പരാജയങ്ങൾ തലയിൽ കനത്തിൽ വീണിട്ടും അനുവിനെ തേടിയെത്തുന്നത് 'ബിഗ്' സിനിമകൾ!!
സ്വപ്നസഞ്ചാരി എന്ന ചിത്രത്തിൽ ബാലതാരമായി സിനിമാ ലോകത്ത് കടന്ന നിർമാതാവ് ഇമ്മാനുവലിന്റെ മകൾ അനു ഇമ്മാനുവൽ ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറിയത്. സിനിമ വൻ വിജയമായെങ്കിലും അനുവിന് ലഭിച്ചത് ട്രോളുകൾ മാത്രമാണ്. വെറുതേ വന്ന് പോവുന്ന നടി എന്ന ചീത്തപ്പേരും മലയാളത്തിൽ വന്നു.
അതോടെ അനു കളം മാറ്റി ചവിട്ടി. തെലുങ്കിൽ വലിയ വലിയ ചിത്രങ്ങൾ ലഭിച്ചതോടെ അനു ഇമ്മാനുവൽ മലയാളത്തിലേക്കിനി ഇല്ല എന്ന ഉറപ്പിച്ചു പറഞ്ഞു. ഇപ്പോൾ മലയാളത്തിന് പുറമെ തമിഴ് സിനിമാ ലോകത്തും ശ്രദ്ധ കൊടുക്കുന്ന അൻ ഇമ്മാനുവലിന്റെ കരിയർ ഗ്രാഫ് ഒന്ന് നോക്കാം...

മലയാളത്തിൽ നായിക
സ്വപ്ന സഞ്ജാരി എന്ന ചിത്രത്തിൽ ജയറാമിന്റെയും സംവൃതയുടെയും മകളായി അഭിനയിച്ചുകൊണ്ടാണ് അനുവിന്റെ തുടക്കം. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിൽ നിവിന്റെ നായികയായി അരങ്ങേറി. എന്നാൽ പേരിനൊരു നായികയായി മാത്രമായിരുന്നു അനു.

തെലുങ്കിലേക്ക്
മഞ്ജ്നു എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവൽ തെലുങ്കിലേക്ക് പ്രവേശിച്ചത്. അരങ്ങേറ്റം ശ്രദ്ധിക്കപ്പെടുകയും തെലുങ്കിൽ അനു കാലുറപ്പിയ്ക്കുകയും ചെയ്തു.

പരാജയങ്ങളുണ്ടായിട്ടും
മഞ്ജ്നുവിന് ശേഷം അനു ഇമ്മാനുവലിന് തുടർച്ചയായി തെലുങ്കിൽ അവസരങ്ങൾ ലഭിച്ചു. കിട്ടു ഉന്നട ജഗർത ഓക്സിജൻ തുടങ്ങിയ ചിത്രങ്ങൾ വൻ പരാജായമായിട്ടും അനുവിന് മികച്ച അവസരങ്ങൾ വന്നു. അഗ്നാതവാസി, നാ പേരു സൂര്യ പോലുള്ള ചിത്രങ്ങളിൽ സൂപ്പർതാരങ്ങൾക്കൊപ്പം അഭിനയിക്കാനുള്ള അവസരം ലഭിച്ചു.

തമിഴിലേക്ക്
തുപ്പരിവാളൻ എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവൽ തമിഴ് സിനിമാ ലോകത്തേക്ക് കടന്നത്. ഇപ്പോഴിതാ വിജയ് സേതുപതി നായകനാകുന്ന ചിത്രത്തിലേക്ക് അനുവിന് ക്ഷണം. എന്നാൽ കഥ കേട്ടു എന്നല്ലാതെ അനു കരാറൊപ്പുവച്ചിട്ടില്ല.

പുതിയ ചിത്രം
ശൈലജ റെഡ്ഡി അല്ലുഡു ആണ് അനുവിന്റെ പുതിയ ചിത്രം മാരുതി ദാസരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നാഗ ചൈതന്യയുടെ നായികയായിട്ടാണ് അനു അഭിനയിക്കുന്നത്. ചിത്രം പോസ്റ്റ് പ്രൊഡക്ഷൻ ഘട്ടത്തിലാണ്.


Click it and Unblock the Notifications











