»   » ലാലേട്ടന്‍റെ പ്രതികരണത്തില്‍ ഏറെ സന്തോഷം, ഡബിള്‍ ഹാപ്പിയെന്ന് ആന്‍റണി വര്‍ഗീസ്!

ലാലേട്ടന്‍റെ പ്രതികരണത്തില്‍ ഏറെ സന്തോഷം, ഡബിള്‍ ഹാപ്പിയെന്ന് ആന്‍റണി വര്‍ഗീസ്!

Written By:
Subscribe to Filmibeat Malayalam

കഴിഞ്ഞ ദിവസമാണ് സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍ എന്ന സിനിമ റിലീസ് ചെയ്തത്. ലിജോ ജോസിനൊപ്പം പ്രവര്‍ത്തിച്ച പരിചയവുമായാണ് ടിനു പാപ്പച്ചന്‍ സ്വന്തമായി സിനിമ സംവിധാനം ചെയ്തത്. മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ടീസറും ട്രെയിലറും പുറത്തുവന്നപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആവേശത്തിലായിരുന്നു. ചിത്രം തകര്‍ക്കുമെന്ന് ആരാധകര്‍ തുടക്കത്തിലേ വിലയിരുത്തിയിരുന്നു.

ഫോണിലൂടെയാണ് പ്രൊപ്പോസ് ചെയ്തത്, 14 വര്‍ഷം മുന്‍പ് ദിവ്യയോട് പ്രണയം അറിയിച്ചതിനെക്കുറിച്ച് വിനീത്!

അങ്കമാലിക്ക് ശേഷം നായകനായെത്തിയ ചിത്രത്തിന് നല്ല പ്രതികരണം ലഭിക്കുന്നതിന്‍രെ സന്തോഷത്തിലാണ് ആന്റണി വര്‍ഗീസ്. സിനിമയെന്ന സ്വപ്‌നവുമായി നടന്നിരുന്ന ആ കാലഘട്ടത്തെക്കുറിച്ച് ഇപ്പോഴും ഓര്‍ക്കാറുണ്ടെന്ന് താരം പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിച്ചത്.

Odiyan: മമ്മൂട്ടിയുടേത് സൗഹൃദ സന്ദര്‍ശനം, ഒടിയന്‍ മാണിക്യന്‍റെ ഗുരുവാകാനെത്തുന്നത് ബോളിവുഡ് താരം!

സെലിബ്രിറ്റിയായതിന് ശേഷമുള്ള മാറ്റം

അങ്കമാലിയിലെപ്പോലെ തന്നെ കട്ട ലോക്കലായാണ് താന്‍ ഇപ്പോഴും നടക്കുന്നതെന്ന് ആന്റണി പറയുന്നു. ഡിയോ ഓടിച്ച് ടൗണില്‍ പോയി ചായ കുടിക്കുകയും കൂട്ടുകാര്‍ക്കൊപ്പം പന്തുകളിക്കുകയും ചെയ്യാറുണ്ട്. പഴയത് പോലെ വായനോട്ടം ഇപ്പോള്‍ നടക്കുന്നില്ലെന്നാണ് പ്രധാന പ്രശ്‌നം. മുന്‍പ് എവിടെപ്പോയി നിന്ന് വേണേലും നോക്കാമായിരുന്നു. സെലിബ്രിറ്റി ആയതില്‍പ്പിന്നെ അക്കാര്യത്തില്‍ നിയന്ത്രണം വന്നു. വേറെ പറയത്തക്ക മാറ്റമൊന്നും ജീവിതത്തില്‍ സംഭവിച്ചിട്ടില്ലെന്നാണ് ആരാധകരുടെ പെപ്പെ പറയുന്നത്.

ആരാധകപിന്തുണയില്‍ ഏറെ മുന്നില്‍

ആദ്യ സിനിമ ഇറങ്ങിയപ്പോള്‍ മുതല്‍ സിനിമാലോകവും പ്രേക്ഷകരും ഏറ്റെടുത്തിരിക്കുകയാണ് ഈ നായകനെ. സോഷ്യല്‍ മീഡിയയിലൂടെ മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സെലിബ്രിറ്റിയായതിനെക്കുറിച്ച് സ്ഥിരീകരിക്കുന്നതിനായി ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കുമൊക്കെ തുറന്നുനോക്കാറുണ്ടെന്നും താരം പറയുന്നു. കണ്ടയുടനെത്തന്നെ ആളുകള്‍ ഓടിവന്ന് സെല്‍ഫിയെടുക്കുന്നതിനെക്കുറിച്ചൊന്നും ഒരിക്കലും ചിന്തിച്ചിരുന്നില്ല.

