അത്ഭുതം തോന്നുന്ന നിമിഷങ്ങള്‍ പൃഥ്വിരാജ് നൽകിയിട്ടുണ്ട്! എമ്പുരാന്‍ ചിത്രീകരണത്തെക്കുറിച്ച് ആന്റണി

തെന്നിന്ത്യൻ സിനിമ ലോകത്തെ ഏറെ ചർച്ചയായ സിനിമയാണ ലൂസിഫർ. മോഹൻലാലിന പ്രധാന കഥാപാത്രമാക്കി നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ഇത്. 2019 ൽ പുറത്തിറങ്ങിയ ലൂസിഫർ മലയാളത്തിൽ വലിയ വിജയം നേടിയിരുന്നു. മോഹൻലാലിനെ കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ബോളിവുഡ് താരം വിവേക് വിവേക് ഒബ്റോയ് ആയിരുന്നു ലാലേട്ടന്റെ വില്ലനായി എത്തിയത്.

Antony Perumbavoor

മോഹന്‍ലാല്‍-പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പൂരാൻ . പ്രഖ്യാപനം മുതൽ ഏറെ ആകാംക്ഷയോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. ഇപ്പോഴിത എമ്പൂരാന്റെ ചിത്രീകരണത്തെ കുറിച്ച് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ.കലാഭവൻ ലണ്ടന്റെ ആഭിമുഖ്യത്തിൽ കഴിഞ്ഞ 150 ദിവസമായി നടന്നു വന്ന 'വീ ഷാൽ ഓവർകം' കാമ്പയിനിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. എമ്പുരാന്റെ ചിത്രീകരണം അധികം താമസമില്ലാതെ ആരംഭിക്കുമെന്നാണ് ആന്റണി പറയുന്നത്.

ലൂസിഫറില്‍ പൃഥ്വിരാജ് എത്തിയത് വളരെ യാദൃശ്ചികമാണെന്നാണ് ആന്റണി പറയുന്നത്. വളരെ നാളുകള്‍ക്ക് മുമ്പ് തന്നെ മുരളി ഗോപിയുമായൊരു സിനിമയുടെ ചര്‍ച്ചകള്‍ നടന്ന് വരുകയായിരുന്നു. ഹൈദരാബാദിലെ ഒരു ഷൂട്ടിങ് സൈറ്റിലെ സംസാരത്തിനിടെ മുരളി ഗോപി ലൂസിഫറിന്റെ കഥയെ പറ്റി പൃഥ്വിരാജിനോട് പറയുകയായിരുന്നു. , ഇത് കേട്ട പൃഥ്വി സിനിമ സംവിധാനം ചെയ്യാന്‍ താല്‍പര്യം പ്രകടിപ്പിക്കുകയുമായിരുന്നു.'

പൃഥ്വിരാജ് ആ സിനിമ കമ്മിറ്റ് ചെയ്ത സമയം മുതല്‍, അതിന്റെ പ്രമോഷന്‍ കഴിയുന്നത് വരെ കാണിച്ച ആത്മാർഥത വളരെ വലുതാണെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. ഒരുപാട് സംവിധാകരോടൊപ്പം സിനിമ ചെയ്തിട്ടുണ്ട്. എന്നാൽ അദ്ഭുതം തോന്നുന്ന നിമിഷങ്ങള്‍ പൃഥ്വിരാജ് നൽകിയിട്ടുണ്ട്. ലൂസിഫറിന്റെ മുഴുവന്‍ സംഭാഷണങ്ങളും അദ്ദേഹത്തിന് കാണാപാഠമായിരുന്നു.' 'ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാന്റെ പണിപ്പുരയിലാണ്. പൃഥ്വിരാജും മുരളി ചേട്ടനുമൊക്കെ ചിത്രവുമായി ബന്ധപ്പെട്ട ജോലികളിലാണ്, അതിന്റെ ധാരണയായിട്ടുണ്ട്. വലിയ താമസമില്ലാതെ തന്നെ ചിത്രീകരണം തുടങ്ങും. ലൂസിഫര്‍ പോലുള്ള ചിത്രങ്ങളുടെ വിജയമാണ് വീണ്ടും ഇതുപോലുള്ള ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യം തരുന്നത്.- ആന്റണി പെരുമ്പാവൂർ പറഞ്ഞു. എമ്പൂരാനിലെ താരങ്ങളെ കുറിച്ചോ മറ്റു അണിയറ പ്രവർത്തകരെ കുറിച്ചോയുള്ള വിവരം ഇത് പുറത്ത് വിട്ടിട്ടില്ല. പ്രേക്ഷകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X