ഇതുവരെ കണ്ടത് പോലെയല്ല, ആന്റണി വര്‍ഗീസ് ഇനി മുതല്‍ റോമാന്റിക് ഹീറോ, വരാനിരിക്കുന്നത് മാസ് ചിത്രം
കുറഞ്ഞ കാലം കൊണ്ട് മലയാള പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടനാണ് ആന്റണി വര്‍ഗീസ്. ലിജോ ജോസ് പെല്ലിശ്ശേരി അങ്കാലി ഡയറിസീലൂടെ പരിചയപ്പെടുത്തിയ താരമായിരുന്നു ആന്റണി. വളരെ കുറച്ച് സിനിമകളില്‍ മാത്രമേ അഭിനയിച്ചുട്ടുള്ളുവെങ്കിലും ആന്റണിയുടെ സിനിമകളും കഥാപാത്രങ്ങളും ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയവയായിരുന്നു.
ഇതുവരെ ചെയ്ത സിനിമകളെല്ലാം ലേശം പരുക്കന്‍ കഥാപാത്രങ്ങളാണെങ്കില്‍ ഇനി അങ്ങനെ ആയിരിക്കില്ലെന്ന റിപ്പോര്‍ട്ടുകളാണ് വന്നിരിക്കുന്നത്. ഒരു റോമാന്റിക് മാസ് ചിത്രത്തില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് താരമിപ്പോള്‍. നഹാസ് ഹിയാദ് സംവിധാനം ചെയ്യുന്ന ചിത്രം അടുത്ത വര്‍ഷത്തോടെ തിയറ്ററുകളിലേക്ക് എത്തിക്കാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.

തരംഗം, സ്റ്റൈല്‍, എന്നീ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയ അനില്‍ നാരായണന്‍ ആണ് ആന്റണിയുടെ സിനിമയ്ക്കും തിരക്കഥ ഒരുക്കുന്നത്. ഗോദ എന്ന സിനിമയിലൂടെ ബേസില്‍ ജോസഫിനൊപ്പം പ്രവര്‍ത്തിച്ച നഹാസ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും ഈ ചിത്രത്തിനുണ്ടാവും.
ആന്റണിയ്ക്ക് പുറമേ, രഞ്ജി പണിക്കര്‍, സൈജു കുറുപ്പ്, ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി എന്നീ താരങ്ങളും കോളേജ് വിദ്യാര്‍ഥികളായി നിരവധി പുതുമുഖങ്ങളും സിനിമയിലുണ്ടാവുമെന്നാണ് അറിയുന്നത്. കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിങ് കൂടുതലും ഉണ്ടാവുക.


Click it and Unblock the Notifications











