Don't Miss!
- Travel ട്രെയിനുമുണ്ട്, ടിക്കറ്റുമുണ്ട്, വോട്ട് ചെയ്യാൻ നാട്ടിൽ വരാം... മടക്ക യാത്രയ്ക്കും തീവണ്ടി
- Automobiles പപ്പടം പോലെ പൊടിയില്ല! കുട്ടികളുടെ സുരക്ഷയിൽ 5-സ്റ്റാർ നേടി കാരെൻസ്; മുതിർന്നവരുടെ കാര്യത്തിൽ മെച്ചപ്പെടണം
- Sports T20 World Cup 2024: കീപ്പിങ്ങില്‍ മിന്നിച്ച് രാഹുല്‍, പക്ഷെ സഞ്ജുവിനോളം വരുമോ? പോരാട്ടം കടുക്കുന്നു
- Lifestyle പഴ്സിന് നിറം ഇതെങ്കില്‍ പണം വന്ന് നിറയും, സമൃദ്ധി ആകര്‍ഷിക്കുന്ന വാസ്തു ഉപദേശം
- Finance സാമ്പത്തിക സ്വാതന്ത്ര്യം നേടാം 30 വയസിൽ; ചെയ്യേണ്ടതും ചെയ്യരുതാത്തതും…
- News ആശ്വാസം; ഇന്ന് മഴ പെയ്യും, ഈ രണ്ട് ജില്ലകൾ ഒഴികെയുള്ള ജില്ലകളിൽ മഴയ്ക്ക് സാധ്യത; മുന്നറിയിപ്പ്..
- Technology ബാലൻസില്ലെങ്കിലും ഇത് ചെയ്തിരിക്കണം! SBI അക്കൗണ്ടുമായി പുതിയ മൊബൈൽ നമ്പർ ലിങ്ക് ചെയ്യാനുള്ള വഴി
എന്റെ പൊന്നു ഇത് അനു ഇമ്മാനുവേല്‍ ആണെന്ന് പറഞ്ഞാല്‍ വിശ്വസിക്കുമോ? നടിയുടെ ഗ്ലാമര്‍ ഫോട്ടോസ് വൈറല്‍!
തെന്നിന്ത്യയില്‍ അറിയപ്പെടുന്ന നടിയായി അതിവേഗം വളര്‍ന്ന നടിയാണ് അനു ഇമ്മാനുവേല്‍. മലയാളത്തില്‍ നിന്നുമായിരുന്നു അനുവിന്റെ തുടക്കമെങ്കിലും തെലുങ്ക് സിനിമയിലാണ് നടി സജീവമായിരിക്കുന്നത്. പവന് കല്യാണിനൊപ്പം അനു അഭിനയിച്ച ആഗ്നതാവാസിയായിരുന്നു അവസാനം റിലീസിനെത്തിയ അനു ഇമ്മാനുവേലിന്റെ സിനിമ.
സ്വപ്ന സഞ്ചാരി എന്ന സിനിമയില്‍ ജയറാമിന്റെ മകളായിട്ടായിരുന്നു അനു ആദ്യം അഭിനയിച്ചത്. ചിത്രത്തില്‍ സ്കൂളില്‍ പഠിക്കുന്ന ആ കുട്ടിയായിരുന്നെങ്കില്‍ അനു ഒത്തിരിയധികം മാറി പോയി. ഇപ്പോള്‍ പുറത്ത് വന്ന നടിയുടെ ഫോട്ടോസ് കണ്ടാല്‍ ആരും വിശ്വസിക്കില്ല... അത്രയധികം മാറ്റമാണ് സംഭവിച്ചിരിക്കുന്നത്.
അനു ഇമ്മാനുവേല്‍
മലയാളത്തിനടക്കം തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പരിചിതമായ മുഖമാണ് അനു ഇമ്മാനുവേലിന്റേത്. കുറഞ്ഞ സിനിമകളില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെങ്കിലും അനു നായികയാവുന്ന മറ്റ് സിനിമകളും അണിയറയില്‍ ഒരുങ്ങുകയാണ്.
മലയാളത്തിലൂടെ സിനിമയിലേക്ക്...
