ദുല്‍ഖര്‍ ചിത്രത്തില്‍ നിന്നും പുറത്താക്കിയ നടിക്ക് ലഭിച്ച സുവര്‍ണ്ണാവസരം, ശരിക്കും ഞെട്ടിപ്പോകും !!

ദുല്‍ഖര്‍ സല്‍മാന്‍റെ നായികയായില്ലെങ്കിലും തെന്നിന്ത്യയുടെ ഹരമായി മാറിയ അല്ലു അര്‍ജുനൊപ്പം വേഷമിടാനുള്ള അവസരമാണ് ഈ അഭിനേത്രിക്ക് ലഭിച്ചിട്ടുള്ളത്.

By Nihara

സിനിമയില്‍ അവസരം മിസ്സാകുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ അവസരം നഷ്ടപ്പെട്ടതിന്റെ പേരില്‍ പിന്നീട് പല താരങ്ങളും വിഷമിക്കേണ്ടി വന്ന നിരവധി സാഹചര്യങ്ങളുണ്ടായിരുന്നു. എന്നാല്‍ നഷ്ടപ്പെട്ട അവസരം ഭാഗ്യമായി ഭവിച്ചിരിക്കുകയാണ് ഈ അഭിനേത്രിയുടെ ജീവിതത്തില്‍. അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കേമ്രേഡ് ഇന്‍ അമേരിക്കയിലെ നായികാവേഷമായിരുന്നു താരത്തിന് നഷ്ടമായത്.

അവസരം നഷ്ടപ്പെട്ടതിന്റെ പേരിലാണ് ഈ നടിയെ പ്രേക്ഷകര്‍ അറിയുന്നത്. വിക്രം ചിത്രമായ ധ്രുവനച്ചിരത്തില്‍ നായികയായി തീരുമാനിച്ചതും ഈ താരത്തിനെയായിരുന്നു. എന്നാല്‍ അവസാന നിമിഷമാണ് ചിത്രത്തില്‍ നിന്നും താരം പിന്‍മാറിയത്. അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചല്ലാതെ അതിലേക്ക് നയിച്ച കാര്യങ്ങളക്കുറിച്ച് താരം ഇതുവരെ പറഞ്ഞിരുന്നില്ല. ഇത്രയും വായിച്ചപ്പോള്‍ ആരാണ് ആ താരമെന്ന് അറിയാന്‍ ആകംക്ഷ തോന്നുന്നില്ലേ, പറഞ്ഞു വന്നത് അനു ഇമ്മാനുവലിനെക്കുറിച്ചാണ്. സ്പന് സഞ്ചാരിയില്‍ ജയറാമിന്റെയും സംവൃതയുടെയും മകളായി വേഷമിട്ടാണ് അനു സിനിമയിലേക്ക് കടന്നുവന്നത്.

സ്വപ്‌നസഞ്ചാരി

ജയറാമിന്റെ മകളായി തുടങ്ങി

അമേരിക്കന്‍ മലയാളിയായ അനു ഇമ്മാനുവല്‍ കമല്‍ സംവിധാനം ചെയ്ത സ്വപ്‌ന സഞ്ചാരിയിലൂടെയാണ് അഭിനയ രംഗത്തേക്ക് എത്തിയത്. ജയറാമിന്റെയും സംവൃതയുടേയും മകളായാണ് ഈ സിനിമയില്‍ അനു വേഷമിട്ടത്. അനുവിന്റെ അച്ഛന്‍ തങ്കച്ചന്‍ ഇമ്മാനുവലായിരുന്നു ചിത്രം നിര്‍മ്മിച്ചത്.

 നിവിന്‍ പോളി ചിത്രത്തിലെ നായിക

നായികയായി നിവിന്‍ പോളിക്കൊപ്പം

എബ്രിഡ് ഷൈന്‍ ചിത്രമായ ആക്ഷന്‍ ഹീറോ ബിജുവിലൂടെയാണ് അനു ഇമ്മാനുവല്‍ നായികയായി അരങ്ങേറിയത്. ചിത്രം കണ്ടവരാരും ബിജു പൗലോസിന്റെ കാമുകിയായ ബെന്നറ്റിനെ മറക്കില്ല. പൂക്കള്‍ പനിനീര്‍പ്പൂക്കള്‍ എന്ന ഗാനവും മനോഹരമായിരുന്നു.

അന്യഭാഷയിലേക്ക്

അന്യഭാഷയിലേക്ക് പ്രവേശിച്ചു

മറ്റു താരങ്ങളെപ്പോലെ തന്നെ മലയാളത്തില്‍ അധികം ശ്രദ്ധിക്കപ്പെടാന്‍ കഴിയാത്തതിനാല്‍ അനുവും അന്യഭാഷയിലേക്ക് ചേക്കേറി. മജ്‌നു, ഓക്‌സിജന്‍, കിട്ടു ഉന്നണ്ട് ജാഗ്രത, തുടങ്ങിയ ചിത്രങ്ങളിലൂടെ തെലുങ്ക് പ്രേക്ഷക ശ്രദ്ധ നേടിയ താരത്തിനെ തേടി നിരവധി അവസരങ്ങളാണ് എത്തിയിട്ടുള്ളത്.

 നായികയാവുന്നു

അല്ലു അര്‍ജുന്‍ ചിത്രത്തിലെ നായികാ വേഷം

മലയാളത്തില്‍ വേണ്ടത്ര സ്വീകാര്യത ലഭിച്ചിരുന്നില്ലെങ്കിലും അന്യഭാഷയില്‍ നിന്നും മികച്ച അവസരങ്ങളാണ് അനുവിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ ഒരു അഭിനേത്രിക്ക് കിട്ടാവുന്ന പരമാവധി സ്വീകാര്യത കൂടിയാണ് ഇതിലൂടെ വ്യക്തമാവുന്നത്.

 പരിഗണിച്ചത്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രത്തില്‍ നായികയായി പരിഗണിച്ചിരുന്നു

അമല്‍ നീരദ് ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കോമ്രേഡ് ഇന്‍ അമേരിക്കയില്‍ നായികയായി ആദ്യം പരിഗണിച്ചിരുന്നത് അനു ഇമ്മാനുവലിനെയായിരുന്നു. എന്നാല്‍ പിന്നീട് പുതുമുഖമായ കാര്‍ത്തിക മുരളീധരനായിരുന്നു നായികയായി എത്തിയത്.

 തിളങ്ങി നില്‍ക്കുന്നു

തെലുങ്കില്‍ തിളങ്ങുന്നു

തെന്നിന്ത്യന്‍സിനിമയിലെ തന്നെ മികച്ച അഭിനേത്രിമാരായി മാറിയ പലരും തുടങ്ങിയത് മലയാള സിനിമയിലൂടെയാണ്. മലയാള സിനിമ വേണ്ടത്ര പരിഗണിക്കാതിരുന്നവരില്‍ പലരും പിന്നീട് മുന്‍നിര നായികമാരായി മാറിയ ചരിത്രവുമുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X