വിവാഹത്തെക്കുറിച്ച്

അനിയത്തിയുടെ കല്യാണം കഴിഞ്ഞതിന് ശേഷമേ താന്‍ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ. ഇപ്പോള്‍ വിവാഹം വേണ്ടെന്ന നിലപാടിലാണ് അവള്‍. അതുകൊണ്ട് തന്നെ തനിക്കും ഇപ്പോള്‍ അത്തരത്തിലൊരു ചിന്തയില്ല. നല്ല സിനിമകളുടെ ഭാഗമാവുക, പ്രഗത്ഭര്‍ക്കൊപ്പം പ്രവര്‍ത്തിച്ച് മുന്നേറുക, ഇത്തരം കാര്യങ്ങള്‍ക്കാണ് താന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നതെന്നും താരം വ്യക്തമാക്കുന്നു. സിനിമയിലെത്തിയതിന് ശേഷം വിവാഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറിയോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടിയും താരം നല്‍കിയിട്ടുണ്ട്.

അന്ന് മൈന്‍ഡ് ചെയ്യാത്തവര്‍ ദു:ഖിക്കണം

എറണാകുളം മഹാരാജാസിലാണ് ആന്റണി പഠിച്ചത്. കോളേജ് പഠനത്തിനിടയില്‍ അന്ന് മിണ്ടാതിരുന്നവരൊക്കെ ഇപ്പോള്‍ തനിക്ക് മെസ്സേജ് അയയ്ക്കാറുണ്ടെന്ന് താരം പറയുന്നു. വരുന്ന സന്ദേശങ്ങള്‍ക്ക് താന്‍ കൃത്യമായ മറുപടി നല്‍കാറുണ്ട്. തിരിച്ച് മിണ്ടിയില്ലെങ്കില്‍ അവരും നമ്മളും തമ്മില്‍ വ്യത്യാസമുണ്ടാവില്ലല്ലോ, അന്ന് അവഗണിച്ചവര്‍ക്ക് ഇന്ന് വേദന തോന്നുന്നിടത്താണ് ഹീറോയിസമെന്നും താരം പറയുന്നു.

ചേട്ടനെപ്പോലെയാണ്

ലിജോ ചേട്ടനായാലും ചെമ്പന്‍ ചേട്ടനായാലും സഹോദരനെപ്പോലെയാണ് തന്നോട് പെരുമാറുന്നത്. സംവിധായകന്റെയോ നിര്‍മ്മാതാവിന്റെയോ ജാഡ ഇതുവരെ ലിജോ ചേട്ടന്‍ കാണിച്ചിട്ടില്ലെന്നും പെപ്പെ പറയുന്നു. നല്ലൊരു ടീമിനൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്‍രെ ചാരിതാര്‍ഥ്യത്തിലാണ് ഈ താരം.

മോഹന്‍ലാലിന്‍രെ പ്രതികരണം

സിനിമ റിലീസ് ചെയ്തതിന് ശേഷം മോഹന്‍ലാല്‍ നല്‍കിയ പ്രതികരണമാണ് ഏറെ സന്തോഷിപ്പിച്ചത്. സിനിമ കണ്ടതിന് ശേഷം അദ്ദേഹത്തിന് നേരില്‍ കാണാന്‍ സാധിച്ചിട്ടില്ല. സിനിമയെക്കുറിച്ചും തന്റെയും ചെമ്പന്‍ ചേട്ടന്റെയും പ്രകടനത്തെക്കുറിച്ചൊക്കം ലാലേട്ടന്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു . ഇതാണ് താന്‍ ഏറ്റവുമധികം വിലമതിക്കുന്നത്.

മഞ്ജു വാര്യരിനൊപ്പം അഭിനയിക്കണം

വിജയ് സേതുപതി, അമീര്‍ ഖാന്‍ എന്നിവരെ ഏറെ ഇഷ്ടപ്പെടുന്ന താരത്തിന് മഞ്ജു വാര്യരോടൊപ്പം അഭിനയിക്കണമെന്നാണ് ആഗ്രഹം. ബോളിവുഡിലാണെങ്കില്‍ ആലിയ ഭട്ടിനൊപ്പം അഭിനയിക്കാനാണ് താല്‍പര്യമെന്നും താരം പറയുന്നു.

ആന്‍റണിയുടെ പോസ്റ്റ് കാണൂ

ആന്‍റണിയുടെ പോസ്റ്റ് കാണൂ

English summary
Antony Varghese about mohanlal.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X