ലാലേട്ടനൊപ്പം 30 വര്‍ഷം! പുതിയ വീട്ടില്‍ ആന്റണിയ്ക്കും ഒരു മുറി,ലാലേട്ടന്റെ സ്‌നേഹത്തെ കുറിച്ച് താരം

മോഹന്‍ലാലിന്റെ ഡ്രൈവറായി ജോലി തുടങ്ങിയ ആന്റണി പെരുമ്പാവൂര്‍ ഇപ്പോള്‍വന്ന മലയാളത്തിലെ പ്രമുഖ നിര്‍മാതാവാണ്. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ഇതിനകം ഒട്ടനവധി സിനിമകള്‍ ആന്റണി നിര്‍മ്മിച്ചിരുന്നു. താന്‍ മോഹന്‍ലാല്‍ സാറിനൊപ്പം കൂടിയിട്ട് മുപ്പത് വര്‍ഷമായി എന്ന് ആന്റണി തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ തുറന്ന് പറച്ചില്‍.

മോഹന്‍ലാലിനെ ആദ്യമായി കാണുന്നത് പട്ടണപ്രവേശം എന്ന സിനിമയ്ക്ക് വേണ്ടിയുള്ള ഓട്ടത്തിനിടയിലാണ്. അന്ന് മുതല്‍ മോഹന്‍ലാലിനെ ലൊക്കേഷനിലേക്ക് വിളിച്ച് കൊണ്ട് വരുന്ന ജോലി തനിക്കായെന്ന് ആന്റണി പ റയുന്നു. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പരട്ടണപ്രവേശം എന്ന സിനിമയ്ക്ക് വേണ്ടിയായിരു്‌നനു അത്. പല താരങ്ങള്‍ക്ക് വേണ്ടിയും ഓടി കൊണ്ടിരിക്കെ ഒരു ദിവസം കൊച്ചി അമ്പലമുകളിലെ വീട്ടില്‍ പോയി മോഹന്‍ലാല്‍ സാറിനെ കൊണ്ട് വരാന്‍ പറഞ്ഞു. അന്നാണ് ലാല്‍ സാറിനെ അത്രയും അടുത്ത് കാണുന്നത്. യാത്രയ്ക്കിടെ ഒരക്ഷരം പോലും സംസാരിച്ചില്ല. രാജാവിന്റെ മകനും മുന്തിരിത്തോപ്പുകളും താളവട്ടവും തൂവാനത്തുമ്പികളും വന്ന കാലമാണ്.

antony-mohanlal

ലാല്‍ സാറിനെയും കൊണ്ടാണ് ഷൂട്ടിംഗ് കഴിഞ്ഞ് തിരുവനന്തപുരത്തുള്ള വീട്ടിലേക്ക് പോയ്ത. അന്ന് ലാല്‍ സാറിനുണ്ടായിരുന്നത്് കോണ്ടസ കാറായിരുന്നു. വീട്ടിലെത്തിയപ്പോള്‍ എവിടെ താമസിക്കുന്നുമെല്ലാം ഞാന്‍ ആലോചിച്ചു. വൈകീട്ട് ലാല്‍ സാര്‍ പറഞ്ഞു, അത് ആന്റണിയുടെ മുറിയാണെന്ന്. എന്റെ വീട്ടില്‍ പോലും എനിക്കൊരു മുറി എന്ന് പറയാനില്ലായിരുന്നു. ഇവിടെ എനിക്ക് സ്വന്തമായി ഒരു മുറി തന്നിരിക്കുന്നു.

പിന്നീട് ലാല്‍ സാര്‍ വീട് വെക്കാന്‍ തുടങ്ങുമ്പോള്‍ പോലും അതില്‍ ആന്റണിയുടെ മുറി എന്നൊരു മുറി ഉണ്ടാകുമായിരുന്നു. അങ്ങനെ ഞാന്‍ ഓട്ടം തുടങ്ങി. ഇതു ആ യാത്രയുടെ മുപ്പതാം വര്‍ഷമാണ്. 10 വര്‍ഷമേ ഞാന്‍ ഡ്രൈവ് ചെയ്തിട്ടുള്ളു. അപ്പോഴേക്കും പുതിയ ഡ്രൈവര്‍മാരെത്തി. എനിക്ക് ലാല്‍ സാര്‍ വേറെ ജോലികള്‍ പലതും തന്നു. പലരും പിന്നീട് നിങ്ങള്‍ ലാല്‍ സാറിന്റെ മാനേജരാണോ എന്ന് ചോദിക്കുമ്പോള്‍ ഞാന്‍ പറയും, അല്ല ഡ്രൈവറാണെന്ന്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ പദവി അത് തന്നെയാണെന്നും ആന്റണി പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X