മലയാളത്തില്‍ 2011 ല്‍ റിലീസിനെത്തിയ സ്വപ്ന സഞ്ചാരി എന്ന സിനിമയിലൂടെയായിരുന്നു അനു ഇമ്മാനുവേല്‍ ആദ്യമായി സിനിമയില്‍ അഭിനയിച്ചത്. ജയറാം നായകനായ സിനിമയില്‍ ജയറാമിന്റെ മകളുടെ കഥാപാത്രത്തെയായിരുന്നു അനു അവതരിപ്പിച്ചിരുന്നത്. രണ്ടാമതായി നിവിന്‍ പോളിയുടെ നായികയായി ആക്ഷന്‍ ഹീറോ ബിജു എന്ന സിനിമയിലുടെ അനു നായികയായി അരങ്ങേറ്റം കുറിച്ചു.
തെലുങ്കിലേക്ക്...
ആദ്യ രണ്ട് മലയാള സിനിമകള്‍ക്ക് ശേഷം അനു തെലുങ്കിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ തെലുങ്ക് സിനിമയില്‍ സജീവമായ നടി പവന് കല്യാണിനെ പോലുള്ള പ്രമുഖ നടന്മാരുടെ നായികയായിട്ട് വിലസുകയാണ്.
സോഷ്യല്‍ മീഡിയയില്‍ സജീവം
സോഷ്യല്‍ മീഡിയയിലൂം നടി ആക്ടീവാണ്. അനുവിനെ ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ദിനംപ്രതി വന്‍ വര്‍ദ്ധനവാണുള്ളത്. അടുത്തിടെ നടി ഇന്‍സ്റ്റാഗ്രാമിലൂടെ പുറത്ത് വിട്ട ഫോട്ടോസ് വൈറലാവുകയും ചെയ്തിരുന്നു.
തമിഴിലും..
തമിഴ് സിനമയിലും തന്റെ സാന്നിധ്യമറിയിക്കാന്‍ അനു ഇമ്മാനുവേലിന് കഴിഞ്ഞിരുന്നു. തുപ്പറിവാളന്‍ എന്ന സിനിമയിലൂടെയായിരുന്നു അനു തമിഴില്‍ അഭിനയിച്ചത്. ബോക്സ് ഓഫീസിലും അനുവിന്റെ സിനിമ ഹിറ്റായിരുന്നു.
ബിഗ് റിലീസ് സിനിമ
തെലുങ്കില്‍ ആഗ്നതാവാസി എന്ന പേരില്‍ നിര്‍മ്മിച്ച ബിഗ് റിലീസ് സിനിമയിലും അനു അഭിനയിച്ചിരുന്നു. ചിത്രത്തില്‍ പവന് കല്യാണായിരുന്നു നായകന്. രണ്ട് നായിക പ്രധാന്യമുള്ള സിനിമയില്‍ കീര്‍ത്തി സുരേഷായിരുന്നു മറ്റൊരു നടി.
ബോളിവുഡിനെ ഞെട്ടിച്ച മരണം ശ്രീദേവിയുടെ മാത്രമല്ല! ദുരൂഹ സാഹചര്യത്തില്‍ മരിച്ച പ്രമുഖ നടിമാര്‍!
പൃഥ്വിയുടെ കര്ണന് പോയപ്പോള്‍ അറിയാതെ ട്രോളി പോയതാണ്! കാളിയന് കിടുക്കി എന്ന് പറഞ്ഞാല്‍ കിടുക്കി!!
പഴയകാല നടി സാധനയെ കാണാനില്ല! പ്രേം നസീറിന്റെ നായികയുടെ തിരോധാനത്തില്‍ ദൂരുഹതകള്‍...?
-
അക്ഷയ് കുമാറിനെ സൂക്ഷിക്കണം, പ്രമുഖ നടന് രാജേഷ് ഖന്ന മകള്‍ക്ക് നല്കിയ ഉപദേശം വീണ്ടും വൈറലാവുന്നു
-
'ഇതെല്ലാം അറിഞ്ഞാണ് സുപ്രിയ വിവാഹം ചെയ്തത്; അവർ അങ്ങനെയൊരു ഭാര്യയല്ല'; താരപത്നിയെക്കുറിച്ച് ആരാധകർ
-
വിവാഹമോചനം കുടുബത്തിൽ തുടർകഥയാകുന്നു; താര കുടുംബത്തിലേക്ക് മറ്റൊരു വധു; സമാന്തയ്ക്ക് ശേഷം മറ്റൊരു നടി?