച്ചറിയാന്‍ തുടര്‍ന്നുവായിക്കൂ.

  രാജയെക്കാണാനെത്തി

  രാജയെക്കാണാനെത്തി

  റിലീസ് ദിനത്തില്‍ രാജയെക്കാണാനായി ആരാധകര്‍ മാത്രമല്ല സിനിമാപ്രവര്‍ത്തകരുമെത്തിയിരുന്നു. രാജയുടെ ലുക്കിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ലുക്കുമായാണ് ഫാന്‍സ് പ്രവര്‍ത്തകര്‍ എത്തിയത്. ഗംഭീര സ്വീകരണമാണ് രാജയ്ക്ക് അവര്‍ നല്‍കിയത്. രാജയെക്കാണാനായി ലൂസിഫര്‍ നിര്‍മ്മാതാവായ ആന്റണി പെരുമ്പാവൂരും എത്തിയിരുന്നു. ആരാധകര്‍ക്കും നെല്‍സണ്‍ ഐപ്പിനുമൊപ്പവും നില്‍ക്കുന്ന അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ വൈറലായി മാറിയിരുന്നു. സ്വന്തം സിനിമയ്ക്ക് മാത്രമല്ല മറ്റ് ചിത്രങ്ങള്‍ക്കും പിന്തുണ നല്‍കുന്ന അദ്ദേഹത്തിന്‍രെ നല്ല മനസ്സിന് നന്ദി പറഞ്ഞായിരുന്നു ആരാധകരെത്തിയത്.

  ആശംസകള്‍

  ആശംസകള്‍

  മമ്മൂട്ടിക്കും സംഘത്തിനും ആശംസ നേര്‍ന്നതിന് ശേഷമാണ് അദ്ദേഹം മടങ്ങിയത്. എറണാകുളത്തെ സരിത തിയേറ്ററിലേക്കായിരുന്നു അദ്ദേഹമെത്തിയത്. മധുരരാജയുടെ ആദ്യ കാഴ്ചക്കാരിലൊരാളാവാനെത്തിയ അദ്ദേഹത്തെ കൗതുകത്തോടെയായിരുന്നു പലരും വീക്ഷിച്ചിരുന്നത്. തിയേറ്റര്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട് രൂക്ഷ വിമര്‍ശനമായിരുന്നു അദ്ദേഹത്തിനെതിരെ ഉയര്‍ന്നുവന്നത്. ലൂസിഫറിന്റെ 100 കോടി നേട്ടത്തില്‍ സന്തോഷം പ്രകടിപ്പിച്ചെത്തിയപ്പോഴും കടുത്ത വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു അദ്ദേഹത്തിന്.

  ആരാധകര്‍ക്ക് സന്തോഷം

  ആരാധകര്‍ക്ക് സന്തോഷം

  മോഹന്‍ലാലും മമ്മൂട്ടിയും സിനിമകളുമായെത്തിയതിന്റെ സന്തോഷത്തിലാണ് ഇരുവിഭാഗവും. ആരാധകര്‍ തമ്മിലുള്ള അനാരോഗ്യകരമായ മത്സരത്തെ ചെറുക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഫാന്‍സ് ഗ്രൂപ്പുകളില്‍ സജീവമായിരുന്നു. ബോക്‌സോഫീസിനെ പഴയ പ്രൗഢിയിലേക്കെത്തിച്ച മോഹന്‍ലാല്‍ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയുമായിട്ടായിരുന്നു എത്തിയത്. മമ്മൂട്ടിയും ഇതേ പാത തന്നെയാണ് പിന്തുടര്‍ന്നത്. എല്ലാ തരത്തിലുള്ള പ്രേക്ഷകര്‍ക്കും ആസ്വദിക്കാവുന്ന സിനിമയുമായാണ് അദ്ദേഹമെത്തിയത്.

   ലൂസിഫറിലെ രംഗം

  ലൂസിഫറിലെ രംഗം

  മോഹന്‍ലാലിന്റെ ജീവിതത്തില്‍ മാത്രമല്ല സിനിമയിലും സുപ്രധാന രംഗങ്ങളില്‍ ആന്റണി എത്താറുണ്ട്. ദൃശ്യം മുതലുള്ള മിക്ക സിനിമകളിലും അദ്ദേഹവും അഭിനയിച്ചിരുന്നു. അദ്ദേഹത്തോടുള്ള ബന്ധത്തെക്കുറിച്ച് ആന്റണി തന്നെ തുറന്നുപറഞ്ഞിരുന്നു. സ്റ്റീഫന്‍ നെടുമ്പള്ളിയായി മോഹന്‍ലാല്‍ എത്തിയപ്പോഴും ആന്റണി അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ക്ലൈമാക്‌സിനിടയിലെ സുപ്രധാന രംഗങ്ങള്‍ക്കിടയിലായിരുന്നു അദ്ദേഹത്തെ കണ്ടത്. വെറുതെ വന്ന് പോകുന്ന കഥാപാത്രമാണെങ്കില്‍ക്കൂടിയും ആ വരവിനും ആരാധകര്‍ കൈയ്യടിച്ചിരുന്നു.

  മധുരരാജയിലും

  മധുരരാജയിലും

  ആന്റണിയെപ്പോലെ തന്നെ സ്വന്തം സിനിമയില്‍ നെല്‍സണ്‍ ഐപ്പും മുഖം കാണിച്ചുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിട്ടുള്ളത്. സിനിമയുമായി ബന്ധപ്പെട്ട പ്രമോഷണല്‍ പരിപാടികളിലെല്ലാം അദ്ദേഹം സജീവമായി പങ്കെടുത്തിരുന്നു. റിലീസിന് ശേഷം ആരാധകര്‍ക്കൊപ്പം ചുവട് വെക്കുന്ന നിര്‍മ്മാതാവിനേയും നമ്മള്‍ കണ്ടിരുന്നു.

  English summary
  Antony Perumbavoor's wishes to Maduraraja team
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X