മമ്മൂക്കയെ പോലെ ലാലേട്ടനൊപ്പം നിന്ന മറ്റൊരാളില്ല! അദ്ദേഹമാണ് കരുത്ത്, ആന്റണി പെരുമ്പാവൂര്‍ പറയുന്നു!
നടനവിസ്മയം മോഹന്‍ലാലിന്റെ ഡ്രൈവറുടെ വേഷത്തിലെത്തി ഇന്ന് മലയാളത്തിലെ പ്രമുഖ നിര്‍മാതാവായി മാറിയ താരമാണ് ആന്റണി പെരുമ്പാവൂര്‍. ആശീര്‍വാദ് ഫിലിംസിന്റെ ബാനറില്‍ ആന്റണിയുടെ നിര്‍മാണത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രമായ ഒടിയന്‍ ഡിസംബര്‍ പതിനാലിന് തിയറ്ററുകളിലേക്ക് എത്തുകയാണ്. അതിനിടെ മോഹന്‍ലാലിനെ കുറിച്ചുള്ള ഒരുപാട് കാര്യങ്ങളാണ് ആന്റണി തുറന്ന് സംസാരിച്ചിരിക്കുന്നത്.

താന്‍ മോഹന്‍ലാല്‍ സാറിനൊപ്പം കൂടിയിട്ട് മുപ്പത് വര്‍ഷമായെന്നും അദ്ദേഹത്തെ ആദ്യമായി കണ്ടത് മുതലുള്ള കാര്യങ്ങളും ആന്റണി പറഞ്ഞിരുന്നു. ഇപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലുള്ള സ്‌നേഹ ബന്ധത്തെ കുറിച്ചാണ് താരം പറയുന്നത്. മമ്മൂക്കയോ, ലാല്‍ സാറോ എത്തിയാല്‍ ഇരുവീടുകളിലും വലിയ ആഘോഷമായിരിക്കും. പ്രതിസന്ധി ഘട്ടങ്ങളില്‍ മമ്മൂക്കയെ പോലെ അദ്ദേഹത്തിനൊപ്പം നിന്ന മറ്റൊരാളില്ല.
മമ്മൂട്ടി ഒപ്പമുണ്ടെന്നറിയുമ്പോള്‍ ഞങ്ങള്‍ കരുത്തരാകും. ഇന്‍ഡസ്ട്രിയില്‍ വളരാന്‍ എന്നെയും അദ്ദേഹം ഒരുപാട് സഹായിച്ചിട്ടുണ്ട്. എല്ലാ കാര്യത്തിലും ശരിയായ ഉപദേശം അദ്ദേഹം നല്‍കും. വിഷമിപ്പിക്കണമെന്ന ഉദ്ദേശത്തോടെ അദ്ദേഹം ഒരിക്കലും സംസാരിച്ചിട്ടില്ല. സ്‌നേഹത്തോടും തുറവിയോടെയുമാണ് വിപരീതാഭിപ്രായങ്ങള്‍ പറയുക. അപ്പുവിന്റെ (പ്രണവിന്റെ) ആദ്യ സിനിമ റിലീസ് ആകുന്നതിന് മുന്‍പ് മമ്മൂക്കയുടെ വീട്ടിലെത്തി. അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങണമെന്ന് പറഞ്ഞത് ലാല്‍ സാറാണെന്നും ആന്റണി പറയുന്നത്.


Click it and Unblock the Notifications