അന്നേ അച്ഛനും മകനും ഇതൊക്കെ വിട്ടതാണ്; മക്കളെ ഇരുകൈകളിലും എടുത്ത് മോഹൻ‌ലാൽ, ഒപ്പം ആന്റണി പെരുമ്പാവൂരും!

കഴിഞ്ഞ ​ദിവസമായിരുന്നു മോഹൻലാലിന്റെ മകൾ വിസ്മയയുടെ മുപ്പത്തിമൂന്നാം പിറന്നാൾ. എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട തിരക്കിലായിരുന്നുവെങ്കിലും സമയം കണ്ടെത്തി അർധരാത്രി തന്നെ മകൾക്ക് പിറന്നാൾ ആശംസിച്ചുള്ള കുറിപ്പ് മോഹൻലാൽ പങ്കുവെച്ചു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി മക്കളുടെ പിറന്നാൾ ഓർത്തുവെച്ച് അവർക്ക് ആശംസകൾ നേരാൻ മോഹൻലാൽ മറക്കാറില്ല. വിസ്മയയ്ക്ക് മാത്രമല്ല പ്രണവിനും പിറന്നാൾ ആശംസകൾ നേർന്ന് മോഹൻലാൽ കുറിപ്പുകൾ പങ്കുവെക്കാറുണ്ട്. ഹാപ്പി ബെർത്ത് ഡെ മായക്കുട്ടി.

ഓരോ ദിവസവും നിന്നെ നിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിലേയ്ക്ക് നയിക്കട്ടെ. നിന്റെ ജീവിതത്തില്‍ സന്തോഷവും ചിരിയും നിറയ്ക്കട്ടെ. നിന്നില്‍ ഞാന്‍ വളരെ അഭിമാനിക്കുന്നു. എപ്പോഴും നിന്നെ സ്‌നേഹിക്കുന്നു... അച്ഛ എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.

Vismaya mohanlal Antony Perumbavoor

ഇത്തവണ വിസ്മയയുടെ പിറന്നാൾ ​ഗംഭീരമായിട്ടാണ് ആഘോഷിക്കപ്പെട്ടത്. പൊതുവെ മോഹന്‍ലാലിന്റെ മക്കളുടെ ബര്‍ത്ത് ഡെ ആശംസ പോസ്റ്റുകൾ പ്രത്യക്ഷപ്പെടും എന്നല്ലാതെ സെലിബ്രേഷന്റെ ചിത്രങ്ങളോ ഫോട്ടോയോ ഒന്നും പുറത്ത് വരാറില്ല. എന്നാൽ ഇത്തവണത്തെ പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും വിസ്മയ തന്നെ ഇൻസ്റ്റ​ഗ്രാം വഴി പങ്കിട്ടു.

താരപുത്രി തായ്ലന്റിൽ മോയ്തായ് എന്ന മാർഷൽ ആർട്ട് പഠിച്ചുകൊണ്ടിരിക്കുകയാണ്. ഒപ്പം പാട്ടും എഴുത്തും ഒക്കെയുണ്ട്. സ്കൂൾ, കോളജ് പഠനം പൂർത്തിയാക്കിയശേഷമാണ് എഴുത്തിലേക്കും മാർഷൽ ആർട്ട്സ് പഠിക്കാനുള്ള താൽപര്യവും വിസ്മയയ്ക്കുണ്ടായത്. തായ്ലന്റിൽ സുഹൃത്തുക്കൾക്കൊപ്പം തന്നെയാകണം ഇത്തവണ പിറന്നാൾ വിസ്മയ ആഘോഷിച്ചത്.

കാരണം മോഹൻലാലും സുചിത്രയുമെല്ലാം എമ്പുരാൻ റിലീസുമായി ബന്ധപ്പെട്ട തിരക്കിലാണ്. വെള്ള ഗൗണില്‍ ​ഗ്ലാമറസായി അതീവ സുന്ദരിയും സന്തോഷവതിയുമായി കേക്കിന് മുന്നിൽ ഇരിക്കുന്ന വിസ്മയയുടെ വീഡിയോ വൈറലാണ്. എന്നാൽ കമന്റ് ബോക്സ് താരപുത്രി ഓഫ് ചെയ്ത് വെച്ചിരുന്നു. വിസ്മയയ്ക്ക് മോഹൻലാലിന്റെ സന്തതസഹചാരിയും നിർമാതാവുമായ ആന്റണി പെരുമ്പാവൂരും ആശംസകൾ നേർന്ന് എത്തിയിരുന്നു.

