അത് വരെ സീറോ ബാലന്‍സ് ആയിരുന്നു! അങ്കമാലി ഡയറീസ് കൊണ്ട് വന്ന ഭാഗ്യത്തെ കുറിച്ച് ആന്റണി
ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത അങ്കമാലി ഡയറിസീലൂടെ വെള്ളിത്തിരയിലെത്തിയ പുതുമുഖമാണ് ആന്റണി വര്‍ഗീസ്. പെപ്പെ എന്ന കഥാപാത്രത്തിലൂടെ ആദ്യ സിനിമയിലൂടെ തന്നെ ആന്റണി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നാലെ നായകനായി അഭിനയിച്ച സിനിമകളെല്ലാം ഹിറ്റായതോടെ ആന്റണി ശ്രദ്ധിക്കപ്പെട്ടു. ഇപ്പോള്‍ തമിഴിലും താരം പ്രശസ്തി ആര്‍ജിച്ചു.
അങ്കമാലി ഡയറിസീല്‍ അഭിനയിച്ചതിന് ശേഷമാണ് തനിക്ക് കുറച്ച് ക്യാഷ് ഒക്കെ കിട്ടിയതെന്ന് പറയുകയാണ് ആന്റണിയിപ്പോള്‍. അതിന് മുന്‍പ് വരെ എന്റെ അക്കൗണ്ട് സീറോ ബാലന്‍സ് ആയിരുന്നു. സിനിമ അല്ലാതെ തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മറ്റൊരു കാര്യം യാത്രയാണ്. ഇതുവരെ പന്ത്രണ്ടോളം രാജ്യങ്ങള്‍ യാത്ര ചെയ്തു.

പ്രേക്ഷകര്‍ നല്‍കുന്ന കൈയ്യടിയും ആര്‍പ്പു വിളിയുമെല്ലാം ഒരു നടനെന്ന നിലയില്‍ വലിയ ഊര്‍ജ്ജമാണ് നല്‍കുന്നതെന്നും താരം പറയുന്നു. അങ്കമാലി ഡയറിസീലെ പെപ്പെ എന്ന പേരിലാണ് ഇപ്പോഴും ആരാധകര്‍ എന്നെ സ്‌നേഹത്തോടെ വിളിക്കുന്നത്. ജെല്ലിക്കെട്ടാണ് അവസാനം തിയറ്ററുകളിലേക്ക് എത്തിയത്. ഇപ്പോള്‍ ആനപ്പറമ്പിലെ വേള്‍ഡ് കപ്പ് എന്ന ചിത്രത്തിലും അജഗജാന്തരമെന്ന ചിത്രത്തിലുമാണ് ആന്റണി അഭിനയിക്കുന്നത്.


Click it and Unblock the Notifications











