നട്ടപാതിരായ്ക്ക് അനു ഇമ്മാനുവിലിന് ടീ ടൈം; പാന്റ് ഇടാന്‍ മറന്നോ എന്ന് ആരാധകര്‍
സ്വപ്‌ന സഞ്ചാരി എന്ന ചിത്രത്തില്‍ ജയറാമിന്റെ മകളായി എത്തിയ ബാലതാരമാണ്, ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായി അഭിനയിച്ച ആ ഗ്ലാമര്‍ സുന്ദരി എന്ന് വിശ്വസിക്കാന്‍ ആരാധകര്‍ക്ക് അല്പം പ്രയാസമായിരുന്നു. ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം മലയാളത്തില്‍ നിന്ന് വിമര്‍ശനങ്ങള്‍ കേട്ട നടി നേരെ പോയത് തെലുങ്കിലേക്കാണ്. ഇന്ന് തെലുങ്കില്‍ തിരക്കുള്ള യുവനായികയാണ് അനു ഇമ്മാനുവല്‍. മലയാളത്തിലേക്കില്ല എന്ന് നടി തീര്‍ത്ത് പറഞ്ഞു കഴിഞ്ഞു.
ഇപ്പോള്‍ വിഷയം അനുവിന്റെ സിനിമയല്ല, നടി ഏറ്റവുമൊടുവില്‍ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ്. പുലര്‍ച്ചെ രണ്ട് മണിക്ക് ചായ കുടിക്കുന്ന ചിത്രത്തിന്, ഉറക്കമില്ല എന്ന ഹാഷ് ടാഗിനൊപ്പമാണ് പോസ്റ്റ്. രണ്ട് മണിക്ക് എഴുന്നേറ്റ് അനു ചായ കുടിക്കുന്നതല്ല, പോസ്റ്റിനൊപ്പം അനു പങ്കുവച്ച ചിത്രമാണ് ആരാധകരെ ആകര്‍ഷിക്കുന്നത്. കറുപ്പില്‍ വെള്ള വരയുള്ള ഷര്‍ട്ടാണ് അനു ധരിച്ചിരിക്കുന്നത്. വേഷം നന്നായി അനുവിന് ഇണങ്ങുന്നുണ്ട്. ഒറ്റകാര്യം, നടി പാന്റ്‌സ് ധരിച്ചിട്ടില്ല. പാതിരായ്ക്ക് എഴുന്നേറ്റ് വന്നത് കാരണം പാന്റ്‌സ് ധരിക്കാന്‍ മറന്നതാണോ എന്നാണ് ആരാധകരുടെ ചോദ്യം.

മലയാളത്തെക്കാള്‍ തമിഴിലും തെലുങ്കിലുമാണ് അനു ഇമ്മാനുവല്‍ ആരാധകരെ നേടിയിട്ടുള്ളത്. അതുകൊണ്ട് തന്നെ കമന്റുകളും അന്യഭാഷക്കാരുടേതാണ്. അനുപമ പരനേശ്വരന്‍ അടക്കമുള്ളവര്‍ ചിത്രത്തിന് ലൈക്ക് അടിച്ചിട്ടുണ്ട്. രണ്ട് ലക്ഷത്തിലധികം ലൈക്കുകളും രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചിട്ടുണ്ട്.
Recommended Video
നാനി നായകനായി എത്തിയ മഞ്ജു എന്ന ചിത്രത്തിലൂടെയാണ് അനു ഇമ്മാനുവല്‍ തെലുങ്കില്‍ തുടക്കം കുറിച്ചത്. അല്ലു അര്‍ജ്ജുന്‍ നായകനായി എത്തിയ നാ പേരു സൂര്യ നാ ഇല്ലു ഇന്ത്യ എന്ന ചിത്രത്തിലുള്‍പ്പടെ അഭിനയിച്ചതോടെ അനു തെലുങ്കിന് സ്വന്തമായി. നമ്മ വീട്ട് പിള്ളെ എന്ന ശിവകാര്‍ത്തികേയന്‍ ചിത്രത്തിലൂടെ അനു ഇമ്മാനുവല്‍ ഇപ്പോള്‍ തമിഴര്‍ക്കും പ്രിയങ്കരിയാണ്. ചിത്രത്തിലെ 'ഗുമ്മുറ് ടപ്പറ്' എന്ന തുടങ്ങുന്ന ഗാനരംഗം നടിയ്ക്ക് നേടിക്കൊടുത്ത മൈലേജ് കുറച്ചൊന്നുമല്ല.



Click it and Unblock the Notifications











