ഉത്സവ പറമ്പിൽ തല്ലുണ്ടാക്കി ആന്റണിയും അർജുനും! അജഗജാന്തരം പോസ്റ്റർ പുറത്ത്...
ആന്റണി വർഗ്ഗീസ് നായകനാകുന്ന അജഗജാന്തരം ഒഫീഷ്യൽ പോസ്റ്റർ പുറത്തിറങ്ങി. ഉത്സവപ്പറമ്പിൽ നടക്കുന്ന സംഘട്ടനപശ്ചാത്തലത്തിലുള്ള പോസ്റ്റർ . ഒരു സമ്പൂർണ്ണ ആക്ഷൻ ചിത്രമായിരിക്കുമെന്നാണ് ഇത് നൽകുന്ന സൂചന. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്.

അർജ്ജുൻ അശോകൻ, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അബ്ദുസമദ്,ലുക്ക്മാൻ, ജാഫർ ഇടുക്കി തുടങ്ങി വലൊയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ടിനു പാപ്പച്ചനാണ് അജഗജാന്തരം സംവിധാനം ചെയ്യുന്നത്. അർദ്ധരാത്രിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.
ജിന്റോ ജോർജ്ജ് ഛായാഗ്രഹണവും, ജേക്ക്സ് ബിജോയ്, ജസ്റ്റിൻ വർഗ്ഗീസ് എന്നിവർ സംഗീതസംവിധാനവും ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവ്വഹിക്കുന്ന ചിത്രം അജിത് തലപ്പിള്ളി, ഇമ്മാനുവൽ തോമസ് എന്നിവർ ചേർന്നാണ് നിർവ്വഹിക്കുന്നത്.
Recommended Video
ജെല്ലിക്കെട്ടിന് ശേഷം ആന്റണി വർഗീസ് പ്രധാനകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് അജഗജാന്തരം. നേരത്തെ തന്നെ ചിത്രത്തിനെ കുറിച്ച് ആരാധകരെ അറിയിച്ചിരുന്നു. അണിയറ പ്രവർത്തകർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം ഇക്കാര്യം അറിയിച്ചത്. ആനപ്പറമ്പിലെ വേൾഡ്കപ്പ്, മേരി ജാൻ, ഇടിനാദം, ദേവ് ഫക്കീർ എന്നീ ചിത്രങ്ങളാണ് തിയേറ്ററുകളിൽ എത്താനുള്ള ആന്റണി ചിത്രങ്ങൾ.


Click it and Unblock the Notifications