വിസ്മയ കൈക്കുഞ്ഞായിരുന്നപ്പോഴുള്ള ഒരു അപൂർവ ഫോട്ടോ പങ്കുവെച്ചായിരുന്നു ആന്റണിയുടെ ആശംസ. പിറന്നാൾ ആശംസകൾ മായക്കുട്ടി എന്നാണ് ആന്റണി കുറിച്ചത്. ചിത്രത്തിൽ ഒരു വയസുകാരൻ പ്രണവിനേയും വിസ്മയയേയും മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനൊപ്പം കാണാം. മക്കൾ രണ്ടുപേരെയും ഇരുകൈകളിൽ മോഹൻലാൽ എടുത്തിരിക്കുകയാണ്.

Vismaya mohanlal Antony Perumbavoor

വിസ്മയ ജനിച്ച് മാസങ്ങൾ മാത്രം പിന്നിട്ടിതെ ഉണ്ടായിരുന്നുള്ളു. കറുപ്പും ചുവപ്പും കലർന്ന പുള്ളിയുടുപ്പായിരുന്നു വിസ്മയ ധരിച്ചിരുന്നത്. അച്ഛൻ മോഹൻലാലിനൊപ്പം വെള്ളകുർത്തയും പൈജാമയും ട്വിന്നിങ് ചെയ്ത് ധരിച്ചാണ് പ്രണവ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അടുത്ത കാലത്തായാണ് മാതാപിതാക്കളും മക്കളും ട്വിന്നിങ് ഡ്രെസ് ധരിച്ച് ഫോട്ടോകൾ പകർത്തുന്ന രീതി ട്രെന്റിങ്ങായത്. അതിനും വർഷങ്ങൾക്ക് മുമ്പ് ഈ സീനൊക്കെ മോഹൻലാലും പ്രണവും വിട്ടതാണെന്ന് വൈറൽ ഫോട്ടോയിൽ നിന്നും വ്യക്തം.

പ്രിന്റഡ് വൈറ്റ് ഷർട്ടും ലുങ്കിയുമായിരുന്നു ആന്റണിയുടെ വേഷം. മൂന്നാം മുറ സിനിമയ്ക്ക് ശേഷമാണ് ആന്റണിയും മോഹൻലാലും തമ്മിലുള്ള സൗഹൃദം തുടങ്ങുന്നത്. മോഹൻലാലിന്റെ ഡ്രൈവറായിട്ടായിരുന്നു തുടക്കം. എന്നാൽ ഇന്ന് ലാൽ കുടുംബത്തിലെ അം​ഗമാണ് ആന്റണി. മോഹൻലാലിന്റെ സാമ്പത്തീകം അടക്കമുള്ള കാര്യങ്ങൾ നോക്കി നടത്തുന്നത് ആന്റണിയാണ്.

മോഹൻലാലിന്റെ വിവാഹവും പ്രണവിന്റേയും വിസ്മയയുടേയും ജനനവുമെല്ലാം ആന്റണി കണ്ടതാണ്. അതുകൊണ്ട് തന്നെ അച്ഛന്റെ സഹോദരൻ എന്ന സ്ഥാനമാണ് ആന്റണിക്ക് പ്രണവിന്റേയും വിസ്മയയുടേയും മനസിൽ. എമ്പുരാൻ റിലീസ് ദിവസം സിനിമ കാണാൻ മോഹൻലാലിനും സുചിത്രയ്ക്കും ഒപ്പം പ്രണവും എത്തിയിരുന്നു. വർഷങ്ങൾക്കുശേഷം സിനിമയിൽ അഭിനയിച്ചശേഷം യാത്രകളുമായി വിദേശത്തായിരുന്നു പ്രണവ് മോഹൻലാൽ. പുതിയൊരു സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് താരപുത്രനിപ്പോൾ. ഭ്രമയു​ഗം ടീമിനൊപ്പമാണ് താരപുത്രന്റെ പുതിയ സിനിമ.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X