ആന്റണി വര്‍ഗീസ് വായനോക്കുന്നത് ആരെയാണ്? വായനോട്ടം ആരോഗ്യത്തിന് ഹാനികരമാണെന്ന് താരം!
അരങ്ങേറ്റം നടത്തിയ സിനിമയിലൂടെ തന്നെ മലയാള സിനിമാ ഇന്‍ഡസ്ട്രിയില്‍ തിളങ്ങി നിന്ന ഒരുപാട് താരങ്ങളുണ്ട്. അങ്കമാലി ഡയറീസിലൂടെ നായകനായിട്ടെത്തെിയ ആന്റണി വര്‍ഗീസും അത്തരത്തില്‍ ശ്രദ്ധേയനായ താരമാണ്. വിന്‍സന്റ് പെപ്പേ എന്ന കഥാപാത്രത്തെയായിരുന്നു ആന്റണി അവതരിപ്പിച്ചത്. പില്‍ക്കാലത്ത് പെപ്പേ എന്ന് അറിയപ്പെടുന്ന ആന്റണിയ്ക്ക് വമ്പന്‍ ആരാധകരാണുള്ളത്. അക്കൂട്ടത്തില്‍ ആരാധികമാരുടെ എണ്ണമാണ് കൂടുതല്‍.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരിക്കുന്ന താരം ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ടിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ തരംഗമാവുന്നത്. ഒരു പെണ്‍കുട്ടിയുടെ മുഖത്തേക്ക് സൂക്ഷ്മതയോടെ നോക്കി നില്‍ക്കുന്ന താരമാണ് ചിത്രത്തിലുള്ളത്. രസകരമായ കാര്യം അതിന് നല്‍കിയ ക്യാപ്ഷനാണ് ' വായ്‌നോട്ടം ആരോഗ്യത്തിന് ഹാനികരം' എന്ന തലക്കെട്ടോടെയാണ് ആന്റണി ചിത്രം പങ്കുവെച്ചിട്ടുള്ളത്. ഫോട്ടോഗ്രാഫര്‍ തസ്‌വിയാണ് ഈ ചിത്രം പകര്‍ത്തിയിരിക്കുന്നത്. ഏതോ സിനിമയുടെ ലൊക്കേഷനാണെന്നാണ് സൂചന.

പുതുമുഖങ്ങളെ മാത്രം പരിചയപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ചിത്രത്തില്‍ അഭിനയിച്ച പുതുമുഖ താരങ്ങളെല്ലാം ഇന്ന് മലയാളത്തിലും തമിഴിലുമായി നിറഞ്ഞ് നില്‍ക്കുകയാണ്. അങ്കമാലി ഡയറീസിലൂടെ നിരവധി പുരസ്‌കാരങ്ങളായിരുന്നു ആന്റണിയെ തേടി എത്തിയിരുന്നത്. അങ്കമാലിയ്ക്ക് ശേഷം സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍ എന്ന ചിത്രത്തിലാണ് ആന്റണി അഭിനയിച്ചിരുന്നത്. ഇനി ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിലെത്തുന്ന ജല്ലിക്കെട്ട് എന്ന സിനിമയാണ് ആന്റണിയുടേതായി വരാനിരിക്കുന്നത്.


Click it and Unblock the Notifications











